പാലക്കാട്: സാമൂഹിക സൗഹാർദത്തിന്റെയും- സഹോദര്യത്തിന്റെയും കാര്യത്തിൽ കേരളം ഇന്ത്യ രാജ്യത്തിന് മാതൃകയാണ് .എന്നാൽ രാഷ്ട്രീയ കൊലപതകങ്ങൾ എല്ലാ കാലത്തും കേരളത്തെ വേട്ടയാടിയിട്ടുണ്ട്. വർത്തമാന കാലത്ത് കൊലപതകങ്ങൾ കേരളത്തിൽ നിത്യസംഭവമായിരിക്കുകയാണ്. കണ്ണുരിലെ  ശുഐബ് അതിന്റ് ഇരയാണ്.എന്നാൽ കേരളത്തിൽ പൊതുവേ സാമുഹിക സൗഹാർദവും- സമധാനവും നിലനിൽക്കുന്നു. മണ്ണാർക്കാട് സൗഹാർദ പാരമ്പര്യം കത്ത് സുക്ഷിക്കുന്ന മണ്ണാണ്. അതിന് കരിനിഴൽ വിഴ്ത്തികൊണ്ട് അട്ടപ്പടിയിൽ ആൾക്കൂട്ടം മധു എന്ന ആദിവാസി യുവാവിന്റെയും രാഷ്ടീയ പാർട്ടികൾ സംരക്ഷിക്കുന്ന ഗുണ്ടകൾ  സഫിർ എന്ന ചെറുപ്പക്കാരന്റെയും ജീവനെടുത്തു. ഈ പശ്ചതലത്തിൽ പതിറ്റാണ്ടുകളായി മണ്ണാർക്കാട്ടെ ജനങ്ങൾ പുലർത്തി വന്ന സ്നേഹത്തിനും ,സൗഹാർദത്തിനും പിൻബലമെകനും മനുഷ്യ ജീവന്റെ വിലയെയും, പവിത്രതെയെയും സംബന്ധിച്ച് പൊതു ജനങ്ങളോട് സംസാരിക്കാനും, കൊലപതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജന അഭിപ്രായം സ്വാരൂപിക്കാനും വേണ്ടിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി തുറന്ന ചർച്ച സംഘടിപ്പിക്കുന്നത്. എല്ലാ ജീവനും വിലപെട്ടതാണ് എന്ന പ്രമേയത്തിലാണ് തുറന്ന ചർച്ച. *ഇന്ന് വൈകുന്നേരം 5 മണിക്ക് മണ്ണാർക്കാട് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ* നടക്കുന്ന തുറന്ന ചർച്ചയിൽ ഇടതു ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ,  ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മേധാവി ഡോ:കെ.എസ് മാധവൻ, ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകരനുമായ ഡോ:നാരയണൻ എം ശങ്കരൻ, ചലചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ,സോളിഡാരിറ്റി സംസ്ഥാന പ്രസിലണ്ട് പി.എം.സാലിഹ്, ജമാത്തത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ് വി എന്നിവർ സംബന്ധിക്കും.