ഇതര സംസ്ഥാന തൊഴിലാളികൾക്ക് സോളിഡാരിറ്റി ഇഫ്താർ സംഘടിപ്പിച്ചു.

May 29, 2018 | Regional Updates

തലശ്ശേരി:  സോളിഡാരിറ്റി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇതര സംസ്ഥാന തൊഴിലാളികൾക്ക്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എം.അബ്ദുന്നാസിർ ഉദ്ഘാടനം ചെയ്തു.  ഇമാം ഔസാഫ്  റമദാൻ സന്ദേശം കൈമാറി.  പൂർണമായും ഹിന്ദി ഉറുദു ഭാഷകളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് കെ.കെ മുഹമ്മദ്  അസ്ക്കർ അദ്ധ്യക്ഷത വഹിച്ചു.

ഇഫ്താർ സംഗമത്തിന്  വൈസ് പ്രസിഡണ്ട് പി.എ സഹീദ് സെക്രട്ടറി അബ്ദുറഹൂഫ് എന്നിവർ നേതൃത്വം നൽകി