സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രോജ്വലമായ തുടക്കം. നൂറു കണക്കിന് ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍ പതാക ഉയര്‍ത്തിയാണ് ആരംഭിച്ചത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ ആദര്‍ശത്തിന്റെയും ജീവിത വിശുദ്ധിയുടെയും കരുത്ത് കൊണ്ട് അതിജീവിക്കുമെന്ന മുദ്രാവാക്യം കൊണ്ട് സമ്മേളന നഗരി മുഖരിതമായി. തുടര്‍ന്ന് ജമാഅത്തെ ഇസ്്ലാമി കേരളാ അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്്ലാമി സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഖുര്‍ആന്‍ പഠനം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ വൈകീട്ട് മൂന്ന് മണിക്ക് ആയിരങ്ങള്‍ അണി നിരക്കുന്ന യുവജന റാലിയും തുടര്‍ന്ന് കാഞ്ഞങ്ങാട് കോട്ടശ്ശേരിയില്‍ വമ്പിച്ച പൊതു സമ്മേളനവും നടക്കും. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ കോളമിസ്റ്റുമായ അപൂര്‍വാനന്ദ് സമ്മേളനത്തില്‍ മുഖ്യ അഥിതി ആയിരിക്കും