‘കരുത്തരാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിനിന്റെ ലോഗോ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്തു. ജൂലൈ 15 മുതല്‍ 31 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി മാരത്തോണ്‍, ക്രോസ് കണ്‍ട്രി, നീന്തല്‍, റെയ്ന്‍ ഫുട്‌ബോള്‍ എന്നീ മത്സരങ്ങളും നീന്തല്‍ പരിശീലനം, രക്തദാനം, കിഡ്‌നി-കാന്‍സര്‍ ചെക്കപ്പ് ക്യാമ്പുകള്‍ എന്നീ പരിപാടികളും നടക്കും. ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകളും യൂത്ത് മീറ്റുകളും നടത്തം, വ്യായാമം, കളികള്‍ എന്നിവയും കാമ്പയിനിന്റെ ഭാഗമായി നടക്കും. കാമ്പയിന്‍ കാലയളവില്‍ എല്ലാ പ്രവര്‍ത്തകരും വ്യായാമം ജീവിതശീലമാക്കുകയും നീന്തലടക്കമുള്ള കഴിവുകള്‍ നേടിയെടുക്കുകയും ചെയ്യും.
കൊണ്ടോട്ടിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, മുന്‍കേരളാ താരം ഫാറൂഖ് മമ്പാട്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ്, സെക്രട്ടറി മിയാന്‍ദാദ് എന്നിവര്‍ പങ്കെടുത്തു.