രാജ്യത്തെ പുരോഗമന ചേരിക്കെതിരെ തീവ്ര വലതു പക്ഷം പിടിമുറുക്കുന്ന കാലമാണിതെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. എം.എം. അക്ബറിനെതിരായ ഭരണകൂട വേട്ടക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെ പൗരന്‍മാര്‍ നാടുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചെടുക്കേണ്ടത് എങ്ങനെയാണെന്നുള്ളതിന്റെ ആമുഖമാണ് സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരന്റെ ജന്മവകാശത്തില്‍ കൈ വക്കാന്‍ ഒരു ഭരണകൂട്ടത്തിനും അധികാരമില്ല സാക്കിര്‍ നായികിനും എം.എം. അക്ബറിനും നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തിരിച്ചറിയണം. നിര്‍ഭയമായി ജീവിക്കാനും സ്വതന്ത്രമായി ആശയങ്ങള്‍ പ്രകടപ്പിക്കാനുമുള്ള മൗലികാവകാശമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പൗരന്‍മാര്‍ ചര്‍ച്ചക്കെടുക്കേണ്ടത് എങ്ങെനെയാണെന്നതിന്റെ ആമുഖമാണ് ഈ പരിപാടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായികുളം അധ്യക്ഷത വഹിച്ചു. ഈ രാജ്യത്തെ ഏതൊരു പൗരനും അവന്‍ വിശ്വസിക്കുന്ന ആദര്‍ശത്തെ പ്രബോദനം ചെയ്യാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് ജമാല്‍ പാനായിക്കുളം പറഞ്ഞു. അതിന് തടസം നില്‍ക്കാന്‍ ജനാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന ഒരു ഭരണകൂടത്തിനും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ വേളം മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മത പ്രബോധന മേഖലയിലെ ഏറെ അറിയപ്പെട്ട പണ്ഡിനായതനായ എം.എം. അക്ബറിനെതിരായി സംസ്ഥാന പൊലീസ് നീങ്ങുന്നത് കേരളത്തിന്റെ വര്‍ത്തമാന കാലത്ത് ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. എ.പി.സി.ആര്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരന്‍, കേരള മനുഷ്യാവകാശ വേദി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിന്‍സെന്റ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എസ്.എം. സൈനുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എം.കെ. അബൂബക്കര്‍ ഫാറൂഖി, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി പി.എം റഫീക്ക്, സെക്രട്ടറി മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.