മുണ്ടൂര്‍രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. യു.എ.പി.എ ഞങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്ക് മേലും മറ്റും ഭീകരനിയമം ചാര്‍ത്തുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടിനെതിരെ പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണം ഉയര്‍ന്ന് വരണം. നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊല വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ് നടന്നത്. ഭരണ ഗൂഢത്തിന്റെ ചെയ്തികളെ എതിര്‍ക്കുന്നവരെ യു.എ.പി.എ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്ന് ന്യായമായും സംശയിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.