കോഴിക്കോട്: അസമില്‍ നടക്കുന്ന പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ സോളിഡാരിറ്റി നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ മുന്‍ യു.പി പൊലീസ് ഐ.ജിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.ആര്‍ ദാരാപുരി ഐ.പി.എസ് കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സോളിഡാരിറ്റി നേതാക്കള്‍ ദാരാപുരിയെ സ്വീകരിച്ചു.
യുനൈറ്റഡ് എഗെയ്‌നിസ്റ്റ് ഹെയ്റ്റ്‌ നടത്തിയ അസം വസ്തുതാന്വേഷണ സംഘത്തെ നയിച്ചത് ദാരാപുരിയായിരുന്നു. സര്‍വീസ് പൂര്‍ത്തീകരിച്ച ശേഷം വിവിധ മനുഷ്യാവകാശ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഇദ്ദേഹം.