കൊച്ചി: സംഘ്പരിവാര്‍ കൊലവിളിക്കെതിരെ വിമതശബ്ദങ്ങളുടെ ഇടിമുഴക്കം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി എറണാകുളം പറവൂരില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് പ്രതിരോധ സംഗമം 2017 ഒക്ടോബര്‍ 06ന് വൈകുന്നേരം 04.30ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി.സുരേന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, പി.കെ. പോക്കര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, നജ്മല്‍ ബാബു, ഡോ. അജയ് ശേഖര്‍, കെ.എ യൂസുഫ് ഉമരി, സമദ് കുന്നക്കാവ്, എം.കെ. അബൂബക്കര്‍ ഫാറൂഖി, എ.അനസ് തുടങ്ങിയ പ്രമുഖര്‍ സംഗമത്തെ അഭിസംബോധന ചെയ്യും.