സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി “മത സ്വാതന്ത്ര്യം പൗരാവകാശം, യൗവനം കേരളത്തിന് കാവലാവുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു വരുന്ന കാമ്പയിനിന്റെ ഭാഗമായി എറണാകുളം ജില്ലാ സമിതി ജില്ലയിലുടനീളമായി നടത്തിയ വാഹന പ്രചരണ ജാഥയിൽ വ്യാപകമായി അവതരിപ്പിക്കപ്പെട്ട “ഭാരത ചരിതം നരക കാണ്ഡം” എന്ന തെരുവ് നാടകത്തിൽ മികച്ച അഭിനയശേഷി കാഴ്ചവെച്ച അസ്ഹർ ഉലൂം വിദ്യാർഥികളെ ജില്ലാ സമിതി ആദരിച്ചു.

അസ്ഹർ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജിനുള്ള ഉപഹാരം ജില്ലാ വാഹന ജാഥാ കൺവീനർ മൊയ്നുദ്ദീൻ അഫ്സലിൽ നിന്ന് അസ്ഹർ കോളേജ് പ്രിൻസിപ്പൽ കുഞ്ഞുമുഹമ്മദ് പുലവത്ത് ഏറ്റുവാങ്ങി.

പഠനം എന്നതിനൊപ്പം തന്നെ വിദ്യാർഥികളുടെ സർഗ, കായിക ശേഷി വർദ്ദിപ്പിക്കുന്നതിൽ അസ്ഹർ കോളേജ് മികച്ച ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് കലാ ജാഥയിൽ ദർശിച്ചതെന്നും കുഞ്ഞുമുഹമ്മദ് പലവത്ത് അഭിപ്രായപ്പെട്ടു.

കാമ്പയിൻ ജനകീയമാക്കുന്നതിൽ അസ്ഹർ കോളേജ് വിദ്യാർഥികളുടെ സർഗശേഷി ഏറെ പ്രയോജനപ്പെട്ടെന്നും, ഇവരുടെ പ്രകടനം കാണാൻ ആളുകൾ വിവിധ കേന്ദ്രങ്ങളിൽ തടിച്ച് കൂടിയെന്നും, അയ്യായിരത്തിലധികം ആളുകളുടെ മുന്നിൽ നാടകം അവതരിക്കപ്പെട്ടെന്നും അനുമോദന പ്രഭാഷണം നടത്തിയ ജില്ലാ വാഹന ജാഥാ കൺവീനർ മൊയ്നുദ്ദീൻ അഫ്സൽ വിശദീകരിച്ചു.

സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റംഗം ജമാൽ പാനായിക്കുളം, വാഹന ജാഥാ മാനേജർ അമീൻ എടത്തല,ജില്ലാ സമിതിയംഗം മൻസൂർ ശ്രീ മൂലനഗരം കീഴ്മാട് ഏരിയാ സമിതിയംഗങ്ങളായ അബ്ദുസ്സമദ്, ഷഹബാസ് ടി.എസ്, അഹദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.