അട്ടപ്പാടി കൊലപതകം, പരിഷ്കൃത സമൂഹത്തിന് അപമാനം-സോളിഡാരിറ്റി

May 27, 2018 | Regional Updates

പാലക്കാട്: അട്ടപ്പാടി മൂക്കാലി ചിണ്ടക്കി ഊരിൽ മധു എന്ന ആദിവാസി യുവാവിനേ ആൾക്കൂട്ടം കെട്ടിയിട്ട് തല്ലികൊന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രടറിയേറ്റ് പ്രസ്തവിച്ചു. മധുവിനെതിരെ മോഷണകുറ്റം ആരോപിച്ചാണ് തല്ലികൊന്നത്. അട്ടപ്പാടിയിലേ ആദിവാസി സമൂഹം ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും നടുവിലാണ് ജീവിച്ച്കൊണ്ടിരിക്കുന്നത്. ആദിവാസി സമൂഹത്തിന് തൊഴിലും അന്നവും എത്തിക്കേണ്ട പ്രബുദ്ധ സാമൂഹമാണ് മോഷണകുറ്റം ആരോപിച്ച് അവരെ ക്രൂരമായി കൊല ചെയ്യുന്നത്. ആദിവാസികളോടും- ദലിദരാടക്കമുള്ള പിന്നോക്ക ജന സാമൂഹങ്ങളോടുമുള്ള മലയാളികളുടെ നിഷേധത്മ സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മധുവിന്റ് കൊലപാതകം.മലയാളികളുടെ  പൊതുബോധം സവർണ്ണവൽക്കരിക്കപ്പെട്ടതിന്റെ  ഇര കൂടിയാണ് മധൂ എന്ന ആദിവാസി യുവാവ്. ആദിവാസികൾ കുറ്റവാളികളാണ് എന്ന ആൾകൂട്ട മനശാസ്ത്രം പുരോഗമ കേരളിയ സാമൂഹത്തിലും നിലനിൽക്കുന്നത് ചികിൽസിച്ച് ഭേദമക്കേണ്ട മാരകരോഗമാന്നെന്നും ജില്ലാ സെക്രടറ്റ് അഭിപ്രപ്പെട്ടു. ആദിവാസി യുവാവിന്റെ കൊലപതകത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരും, ജനപ്രതിനിധികളുമാണ്. പോഷകഹാര കുറവ് മൂലം  ശിശൂ മരണവും, പട്ടിണിയും അട്ടപ്പാടിയിൽ തുടർ കഥയായിട്ടും ക്രിയക്ത ഇടപ്പെടൽ ഇത് വരെ ഉണ്ടായിട്ടില്ല. ദാരിദ്രവും – പട്ടിണിയുമാണ് ഈ അവസ്ഥായിലേക്ക് ആദിവാസി സാമൂഹത്തെ കൊണ്ടെത്തിക്കുന്നത് എന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. മധുവിനെ തല്ലിക്കൊന്ന് സെൽഫിയെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് ആഘോഷിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകൂന്നതും, ജന പ്രതിനിധികൾ പ്രതികാരിക്കാൻ കാല താമസം വന്നതും ഭരണ വർഗത്തിന്റെ അവബോധ മനസ്സിൽ സവർണ്ണ മനോഭവം എത്രത്തോളം സ്വാധിനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും അട്ടപ്പാടിയിലെ ആദിവാസികളുടെ പിന്നോക്ക അവസ്ഥാക്ക് കാരണകരാണ്.എന്നിട്ടും എന്തിനും ഹർത്താൽ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ മധുവിന്റെ രക്തസാക്ഷ്യത്തിന്റ് പേരിലും ഹാർത്താലാഘോഷിക്കുന്നത് തികഞ്ഞ കാപട്യവും-വഞ്ചനയുമാണ്. സോളിഡാരിറ്റി ജില്ലാ പ്രസിലണ്ട് എ.കെ.നൗഫൽ അദ്ധ്യാക്ഷത വഹിച്ചു. ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർ, ഷാജഹാൻ കൊല്ലംകോട്, ജംഷീർ ആലത്തൂർ, ശാക്കിർ അഹമ്മദ്, ജംഷീർ എടത്തനാട്ടുകര, ശിഹാബ് നെന്മാറ, നൗഷാദ് ആലവി, ഫൈസാൽ ലക്കിടി എന്നിവർ സംസാരിച്ചു.