മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക സോളിഡാരിറ്റി കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം ഇന്ന് (ശനി-ഡിസംബര്‍ 30 )ന് ആലപ്പുഴ: നമ്മുടെ രാജ്യം സംഘ്പരിവാര്‍ ഫാഷിസത്തിന് കീഴൊതുങ്ങിക്കൊണ്ടിരിക്കുകയാണ്. കാലങ്ങളായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ആധിപത്യം നേടിയ സംഘ്പരിവാര്‍ ശക്തികള്‍ ഇന്ന് തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയിരിക്കുന്നു. അതിന്റെ പ്രാഥമിക ഇരകള്‍ മുസ്‌ലിംകളും ന്യൂനപക്ഷങ്ങളും ദലിതരുമാണ്. ആള്‍കൂട്ട കൊലപാതകങ്ങളും പശുസംരക്ഷണ അക്രമങ്ങളും വ്യാപകമാകുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം ക്രൂരമായ സംഭവങ്ങളുണ്ടാകുമ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും നിശ്ശബ്ദത പാലിക്കുന്നു എന്നത് അപലപനീയമാണ്. സംഘ്പരിവാര്‍ അധികാരത്തിലേറിയ ശേഷം വര്‍ദ്ധിച്ചുവരുന്ന മറ്റൊരു പ്രവണതയാണ് എതിര്‍ശബ്ദങ്ങളെ ഉല്‍മൂലനം ചെയ്യുകയെന്നത്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍കര്‍ തുടങ്ങിയവരും ഇതുപോലെ കൊല്ലപ്പെട്ടിരുന്നു. ചുറ്റും നടക്കുന്ന അനീതികളിലും അക്രമങ്ങളിലും പ്രതികരിക്കാതെ മൗനികളായിരിക്കുന്നത് തങ്ങളെ സുരക്ഷിതരാക്കുമെന്നത് തെറ്റാണ്. സംഘ്പരിവാര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് വിദ്വേഷവും പകയുമാണ്. ഇത്തരം വിദ്വേഷങ്ങള്‍ക്കും പകക്കുമെതിരെ സാഹോദര്യവും സൗഹൃദവും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫാഷിസത്തിനെതിരെ വിശാല സഖ്യങ്ങളുണ്ടാവണം. ഇതിലേക്കുള്ള യുവാക്കളുടെ ശ്രമമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തുന്ന കാമ്പയിന്‍. ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലക്കെട്ടിലാണ് ജനുവരി 1 മുതല്‍ 31 വരെ സംസ്ഥാനതല കാമ്പയിന്‍ നടത്തുന്നത്. കാമ്പയിനിന്റെ ഭാഗമായി പ്രചാരണപരിപാടികളും പഠനവൈജ്ഞാനിക പരിപാടികളും നടക്കും. സൗഹൃദസംഗമങ്ങള്‍, പൊതുയോഗങ്ങള്‍, മേഖലാ വാഹനജാഥകള്‍, തെരുവ്‌നാടകങ്ങള്‍ എന്നിവയിലൂടെ കാമ്പയിന്‍ സന്ദേശം കേരളത്തില്‍ പ്രചരിപ്പിക്കും. സംസ്ഥാന കാമ്പയിനിന്റെ പ്രഖ്യാപനം ഡിസംബര്‍ 30ന് ആലപ്പുഴ വലിയകുളം മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ നടക്കും. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ് സമ്മേളനം ഉല്‍ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സാലിഹ് പി.എം കാമ്പയിന്‍ പ്രഖ്യാപിക്കും. ഫാദര്‍ പ്രസാദ് തെരുവത്ത്, വി.പി സുഹൈബ് മൗലവി, സ്വാമി ആത്മാനന്ദ തീര്‍ഥ, എം.കെ മുഹമ്മദലി, കെ.കെ കൊച്ച്, അഡ്വ. എം.ലിജു, ടി.ടി ജിസ്‌മോന്‍, സി.ടി സുഹൈബ്, അഫീദ അഹ്മദ്, ഹക്കീം പാണാവള്ളി, സമദ് കുന്നക്കാവ് എന്നീ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. ആലപ്പുഴ ഗേള്‍സ് സ്‌കൂള്‍ പരിസരത്തുനിന്നും തുടങ്ങുന്ന പ്രകടനം വലിയകുളം മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ അവസാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍: എസ്.എം. സൈനുദ്ദീന്‍ നൗഷാദ് .സി.എ അനീഷ് യൂസുഫ് റാഷിദ് .ടി.എ