പാലക്കാട്: സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉന്നത ഉദ്യോഗസ്ഥർ ധാരാളമായി ഉയർന്നുവരണമെന്ന് പാലക്കാട് മൈനോറിറ്റി കോച്ചിംഗ് സെൻറർ പ്രിൻസിപ്പാൾ ഡോ: കെ വാസുദേവൻ പിള്ള അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർക്കു വേണ്ടി സംഘടിപ്പിച്ച ഓറിയൻറൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന അനവധി ഉദ്യോഗസ്ഥർ നമ്മുടെ രാജ്യത്ത് ഉണ്ട്.  ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ തലമുറ അവരെ മാതൃകയാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാൻ കൊല്ലംകോട് അധ്യക്ഷതവഹിച്ചു. സാമൂഹിക നീതി പുലരുന്നതിനു വേണ്ടി ഭരണഘടനാ ശില്പികൾ വിഭാവന ചെയ്ത സംവരണത്തിന്റെ ആത്മാവിനേ ഭരണാധികാരികൾ റദ്ദ് ചെയ്യുമ്പോൾ ഉദ്യോഗാർത്ഥികൾ സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളണമെന്ന് ഷാജഹാൻ കൊല്ലംകോട് പറഞ്ഞു. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ബോർഡ് ട്രെയിനർ പി.എ. നസീമുദ്ദീൻ, കൊണ്ടോട്ടി സി.സി.ജെ അക്കാദമി ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ഓറിയന്റേഷന് നേതൃത്വം നൽകി.  ജില്ലാ സമിതി അംഗം നജീബ് ആലത്തൂർ സ്വാഗതവും, സക്കീർ ഒതളൂർ നന്ദിയും പറഞ്ഞു. ജംഷീർ ആലത്തൂർ, ശാക്കിർ അഹമ്മദ്, നൗഷാദ് ഇബ്രാഹിം, നൗഷാദ് ആലവി, അബ്ദുല്ല ഹസ്സനാർ, സക്കീർ പുതുപ്പള്ളി തെരുവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.