തലശ്ശേരി : ചരിത്ര രേഖകളിൽ നിന്ന് തമസ്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെക്കുറിച്ച പുനർവായന നടത്താതെ നവോത്ഥാന തുടർച്ച സാധ്യമല്ലെന്ന് സോളിഡാരിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. ഐതിഹ്യങ്ങളും മിത്തുകളും ചരിത്രമെന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്നു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റങ്ങളിലും സംഭാവനകളർപ്പിച്ച മുസ്ലിം സമുഹത്തിന്റെ ചരിത്രം മറച്ച് വെച്ചുള്ള നവോത്ഥാന ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. ഒറ്റുകാരെ വീരനായകരും നവോത്ഥാന പോരാളികളെ കാപാലികരുമായി അവതരിപ്പിക്കുന്ന വൈരുദ്ധ്യമാണ് രാജ്യത്ത് അരങ്ങേറുന്നത്. ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. സാമൂഹിക സഹവർത്തിത്വവും മത സൗഹാർദ്ധവും നിറഞ്ഞ തലശ്ശേരിയുടെ ചരിത്രം രചനയിൽ മുസ്ലിം സംഭാവനകൾ അർഹമായ അളവിൽ ഇടം ലഭിച്ചില്ലെന്ന് സംഗമം വിലയിരുത്തി. വാണിജ്യ വ്യവസായ നഗരമെന്ന നിലയിൽ തലശ്ശേരിയെ വളർത്തിയതിലും സാംസ്കാരിക പൈതൃകം സമ്മാനിക്കുന്നതിലും മുസ്ലിം സമൂഹത്തിന് നിർണ്ണായക പങ്കുണ്ട്. സംഗമം അഭിപ്രായപ്പെട്ടു.

തലശ്ശേരിയുടെ നിർമ്മിതിയിൽ മുസ്ലിംകളുടെ പങ്ക് എന്ന തലക്കെട്ടിൽ പുതിയ ബസ് സ്റ്റാന്റിൽ നടന്ന സംഗമം ചരിത്ര ഗവേഷകൻ ഡോ: കെ.കെ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയെ വാണിജ്യ നഗരമെന്ന നിലയിൽ അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം പിടിപ്പിക്കുന്നതിൽ പഴയ കാല മുസ്ലിം കച്ചവട കുടുംബംഗങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് അദ്ധേഹം പറഞ്ഞു.

സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയറ്റംഗവും കണ്ണൂർ മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ്സ് ജനറൽ കൺവീനറുമായ പി.ബി.എം ഫർമീസ് അദ്ധ്യക്ഷത വഹിച്ചു.

സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.എം സൈനുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. പി.വി സൈനുദ്ദീൻ, വി.കെ കുട്ടു, മഹമ്മൂദ് കൂര്യ, പി.പി അബ്ദുറഹിമാൻ പെരിങ്ങാടി, മിസ്അബ് ഷിബിൽ, എന്നിവർ സംസാരിച്ചു.

സംഘാടക സമിതി കൺവീനർ എ.പി മുഹമ്മദ് അജ്മൽ സ്വാഗതവും കെ.കെ മുഹമ്മദ് അസ്കർ നന്ദിയും പറഞ്ഞു.

ഡോ. എ. എൻ.പി ഉമ്മർകുട്ടി,വി.കെ കുട്ടു, മഹമ്മൂദ് കൂര്യ, പ്രൊഫ. എ. പി സുബൈർ, മാളിയേക്കൽ മറിയുമ്മ, ഷാജഹാൻ, അറക്കൽ ബീവി, എരഞ്ഞോളി മൂസ, എം. കുഞ്ഞിമൂസ എന്നിവരെ സമ്മേളനം ആദരിച്ചു

സംഘാടക സമിതി ഭാരവാഹികളായ വി.കെ ജവാദ് അഹമ്മദ്, എ.കെ മുസ്തഫ, സി.പി ആലിപ്പികേയി, ഡോക്ടർ അബ്ദുറഹ്മാൻ കൊളത്തായി, ഇ.എ ലത്തീഫ്, ടി.സി ആസിഫലി, എം അബ്ദുന്നാസിർ, പി.കെ വി സ്വാലിഹ്, കെ.കെ അസ്‌ലം, പി. മുഹമ്മദ് അഷ്റഫ്, കെ.എം അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി.