കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകലില്‍ പങ്കെടുക്കാന്‍ മണ്ശങ്കര്‍ അയ്യര്‍ എത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹും ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും അയ്യരെ സ്വീകരിച്ചു. സംസ്ഥാന ജില്ലാ നേതാക്കളും കൂടെയുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍ക്ക് പുറമേ ഫലസ്തീന്‍ എംബസി പ്രതിനിധി ഡോ.വാഇല്‍ അല്‍ ബത്രെഖി, എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ്, കെ.ഇ.എന്‍, ഡോ.പി.ജെ വിന്‍സെന്റ്, എ.പി അബ്ദുല്‍ വഹാബ്, ഹമീദ് വാണിയമ്പലം, പി.മോഹനന്‍ മാസ്റ്റര്‍, പി.കെ പാറക്കടവ്, ഡോ.ഹുസൈന്‍ മടവൂര്‍, ഡോ.അബ്ദുസ്സലാം വാണിയമ്പലം, ഡോ.എം.എച് ഇല്യാസ്, മുജീബ്‌റഹ്മാന്‍ കിനാലൂര്‍, ഡോ.ജമീല്‍ അഹ്മദ്, സി.ദാവൂദ്, മുഹമ്മദ് റജീബ്, സകീര്‍ ഹുസ്സൈന്‍, എഞ്ചി.മമ്മദ് കോയ, എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഡോ.ജാബിര്‍ അമാനി, ഖാലിദ് മൂസാ നദ്‌വി, ഡോ.സാബിര്‍ നവാസ്, ഉമ്മുകുല്‍സൂം ടീച്ചര്‍, സുഹൈബ് സി.ടി, അഫീദ അഹ്മദ്, പി.എം സാലിഹ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഗസ്സയില്‍ നിന്നുള്ള ടി.വി ജേണലിസ്റ്റ് നൂര്‍ ഹനാസീന്‍, ഹമാസ് മുന്‍വക്താവ് ഇസ്‌റാ അല്‍ മൊദല്ലല്‍ എന്നിവര്‍ വീഡിയോയിലൂടെ സംസാരിക്കും. വിവിധ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.