തിരുവനന്തപുരം: തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി പീഡനകേന്ദ്രം അടച്ചുപൂട്ടമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന് (11-10-2017 ബുധനാഴ്ച). പി.സി ജോര്‍ജ് എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.കെ കൊച്ച്, അഡ്വ. പി.എ പൗരന്‍, കെ.എ യൂസുഫ് ഉമരി, സുരേന്ദ്രന്‍ കരിപ്പുഴ, ഡോ. വര്‍ഷാ ബഷീര്‍, ആര്‍. അജയന്‍, ജുനൈദ് കടക്കല്‍, പി.എം സ്വാലിഹ്, അംജദ് അലി, നജ്ദ റൈഹാന്‍, തസ്നി എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധനം ചെയ്യും. തൃപ്പുണിത്തുറയിലെ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് മുന്‍ ജീവനക്കാരും പീഡനത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായവരും വെളിപ്പെടുത്തിയിട്ടുണ്ട്. കോടതിതന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്നും പൊലീസില്‍ നിന്നും കാര്യമായ പ്രതികരണം വിഷയത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ വവിധ മേഖലകളില്‍ ഇതുപോലുള്ള പീഡനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണംമെന്നും സോളിഡാരിറ്റി ആവശ്യപ്പട്ടു.