ജനങ്ങള്‍ പറയുന്നത്് കേള്‍ക്കാന്‍ മുഖ്യമന്ത്രിക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും കഴിയണമെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം ഐ അബ്്ദുല്‍ അസീസ്. ഏകാധിപത്യപരമായ ഭരണരീതി മാറ്റിയില്ലെങ്കില്‍ അത് ഇടത് സര്‍ക്കാരിന്റെ തന്നെ തകര്‍ച്ചക്ക് കാരണമെന്നും അമീര്‍പറഞ്ഞു. സര്‍ക്കാരിനെ പിന്തുണക്കുന്ന ജിഷ്്ണുവിന്റെ കുടുംബത്തിന് പോലും തൃപ്തികരമായ രീതിയിലുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ പറഞ്ഞു. ജിഷ്ണു കേസുമായും അവരുടെ കുടുംബം നടത്തിയ സമരവുമായും ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. സോളിഡാരിറ്റ് സംസ്ഥാന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ വിമര്‍ശവിധേയമാകുന്നത് സര്‍ക്കാരിന്റെ പൊലീസ് നയമാണെ്. ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്‍രെ പേരില്‍ ന്യൂനപക്ഷവോട്ട് നേടിയ അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ ആര്‍ എസ് എസ് അക്രമങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടികളും നിരാശജനകമാണെന്നും എം ഐ അബ്്ദുല്‍ അസീസ് പറഞ്ഞു. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വര്‍ഗീയ ധ്രൂവീകരണ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്ന വെന്നതിന്റെ തെളിവാണ് കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍കോട് റിയാസ് മൗലവി വധവും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം തികഞ്ഞ അരാജകത്വത്തിലാണ്. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും സാഹചര്യം വിലയിരുത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ കഴിയേണ്ടതുണ്ടെ്നും എം ഐ അബ്്ദുല്‍ അസീസ് പറഞ്ഞു. സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കെമെന്നും അമീര്‍ പ്രഖ്യാപിച്ചു. സാമൂഹിക, ആത്മീയ, കലാ സാഹിത്യ വൈജ്ഞാനിക മേഖലകളില്‍ സജീവ സാന്നിധ്യമാന്‍ കഴിയുന്ന പ്രവര്‍ത്തന പദ്ധതിക്ക് സോളിഡാരിക്ക് രൂപം നല്‍കും. അടുത്ത പ്രവര്‍ത്തന കാലം മുതല്‍ ഈ മാറ്റങ്ങള്‍് പ്രവര്‍ത്തികമാകുമെന്നും അമീര്‍ പറഞ്ഞു. പൊതു സമൂഹത്തിലും മുസ്്ലിം സമുദായത്തിലും സര്‍ഗാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങളിലൂടെ സാധിച്ചതായി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി സംസ്ഥാന സെക്രട്ടറി പി പി അബ്്ദുറഹ്്മാന്‍ പെരിങ്ങാടി ഖുര്‍ആന്‍ ക്ലാസെടുത്തു. സോളിഡാരിറ്റി സെക്രട്ടറി കെ സാദിഖ് സ്വാഗതവും എസ് എം സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളായി കാഞ്ഞങ്ങാട് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ വിദ്ഗദര്‍ പ്രഭാഷണങ്ങള്‍ നടത്തും. പ്രതിനിധി സമ്മേളനത്തിന്റെ സമാപനമായി നാളെ വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ യുവജനപ്രകടനവും പൊതുസമ്മേളനവും നടക്കും. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫ. അപൂര്‍വാനന്ദ് പൊതുസമ്മേളനത്തില്‍ മുഖ്യതിഥിയായിരിക്കും.