മെഡിക്കല്‍ സ്വാശ്രയ പ്രവേശനത്തിലെ സാമുദായിക കോട്ടയുടെ പേരില്‍ മുസ്ലിം സമുദായത്തിനകത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഉപജാതിവര്‍ഗ വിഭാഗങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതാണ്. സംഘടനകള്‍ക്കതീതരായി ജീവിക്കുന്ന മുസ്ലിം സമുദായത്തിലെ ആളുകളെ ഈ വിഭജനത്തില്‍ സര്‍ക്കാര്‍ എവിടെ ചേര്‍ക്കുമെന്ന് വ്യക്തമാക്കണം. ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാറിന്റെ മുസ്ലിം ഉപദേശകര്‍ സ്വയം അപഹാസ്യരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.