മണ്ണാര്‍ക്കാട്: ഹിംസയെ സദാ സാധ്യമാകുന്ന തരത്തില്‍ സൈദ്ധാന്തിക വല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി യാണ് ഫാഷിസം സ്വീകരിക്കുന്നത്. എപ്പോള്‍ കൊല നടത്തുന്നു എന്നല്ല കൊലയെ ഏത് സമയവും തങ്ങളല്ലാത്തവര്‍ക്ക് നേരെ തിരിച്ചു നില്‍ക്കുന്ന് സാഹചര്യം അപകരടരമാണെന്ന് പ്രമുഖ ചിന്തകള്‍ കെ.ഇ.എന്‍. സംഘര്‍ഷങ്ങളെ സംവാദം കൊണ്ടാണ് നേരിടേണ്ടതെന്നും സവാദത്തിന്റെ ലോകത്തെ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഒരു അനുഭൂതിയാക്കിത്തീര്‍ത്താല്‍ വര്‍ത്തമാന കാലം കൂടുതല്‍ സുന്ദരമാവുമെന്നും എന്ന് പറഞ്ഞു. ‘എല്ലാ ജീവനും വിലപ്പെട്ടതാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ തുടന്ന ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയയായിരുന്നുപ അദ്ദേഹം.

എല്ലാ ജീവനും വിലപ്പെട്ടതും, തുല്ല്യവുമാണ്. സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച തുറന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യരും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും, ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും പ്രഖ്യാപിച്ച ജീവിത ദര്‍ശനമാണ് ഇസ്്‌ലാമെന്ന്  ഉദ്ഘാടനം ചെയ്ത് കൊണ്ട് ജമാഅത്തെ ഇസ്്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. അനാഥയെ ആട്ടിയകറ്റുന്നവനും, ദരിദ്രന് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ദൈവ നിഷേധി എന്ന് പഠിപ്പിച്ച ഇസ്്‌ലാം മനുഷ്യ ജീവന് വലിയ വില കല്‍പ്പിച്ച ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ്. മാധവന്‍, പ്രശസ്ത ചലചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ. നൗഫല്‍ സ്വാഗതവും, സെക്രട്ടറി ശാക്കിര്‍ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ : എല്ലാ ജീവനും വിലപ്പെട്ടതാണ് തുറന്ന ചർച്ച ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു…