വിശ്വാസികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മാര്‍ഗത്തില്‍ എന്നും പ്രചോദനമാണ് മുമ്പേനടന്ന മഹാന്മാര്‍. സത്യസാക്ഷ്യ മാര്‍ഗത്തില്‍ മാതൃകകള്‍ സൃഷ്ടിച്ച അവരില്‍ പലരും തങ്ങളുടെ ജീവനും ആ മാര്‍ഗത്തില്‍ ബലിയര്‍പ്പിച്ച് നമുക്ക് വലിയ ആവേശവും പകര്‍ന്ന് നല്‍കിയിട്ടുണ്ട്. അങ്ങനെ അവര്‍ അല്ലാഹുവുമായി ചെയ്ത കരാറുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മത്സരിച്ച് മുന്നേറി, വിജയം വരിച്ചു.

Image may contain: 3 people, textവര്‍ഷത്തിലെ എല്ലാ ദിവസവും രക്തസാക്ഷിത്വ ദിനങ്ങളായി ആചരിക്കാന്‍ മാത്രം നമുക്കറിയുന്നവരും അറിയാത്തവരുമായ ചരിത്രത്തെ നിര്‍ണയിച്ച ധീരര്‍ കടന്നുപോയിട്ടുണ്ട്. അവരി

ല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രശസ്തരായ ചിലരുടെ പേരുടെ രക്തസാക്ഷിത്വം നടന്നത് ഫെബ്രുവരി മാസത്തിലാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഈജീപ്തിലെ ഇസ്‌ലാമിക ചലനങ്ങളുടെ അമരക്കാരനായിരുന്ന ഇമാം ഹസനുല്‍ ബന്ന, അധിനിവേശ ശക്തികള്‍ക്കെതിരെ സധീരം പോരാടി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാ

ളിയായ ആലിമുസ്‌ല്യാര്‍, അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ വിപ്ലവ നായകന്‍ മാല്‍കം എക്‌സ്, ഇന്ത്യയിലെ ഭരണകൂട ഭീകരതക്കെതിരെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാഹിദ് അസ്മി എന്നിവരെല്ലാം തങ്ങളുടെ ആദര്‍ശത്തിനായി ജീവന്‍ ബലിനല്‍കിയ മാസമാണ് ഫെബ്രുവരി. ആഗോള ഇസ്‌ലാമിക ചലനങ്ങളിലും പീഡിതരുടെയും പുറംതള്ളപ്പെട്ടവരുടെയും ഉന്നമനത്തിലും പിറന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായും രാജ്യത്തെ അനീതിക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പോരാടിയവരായിരുന്നു മേല്‍പറഞ്ഞ നാല് പേരും.

രക്തസാക്ഷികളെ ഓര്‍ക്കുന്നതോടൊപ്പം അവര്‍ കത്തിച്ചു നല്‍കിയ വിപ്ലവജ്വാല കെടാതെ സൂക്ഷിക്കാനാണ് നാം ശ്രമിക്കേണ്ടത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും ഭരണകൂട ഭീകരതക്കിരയായി കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടിയുള്ള അവകാശ പോരാട്ടങ്ങള്‍ നടത്താനും എല്ലാ പ്രതിസന്ധികളിലും ധീരതയോടെ പൊരുതി നില്‍ക്കാനുമുള്ള കരുത്താണ് ബന്നയും ആലിമുസ്‌ലിയാരും മാല്‍കം എക്‌സും ഷാഹിദ് അസ്മിയും നമുക്ക് നല്‍കുന്നത്. ഈ മാര്‍ഗത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ അവരുടെ ത്യാഗങ്ങള്‍ നമുക്ക് പ്രേരണയാകട്ടെ.