ഏപ്രില്‍ 8,9 ന് കാഞ്ഞങ്ങാട് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എന്‍ഡോസള്‍ഫാന്‍ ഇരയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പോരാളിയുമായ ദേവീകിരണ്‍ നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം.റിയാസ്, ജമാഅത്തെ ഇസ്ലാമി കാത്തെങ്ങാട് ഏരിയ പ്രസിഡന്റ് അബൂത്വാഇ ,എം .എച്ച് റഫീഖ് നദ്വി, ഇബ്രാഹിം മാസ്റ്റര്‍, മുഹമ്മദ്, മഹ്മൂദ് പള്ളിപ്പുഴ, റിയാസ്,അസീസ് കൊളവയല്‍, എസ്.എല്‍.പി.അനീസ് ,സുഹൈല്‍, യൂസുഫ് ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു .