കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് 'ജറൂസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു' എന്ന തലക്കെട്ടില്‍ കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന്. അന്താരാഷ്ട്ര നിയമങ്ങളേയും ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളെയും അവഗണിച്ച് തന്റെ വംശീയബോധത്തിലാണ് ട്രംപ് നിലപാടുകളെടുക്കുന്നത്. തന്റെ രാജ്യത്തുതന്നെ കറുത്തവരോടും മുസ്ലിംകളോടും മറ്റു വംശീയ വിഭാഗങ്ങളോടും പുലര്‍ത്തുന്ന അതേ യുക്തിയാണ് ട്രംപ് ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേലീന് അനുകൂലമായി പ്രയോഗിക്കുന്നത്. ലോകം അംഗീകരിക്കുന്ന ചരിത്രത്തെയും യാഥാര്‍ഥ്യങ്ങളെയും ഇല്ലാതാക്കാന്‍ കൂടിയാണ് ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന ലോകജനതക്കൊപ്പം സോളിഡാരിറ്റി അണിചേരുകയാണ്. ഫലസ്തീന്‍ പ്രശ്നത്തില്‍ പാരമ്പര്യമായി സ്വീകരിച്ചുവരുന്ന നിലപാടുകള്‍ക്കെതിരാണ് ഇന്ത്യന്‍ സര്‍ക്കാറിപ്പോള്‍. ഇന്ത്യന്‍ ജനത ഇത് തിരിച്ചറിയുകയും ഫലസ്തീനികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും വേണം. ഡിസംബര്‍ 16 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെ.ഇഎന്‍, സി.ദാവൂദ്, ഡോ.പി.ജെ.വിന്‍സെന്റ്, ഡോ.ആര്‍.യൂസുഫ്, പി.എം.സാലിഹ് എന്നിവര്‍ സംസാരിക്കും.