പത്രപ്രവര്‍ത്തകരയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കഴിഞ്ഞ സെപ്റ്റംബര്‍ 5-ന് തന്റെ വീട്ടിന് മുന്നില്‍ സംഘ്ശക്തികളുടെ വെടിയേറ്റു മരിച്ചു. ഹിന്ദുത്വവാദികള്‍ രാജ്യത്തുണ്ടാക്കുന്ന വിദ്വേഷങ്ങള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ കീഴിലുള്ള ഗൗരി ലങ്കേഷ് പത്രിക തന്റെ ആശയപ്രചാരണത്തിനായി അവര്‍ ഉപയോഗിച്ചു. 16 പേജുകളടങ്ങിയ പത്രികയുടെ മൂന്നാമത്തെ പേജില്‍ ‘കണ്ട ഹാഗെ’ (ഞാന്‍ കണ്ടതുപോലെ) എന്ന തലക്കെട്ടില്‍ സമകാലിക സംഭവങ്ങളെ വിലയിരുത്തുന്ന പത്രാധിപക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. അവര്‍ അവസാനമായി ഈ കോളത്തിലെഴുതിയത് വ്യാജവാര്‍ത്തകളെ കുറിച്ചായിരുന്നു. അതിന്റെ മൊഴിമാറ്റമാണിത്.)

ഈ ലക്കത്തില്‍ എന്റെ സുഹൃത്ത് ഡോ. വാസു ഗീബല്‍സിയന്‍ നുണപ്രചാരണങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്താ ഫാക്ടറികളെ കുറിച്ച് എഴുതുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്താ ഫാക്ടറികള്‍ മിക്കതും നടത്തുന്നത് മോഡിഭക്തരാണ്. ഇത്തരം ഫാക്ടറികള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ചാണ് ഞാനിവിടെ കുറിക്കുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗണേഷ് ചതുര്‍ത്തിയുമായി ബന്ധപ്പെടുത്തി സംഘ്ശക്തികള്‍ ഒരു വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഗണേഷ് ചതുര്‍ത്തിക്ക് ഗണേഷ വിഗ്രഹം സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയവര്‍ക്ക് മാത്രമേ സാധിക്കൂ. സ്ഥാപിക്കുന്ന വിഗ്രഹത്തിന്റെ വലിപ്പയും ഉയരവും എല്ലാം സര്‍ക്കാറിനെ അറിയിക്കുകയും അതിനായി 10 ലക്ഷത്തിന്റെ ഡപ്പോസിറ്റ് നല്‍കുകയും ചെയ്യണം. മറ്റുമതക്കാരും വിശ്വാസികളും ഇല്ലാത്ത ജനവാസമില്ലാത്ത പ്രദേശങ്ങളേ അതിന് തെരഞ്ഞെടുക്കാവൂ. ഈ നിയമങ്ങള്‍ പാലിക്കാത്ത ആഘോഷങ്ങള്‍ അനുവദിക്കില്ല. ഇതായിരുന്നു വ്യാജവാര്‍ത്ത.
ഈ വാര്‍ത്ത ആര്‍.എസ്.എസ് ഏറ്റുപിടിക്കുകയും അവസാനം കര്‍ണാടക പോലീസ് മേധാവി വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വരികയും ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കേണ്ടി വരികയും ചെയ്തു. ഇതെല്ലാം തെറ്റായ വാര്‍ത്തകളായിരുന്നു.
ഈ വാര്‍ത്തയുടെ ഉറവിടം തേടിയപ്പോള്‍ അവസാനം ചെന്നെത്തിയത് ുീേെരമൃറ.ിലം െഎന്ന സൈറ്റിലാണ്. ഹിന്ദുത്വശക്തികള്‍ നടത്തുന്ന സൈറ്റാണിത്. ദിവസവും വ്യാജവാര്‍ത്തകളുണ്ടാക്കുകയും അത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമാണ് ഇവരുടെ പണി.
ആഗസ്റ്റ് 11-ന്, ‘കര്‍ണാടകയില്‍ താലിബാന്‍’ ഭരണം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഗണേഷ് ചതുര്‍ത്തിക്ക് വിലക്കെന്ന നുണ പ്രചരിപ്പിച്ചത്. സഘ്ശക്തികള്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചു. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ പലതരത്തില്‍ എതിര്‍പ്പുകളുള്ള വിവിധ പാര്‍ട്ടികളും വാര്‍ത്ത ഏറ്റുപിടിച്ച് പ്രചാരണം നടത്തി. സര്‍ക്കാറിനെതിരായൊരു ആയുധമായി അവര്‍ വാര്‍ത്തയെ ഉപയോഗിച്ചു.
ഏറ്റവും ഞെട്ടലുളവാക്കുന്നത് ആളുകള്‍ ഈ വാര്‍ത്തയെ സ്വീകരിച്ച രീതിയാണ്. അവര്‍ തങ്ങളുടെ കണ്ണുകളും കാതുകളും കൊട്ടിയടച്ച്, ബുദ്ധി പൂട്ടിവെച്ചാണ് വാര്‍ത്ത കേട്ടത്.
കഴിഞ്ഞ ആഴ്ച, ഗുരു ഗുര്‍മീദ് റാം റഹീമിനെ ബലാല്‍സംഘ കേസില്‍ പിടികൂടി. ഉടനെ ബി.ജെ.പി നേതാക്കളോടൊപ്പം ഗുരു നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഹരിയാനയില്‍ ബി.ജെ.പി നേതാക്കളുടെയും ഫോട്ടോകളും വീഡിയോകളും തരംഗമായി. ഇതിനെ പ്രതിരോധിക്കാനായി സംഘ്പരിവാര്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. എന്നാല്‍ അത് ഫോട്ടോഷോപ്പില്‍ നിര്‍മിച്ചതായിരുന്നു. ഈ ഫോട്ടോയുടെ യഥാര്‍ഥ കോപ്പി പെട്ടെന്ന് പ്രചരിപ്പിക്കപ്പെട്ടതിനാല്‍ ഈ വാര്‍ത്തക്ക് വലിയ പ്രചാരം ലഭച്ചില്ല.
ആദ്യ കാലത്ത് വ്യാജവാര്‍ത്തകള്‍ പെട്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യാജവാര്‍ത്തകളെ പഠിച്ച് ഉടനെ യാഥാര്‍ഥ്യം പുറത്തെത്തിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അത് സോഷ്യല്‍ മീഡിയകളില്‍ കുറെയൊക്കെ വിജയിക്കുന്നുമുണ്ട്.
ഉദാഹരണത്തിന് ദ്രുവ് രതി ആഗസ്റ്റ് 17-ന് മോഡിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലെ നുണകള്‍ വ്യക്തമാക്കുന്ന വീഡിയോ നിര്‍മിച്ചു. അടുത്തകാലത്തായി സംഘ്ശക്തികളുടെ പല പ്രചാരണങ്ങളെയും പൊളിക്കുന്നതില്‍ ദ്രുവ് സോഷ്യല്‍ മീഡിയയില്‍ വിജയിച്ചിട്ടുണ്ട്. സാധാരണ ദ്രുവ് ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരണം ലഭിച്ചിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തെ കുറിച്ചുള്ള വീഡിയോ ഒരു ലക്ഷത്തിലധികം ആളുകള്‍ യുടൂബില്‍ കണ്ടു.
ദ്രുവിന്റെ മറ്റൊരു വീഡിയോയില്‍ നോട്ട് നിരോധത്തിന് ശേഷമുണ്ടായ നികുതിയടക്കുന്നവരുടെ എണ്ണത്തെ കുറിച്ച് പറയുന്നുണ്ട്. 33 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്നാണ് രാജ്യസഭയില്‍ മോഡി പറഞ്ഞത്. എന്നാല്‍ 91 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജയിറ്റ്‌ലി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയില്‍ 5.4 ലക്ഷം നികുതിദായകര്‍ കൂടിയെന്നാണ് കണക്ക്.
ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ മോഡി സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകള്‍ അതുപോലെ നല്‍കലാണ് പതിവ്. ദേശീയ പത്രങ്ങളും ദൃഷ്യമാധ്യമങ്ങളും അതെല്ലാം വേദവാക്യങ്ങളായാണ് എടുക്കാറ്. ഉദാഹരണത്തിന്, രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാര്‍ത്തയില്‍ കോവിന്ദിന്റെ ജനപ്രീതി വര്‍ധിച്ചെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്വമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിന് മൂന്ന് മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ടായെന്ന് തട്ടിവിട്ടിരുന്നു. ദേശീയ തലത്തിലുള്ള എല്ലാ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളും ഈ നുണ ട്വിറ്ററില്‍ കയറിനോക്കുകപോലും ചെയ്യാതെ ആ ദിവസം മുഴുവന്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഈ വാര്‍ത്തക്ക് പിന്നിലുള്ള രഹസ്യം പ്രണാബ് മുഖര്‍ജിയുടെ ട്വിറ്റര്‍ പേജ് അതുപോലെ കോവിന്ദിന്റെ പേരിലേക്ക് മാറ്റുകയാണ് ചെയ്തത്. അതിലുള്ള ഫോളോവേഴ്‌സ് അതുപോലെ പ്രസിഡന്റ് പേജിനുണ്ടായി. മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ട്വിറ്ററില്‍ മൂന്ന് മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ടെന്നതായിരുന്നു യാഥാര്‍ഥ്യം. ഇവിടെ മിക്ക ടി.വികളും പത്രങ്ങളും സംഘ്പരിവാറിന്റെ നുണപ്രചാരകരാവുകയാണ്.
എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷ നല്‍കികൊണ്ട് പലരും ഇത്തരം വ്യാജവാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ദ്രുവ് രതി വീഡിയോകള്‍ ചെയ്തപ്പോള്‍ പ്രഥിക് സിന്‍ഹ ഇത്തരം വാര്‍ത്തകളെ പിന്തുടരാന്‍ ഒരു സൈറ്റ് തന്നെ തുടങ്ങി. മഹിേലം.െശി. ാെവീമഃഹെമ്യലൃ.രീാ, യീീാളമരേരവലരസ പോലുള്ള സൈറ്റുകളും ഇന്ന് ലഭ്യമാണ്. വേല ംശൃല, രെൃീഹഹ, ിലംഹെമൗിറൃ്യ, ൂൗശി േഎന്നീ ന്യൂസ്‌പോര്‍ട്ടലുകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യാജവാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനുള്ള ഇത്തരം ശ്രമങ്ങള്‍ പണം നേടാനുള്ള ശ്രമമല്ല. ആത്മാര്‍ഥമായ ഫാഷിസ്റ്റ് പ്രതിരോധമാണവയെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ സംഘ്പരിവാര്‍ അക്രമങ്ങള്‍ നടത്തുന്നുണ്ട്.
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഐ.ടി വിംഗ് ബംഗ്ലുരുവില്‍ നല്ല മഴപെയ്ത സമയത്ത് റോഡില്‍ വെള്ളം നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ‘ആളുകള്‍ ചന്ദ്രനില്‍ നടക്കുന്നത് നാസ കണ്ടെത്തി’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. സിദ്ധരാമയ്യ സര്‍ക്കാര്‍ റോഡുകള്‍ നന്നാക്കുന്നില്ലെന്നും എല്ലാം കുഴികളാണെന്നുമാണ് പ്രചരിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ പുറത്തുവന്നത് അത് ബംഗ്ലുരുവിലെ ഫോട്ടോയല്ല, ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലേതാണ് എന്നാണ്.
ഇതുപോലെ, ബംഗാളില്‍ അടുത്തകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സംഘ്പരിവാര്‍ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടു. ‘ബംഗാള്‍ കത്തുന്നു’ എന്ന തലക്കെട്ടില്‍ ചാരമായ വീടുകളാണ് ഒരു പോസ്റ്ററിലുള്ളത്. ‘ബദുരയില്‍ ഒരു ഹിന്ദു സ്ത്രീ അപമാനിക്കപ്പെടുന്നു’ എന്ന തലക്കെട്ടില്‍ ഒരാള്‍ ഒരു സ്ത്രീയുടെ സാരി വലിക്കുന്നതാണ് രണ്ടാമത്തെ പോസ്റ്റര്‍. എന്നാല്‍ അതിന് പിന്നിലെ സത്യം ഉടനെ പുറത്തുവന്നു. ഒന്നാമത്തേത് 2002-ല്‍ ഗുജറാത്തില്‍ മോഡി ഭരിക്കുന്ന കാലത്തെ ഫോട്ടോയായിരുന്നു. രണ്ടാമത്തേത് ബോജ്പുരി സിനിമയിലെ ഒരു രംഗവും. വിജേത മാലിക് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഇത് ഷേര്‍ ചെയ്തിരുന്നു.
ആര്‍.എസ്.എസ് മാത്രമല്ല, ബി.ജെ.പിയുടെ മന്ത്രിമാര്‍വരെ വ്യാജപ്രചാരണത്തില്‍ പങ്കാളികളാണ്. ഉദാഹരണത്തിന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി റിപബ്ലിക്ക് ഡേക്ക് ഇന്ത്യന്‍ പതാക കത്തിക്കുന്ന വീഡിയോ ഷേര്‍ ചെയ്തു. ‘റിപബ്ലിക്ക് ഡെയില്‍ ഹൈദരാബാദില്‍ മൂവര്‍ണ പതാക കത്തിക്കുന്നു’ എന്നായിരുന്നു തലക്കെട്ട്. അത് യഥാര്‍ഥത്തില്‍ പാകിസ്ഥാനില്‍ നിരോധിത സംഘടനകള്‍ നടത്തിയ പ്രകടനമായിരുന്നെന്ന് പ്രഥിക് സിന്‍ഹ ഗൂഗ്ള്‍ ഇമേജ് സര്‍ച്ചിലൂടെ തെളിയിച്ചു.
ബി.ജെ.പിയുടെ ഔദ്യോഗിക വക്താവായ സംബിത് പാട്ര ഒരു ചാനല്‍ ചര്‍ച്ചയില്‍ ജെ.എന്‍.യു പോലുള്ള സര്‍വകലാശാലകളില്‍ പതാക ഉയര്‍ത്തുന്നതിനെ ചോദ്യം ചെയ്ത് തന്റെ ടാബില്‍ ഒരു ഫോട്ടോ കാണിച്ചു. എന്നാല്‍ അത് രണ്ടാം ലോകയുദ്ധത്തില്‍ ഒരു ദ്വീപ് പിടിച്ചടക്കി അവിടെ അമേരിക്കന്‍ സൈനികര്‍ പതാകഉയര്‍ത്തുന്ന ചിത്രമായിരുന്നു. ഇത് പിടിക്കപ്പെട്ടതോടെ പാട്ര സോഷ്യല്‍ മീഡിയയില്‍ പരിഹാസ്യനായി.
ഇന്ത്യയിലെ അരലക്ഷം കിലോമീറ്റര്‍ റോഡുകളില്‍ 30 ലക്ഷം എല്‍.ഇ.ഡി ബള്‍ബുകള്‍ കത്തുന്നു എന്ന അടിക്കുറിപ്പോടെ കേന്ദ്ര ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയല്‍ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ടു. എന്നാല്‍ ആ ഫോട്ടോ 2009-ല്‍ ജപ്പാനിലെ ഒരു തെരുവിന്റെതാണെന്ന് തെളിഞ്ഞു. ഈ മന്ത്രിയുടെ തന്നെ വേറെയും പല പോസ്റ്റുകളിലെയും ഫോട്ടോകള്‍ വ്യാജമായിരുന്നെന്ന് തെളിയിക്കപ്പെട്ടു.
ചത്തീസ്ഗഡിലെ ബി.ജെ.പി പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാത്ത് സര്‍ക്കാര്‍ നിര്‍മിച്ചതെന്ന പേരില്‍ ഒരു പാലത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചു. എന്നാല്‍ അത് വിയറ്റ്‌നാമിലെ ഫോട്ടോയാണെന്ന് തെളിഞ്ഞു. അത് പിന്‍വലിച്ചു. നമ്മുടെ കര്‍ണാടകയില്‍ പ്രഥാപ് സിന്‍ഹ എന്ന ബി.ജെ.പി എം.പി ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയെന്ന പേരില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തു. ‘ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം കുത്തിക്കൊന്നു’ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. അങ്ങനെ ഒരു സംഭവമില്ലെന്നും അത് ഫോട്ടോഷോപ്പില്‍ നിര്‍മിച്ചതാണെന്നും പിന്നീട് മനസ്സിലായി. എന്നാല്‍ എം.പി ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല.
എന്റെ അടുത്ത് നിന്നും കഴിഞ്ഞ ആഴ്ച ഇതുപോലൊരു പ്രശ്‌നം പിണഞ്ഞു. പാറ്റ്‌നയില്‍ ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ജാഥയെന്ന പേരില്‍ ഒരു ഫോട്ടോ ഞാന്‍ ഷേര്‍ ചെയ്തു. എന്നാല്‍ അത് വ്യാജമാണെന്ന് എന്റെ സുഹൃത്ത് ശശീദര്‍ ഹെമ്മാദി എന്നെ ധരിപ്പിച്ചു. ഞാന്‍ വ്യാജഫോട്ടോയും യഥാര്‍ഥ ഫോട്ടോയും ഒന്നിച്ച് പിന്നീട് ഷേര്‍ ചെയ്തു.
ഇവിടെ ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ അല്ല ഇതൊന്നും പറഞ്ഞത്. ഇവിടെ ഫാഷിസത്തിനെതിരെ ആളുകള്‍ ഒന്നിക്കുന്നുണ്ടെന്ന് പ്രതീക്ഷയും പ്രത്യാശയും പങ്കുവെക്കുകയാണ്. അവസാനമായി ഞാന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. ഇനിയും കൂടുതല്‍പേര്‍ ഇത്തരം ശ്രമങ്ങള്‍ നടത്താന്‍ മുന്നോട്ടു വരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.