പാലക്കാട്: ആശയ അടിത്തറയിൽ ഊന്നി സാമൂഹിക വിപ്ലവത്തിന് യുവാക്കൾ നേതൃത്വം നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ വീ.ടി. അബ്ദുല്ലകോയ തങ്ങൾ ആഹ്വാനം ചെയ്‌തു. പാലക്കാട് ഓർഫനേജ് ഹാളിൽ സോളിഡാരിറ്റി ജില്ലാ സമിതി സങ്കടിപ്പിച്ച കേഡർ കോണ്ഫറന്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ചരിത്രഘറ്റങ്ങളിലായിരുന്നു വിപ്ലവങ്ങൾ സംഭവിച്ചിട്ടുള്ളത് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കേരളം യുവതക്കു സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പുതിയ സംസ്കാരം പകർന്നു നൽകിയ യുവജന സങ്കടനയാണ് സോളിഡാരിറ്റി എന്നു അദ്ദേഹം പറഞ്ഞു. ‘കർമ്മപാതയിൽ അഭിമാനത്തോടെ’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അങ്കം ശിഹാബ് പൂക്കോട്ടൂർ, ‘മനുഷ്യാവകാശ സമരവഴിയിലെ സോളിഡാരിറ്റി’ എന്ന വിഷയത്തിൽ സംസ്ഥാന പ്രവർത്തക സമിതിയങ്കം സാദിഖ് ഉളിയിൽ, ‘ആത്മീയതയുടെ രാജപാത’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്‌വി എന്നിവർ സംസാരിച്ചു. ‘ക്രിയാത്മക യുവത്വം’ എന്ന ഗ്രൂപ്പ് ചർച്ചക്ക് സംസ്ഥാന പ്രവർത്തക സമിതി അംഗം Dr. വി.എം. നിഷാദ് നേതൃത്വം നൽകി. സ്വാഗത സങ്കം ചെയർ മാൻ എം. സുലൈമാൻ, sio ജില്ലാ സമിതി അംഗം ഷാഹിദ് അസ്‌ലം, നസീഫ് മേയപറമ്പു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രവർത്തകരെ കേഡർ കോണ്ഫറന്സിൽ ആദരിച്ചു. വിവിധ സെഷനുകൾക് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലങ്കോട്, ജില്ലാ സെക്രട്ടറിമാരായ ജംഷീർ ആലത്തൂർ, സാക്കിർ അഹമ്മദ്, ജംഷീർ മാസ്റ്റർ, നൗഷാദ് ആലവി, റിയാസ് റയിൽവേ കോളനി,  കോളനി എന്നിവർ നേതൃത്വം നൽകി. ജില്ലാ ജന. സെക്രട്ടറി ലുക്മാൻ ആലത്തൂർ സ്വാഗതവും ഒലവക്കോട് ഏരിയ പ്രസിഡന്റ് ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.