കൊണ്ടോട്ടി:കേരള പി.എസ്.സി നടത്തുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസും പരീക്ഷയും നടത്തി.
കൊണ്ടോട്ടി സി.സി.ജിയുടെയും പീപ്പ്ൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി കൊണ്ടോട്ടി മർകസിൽ നടത്തിയ പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഉന്നത ഉദ്യോഗങ്ങളിലേക്ക്യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (കെ.എ.എസ്) പരീക്ഷ കരിയര്‍ സാധ്യതകളും വരുമാനവും നല്‍കുന്നതോടൊപ്പം സമൂഹത്തിനു വലിയ സേവനങ്ങള്‍ ചെയ്യാനുള്ള അവസരം കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ഷംസുദ്ദീൻ.പി.എ ‘കെ.എ.എസ് ഡെഫിനിഷൻ, റോൾസ് ആൻറ് റെസ്പോൺസിബിലിറ്റീസ്’ എന്ന വിഷയം അവതരിപ്പിച്ചു.അൻസാറുൽ ഇസ്ലാം ചാരിറ്റബ്ൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി.എം.മീരാൻ അലി പ്രൊജക്ട് വിശദീകരിച്ചു.പീപ്പ്ൾ ഫൗണ്ടേഷൻ സെക്രട്ടറി പി.സി.ബഷീർ അധ്യക്ഷത വഹിച്ചു.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.മിയാൻ ദാദ്,ജില്ലാ വൈസ് പ്രസിഡന്റ് അനസ് വളാഞ്ചേരി, ജില്ലാ സെക്രട്ടറി ജാബിർ ആനക്കയം, പീപ്പ്ൾ ഫൗണ്ടേഷൻ സെക്രട്ടറി ഹാമിദ് സാലിം എന്നിവർ സംബന്ധിച്ചു.ട്രസ്റ്റ് സെക്രട്ടറി ഓടക്കൽ മുഹമ്മദലി സ്വാഗതവും സി.സി.ജി ഡയരക്ടർ ഇഖ്ബാൽ മോങ്ങം നന്ദിയും പറഞ്ഞു.