അസമില്‍ സംശയകരമായ പൗരത്വമുള്ളവരെന്ന പേരില്‍ 40 ലക്ഷം പേരെ അഭയാര്‍ഥികളാക്കി മാറ്റുന്ന രീതിയില്‍ നടപ്പാക്കുന്ന പൗരത്വ രജിസ്ട്രേഷന്‍ നടപടികളിലെ ജനാധിപത്യവിരുദ്ധതക്കും അനീതിക്കുമെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന്. കോഴിക്കോട് ഹോട്ടല്‍ യാരയില്‍ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പരിപാടിയില്‍ യു.പി മുന്‍ ഐ.ജി എസ്.ആര്‍ ദാരാപുരി മുഖ്യാതിഥിയായി പങ്കെടുക്കും. യുനൈറ്റഡ് എഗെയ്നിസ്റ്റ് ഹേറ്റിന്റെ മേല്‍നനോട്ടത്തില്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍്ട്ടിന്റെ മലയാളം പ്രകാശനവും അസം പ്രശ്നത്തെ അടിസ്ഥാനമാക്കി ശഹീന്‍ അബ്ദുല്ല സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, പി.എ പൗരന്‍, കെ.കെ സുഹൈല്‍, സി. ദാവൂദ്, ഷഹീന്‍ അബ്ദുല്ല, പി.എം സാലിഹ് എന്നിവര്‍ പങ്കെടുക്കും.