എം.എം.അക്ബറിന്റെ കസ്റ്റഡി:  മതപ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം – സോളിഡാരിറ്റി

May 27, 2018 | Regional Updates

കാസർകോട്: പ്രമുഖപണ്ഡിതനായ എം.എം. അക്ബറിനെ കസ്റ്റഡിയിലെടുത്തത് മത പ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കൈകടത്തലാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മറ്റി. വിവാദ പാഠപുസ്തകം പിന്‍വലിച്ചിട്ടും കേസെടുത്ത് സംശയത്തിന്റെ പുകമറ  സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. എം.എം.അക്ബറിനെതിരായുള്ള ഭരണകൂട ഇടപെടലുകള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ ജനവിഭാഗങ്ങളും ഒന്നിച്ചുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി -എസ്.ഐ.ഒ സംയുക്തമായി നഗരത്തിൽ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മായിൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കെ.വി. ഹഫീസുല്ലാഹ്, എൻ.എം. റിയാസ്, ഇമ്രാൻ മൂസ, എ.ജി. ജമാൽ എന്നിവർ പ്രസംഗിച്ചു. എസ്.ഐ.ഒ ജില്ലാ കമ്മറ്റി അംഗങ്ങളായ ബി.എ. അസ്റാർ സ്വാഗതവും  എൻ.എം. വാജിദ് നന്ദിയും പറഞ്ഞു. സലാം കുമ്പള, ഖാദർ മഞ്ചേശ്വരം, ആർ ബി ഷാഫി, അസീസ് കൊളവയൽ, എൻ.എം നൗഷാദ്, പി.എം.കെ നൗഷാദ്, തബ്ഷീർ ഹുസൈൻ, അദ്നാൻ മഞ്ചേശ്വരം എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി.