2018 ആഗസ്റ്റ് 13 ന് ഡൽഹിയിൽ യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയിറ്റ് “ഭയത്തിൽ നിന്നും സ്വതന്ത്ര്യം” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ വിവിധയിടങ്ങളിൽ സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളുടെ ഇരകളും, വിധ്വേഷ രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രിയ്യപ്പെട്ടവരുടെ ജീവൻ നഷ്‌ടപ്പെട്ട മാതാക്കൾ, ദളിത്-മുസ്ലിം വിരുദ്ധ ആക്രോശങ്ങളിൽ ജീവിതം വഴിമുട്ടിയവർ, നിയമ പോരാട്ടങ്ങളിൽ മുന്നിൽ നിന്നു നയിക്കുന്നവർ, പാർശ്വവർകൃത വിഷയങ്ങൾ മുഖ്യധാരയിൽ എത്തിക്കുവാൻ സഹായിക്കുന്ന മാധ്യമ പ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങി
നിരവധി പേർ പങ്കെടുക്കും.

കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണപരമായി വിഷയങ്ങളെ പഠിക്കുകയും സമര പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾ സ്വന്തം നിലയ്ക്ക് നടപ്പിലാക്കുകയും ചെയ്ത യുവജന സംഘടന എന്ന നിലയിൽ സോളിഡാരിറ്റിയുടെ പങ്കാളിത്വം സംഘാടകർക്ക് വലിയ ഊർജ്ജം നൽകുന്നു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള യുടെ അധ്യക്ഷൻ ഈ സംഗമത്തിൽ പങ്കെടുക്കുന്നതിനാൽ ഇടത്പക്ഷ ഭരണം നിലനിൽക്കുന്ന കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ,സാമൂഹ്യ അനുഭവങ്ങൾ കൂടി സംഗമത്തിൽ ചർച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ് സർവ്വകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ജെ എൻ യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിന്റെ മാതാവ്, മേവത്തിലെ ഹാഫിസ് ജുനൈദിന്റെ ഉമ്മ ഫാത്തിമ, ജാർഖണ്ഡിലെ അലീമുദ്ധീൻ കേസിലെ അഭിഭാഷകൻ ശദാബ് അൻസാരി, സീനിയർ അഭിഭാഷക ഇന്ദിര ജെയ്സിങ്ങ്, അഡ്വ പ്രശാന്ത് ഭൂഷൻ, മാധ്യമ പ്രവർത്തകനായ അമിത് സെൻ ഗുപ്‌ത, അറഫ ഖാനം, ഘോരകപൂരിലെ ഡോ: കഫീൽ ഖാൻ, മുൻ പാർലിമെന്റ് അംഗം അലി അൻവർ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ് തുടങ്ങിയവരോടൊപ്പമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി എം സാലിഹ് പങ്കെടുക്കുന്നത്.