സോളിഡാരിറ്റിയുടെ പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ സംരംഭം
Posted on Apr 24 2012

സ്വന്തമെന്നുപറയാന്‍ ഒരു ചിന്തു ഭൂമിയും അന്തിയുറങ്ങാന്‍ ചെറിയൊരു കൂരയുമില്ലാത്ത പതിനായിരക്കണക്കിന്‌ നിസ്സഹായര്‍. ഏതു നിമിഷവും തങ്ങളുടെ തലയിലേക്ക്‌ തകര്‍ന്നുവീഴാവുന്ന പഴയ കെട്ടിടങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിച്ചും മധുവിധുവാഘോഷിച്ചും കുട്ടികളെ പ്രസവിച്ചും കൂട്ടുകുടുംബമായി താമസിച്ചും ഏറെ സ്വപ്‌നങ്ങള്‍ ക്‌ ജീവിതം തള്ളിനീക്കുന്നവര്‍. കാല്‍ സെന്റ്‌ ഭൂമിയില്‍ പക്ഷിക്കൂടുകള്‍ കണക്കെയുള്ള വീടുകളില്‍ ചെറുകാറ്റിലും മഴയത്തും ഭീതിയോടെ ആടിയുലയുന്ന കുരുന്നുമക്കള്‍. ആട്ടിന്‍കൂടിന്റേയും പശുത്തൊഴുത്തിന്റേയും ഓരത്തെ ചെറ്റകുടിലുകളില്‍ നമസ്‌കരിച്ചും നോമ്പ്‌ നോറ്റും കഴിയുന്ന വൃദ്ധമാതാപിതാക്കള്‍. തൊഴിലിടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും ഉപജീവനമാര്‍ഗങ്ങള്‍ സ്വന്തം കണ്‍മുന്നില്‍ തന്നെ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നത്‌ നിശബ്‌ദമായി നോക്കിനില്‍ക്കേിവരുന്ന കുടുംബനാഥന്മാര്‍. വിശന്നുകരയുന്ന സ്വന്തം ചോരയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിതുമ്പിക്കരയുന്ന മാതാക്കള്‍. അഴുക്കുചാലിനുള്ളിലെ ജീര്‍ണിച്ച പൈപ്പില്‍ കമിഴ്‌ന്നുകിടന്നും പൊതുടാപ്പിനു സമീപം വെള്ളത്തിനായി തപസ്സനുഷ്‌ഠിച്ചും മനസ്സും ശരീരവും മരവിച്ച കുടുംബിനികള്‍. സാമ്പത്തികമായ പരാധീനതകള്‍ കാരണം വിദ്യാസ്ഥാപനങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടും ഉന്നതകലാലയങ്ങള്‍ നിഷേധിക്കപ്പെട്ടും ജീവിതത്തിന്റെ രറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ മാര്‍ഗമില്ലാതെ, തൊഴിലിനായി ഉള്ളവന്റെ പടിവാതില്‍ക്കല്‍ തലകുനിച്ചുനില്‍ക്കേിവരുന്ന യുവജനങ്ങള്‍.. ഇതെല്ലാം ഏതെങ്കിലും അറബിക്കഥയിലെ ഭാവനാവിലാസങ്ങളല്ല. കാണികള്‍ ശ്വാസമടക്കിപ്പിടിച്ചു ഹരം കൊള്ളാന്‍, സൂപ്പര്‍സ്റ്റാറുകള്‍ കെട്ടിയാടുന്ന സിനിമയിലെ തിരക്കഥകളുമല്ല. ഏതോ ആഫ്രിക്കന്‍ രാജ്യത്തെ യാത്രാവിവരണ കാഴ്‌ച്ചകളുമല്ല. കേരളത്തിലെ ഒരു കൊച്ചു ഭൂപ്രദേശത്തിന്റെ വെളുപ്പും കറുപ്പും കലര്‍ന്ന ദൃശ്യങ്ങളാണിവ. ആ പ്രദേശത്തിന്‌ ടുറിസ്റ്റുമാപ്പിലും ചോദ്യപേപ്പറിലും ചാര്‍ത്തിനല്‍കിയിട്ടുള്ള വിശേഷണം അറബിക്കടലിന്റെ റാണിയെന്നാണ്‌. നിങ്ങളവിടെ ധാരാളം തവണ സന്ദര്‍ശിച്ചിട്ടുാകുമെന്ന്‌ ഞങ്ങള്‍ക്കുറപ്പു്‌. ലോകത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട കേന്ദ്രമാണല്ലോ കൊച്ചി. അറബിക്കടലും വേമ്പനാട്ടുകായലും കൊച്ചിതുറമുഖവും കപ്പല്‍നിര്‍മാണശാലയും വല്ലാര്‍പ്പാടം കയെ്‌നര്‍ ടെര്‍മിനലും എല്‍എന്‍ജി ടെര്‍മിനലും കൊച്ചികൊട്ടാരവും ജൂതപ്പള്ളിയും വാസ്‌കോഡഗാമസ്‌ക്വയറും കടല്‍ത്തീരവും ക്‌ സമയം തികയാതെ ടൂറിസ്റ്റുഗൈഡിന്റെ ഉത്തരവുകള്‍ക്കൊത്ത്‌ ഈ വിനോദകാല പറുദീസയില്‍ നിന്ന്‌ അവസാനവിക്ക്‌ തിരിച്ചുപോന്നവരായിരിക്കും നിങ്ങള്‍. സ്വപ്‌നസുന്ദരമായ കൊച്ചിയില്‍ ഇത്തരം കറുത്തകാഴ്‌ച്ചകളില്ലായെന്നാണ്‌ നിങ്ങളുടെ വാദമെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരിക്കല്‍കൂടി ക്ഷണിക്കുകയാണ്‌. കൂട്ടുകാരും കുടുംബവുമൊത്ത്‌ ഒരിക്കല്‍കൂടി കൊച്ചി സന്ദര്‍ശിക്കുക. മേല്‍വിവരിച്ച, കേട്ടപ്പോള്‍ തരിച്ചുനിന്നുപോയ കാഴ്‌ച്ചകള്‍ ഞങ്ങള്‍ കാണിച്ചുതരാം. കരളലിയിപ്പിക്കുന്നതും രോഷം ജനിപ്പിക്കുന്നതുമായ ഒരു ജനതയുടെ ദുരന്ത ജീവിതക്കാഴ്‌ച. പശ്ചിമകൊച്ചിയുടെ ദുരിതവിധിക്ക്‌ കാരണക്കാരായവരാര്‌ എന്ന കുറ്റവിചാരണക്കോ വിധിതീര്‍പ്പിനോ ഈ സന്ദര്‍ഭത്തില്‍ സോളിഡാരിറ്റി മുതിരുന്നില്ല. എന്നാല്‍ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ്‌ പശ്ചിമകൊച്ചിയുടെ മുന്നില്‍ വികസനത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കുവാന്‍ ശ്രമിക്കുന്നവരെ നമുക്ക്‌ പൊതുജനമധ്യത്തില്‍ കൊുവരികതന്നെ വേണം. ഭൂമിക്കും പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും പശ്ചാത്തലസൗകര്യത്തിനും ശക്തമായ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്നും സോളിഡാരിറ്റി മനസ്സിലാക്കുന്നു. ഒരു ജനതയെ സ്വയം മാറ്റാന്‍ തയ്യാറാക്കുകയാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നമ്മുടെ ആദ്യചുവടുവെപ്പ്‌. അറബിക്കടലിന്റെയും വേമ്പനാട്ടുകായലിന്റെയും തീരങ്ങളായ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, കൊച്ചങ്ങാടി, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന പശ്ചിമകൊച്ചി ഇപ്പോളനുഭവിക്കുന്ന അവഗണനയും പിന്നാക്കാവസ്ഥയും വികസനരാഹിത്യവും അധികാരികളുടെ ശ്രദ്ധയില്‍കൊുവരാനും അവിടത്തെ ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെയും സാന്തനത്തിന്റെയും സ്‌നേഹത്തണല്‍ നല്‍കുവാനും ഞങ്ങളാവിഷ്‌കരിക്കുന്ന പദ്ധതിയാണ്‌ പശ്ചിമകൊച്ചി ജനകീയ നഗരപ്രദേശ പുനര്‍നിര്‍മാണ സംരംഭം. പശ്ചിമകൊച്ചിയുടെ പുതിയ സൂര്യോദയത്തിന്‌ SUNRISE (solidarity?s urban nighbourhood rebuilding initiative for social empowerment) KOCHI എന്ന്‌ ഞങ്ങളിതിന്‌ പേരിടുന്നു. പശ്ചിമകൊച്ചിയുടെ തുരുത്തുകളിലും ഇടവഴികളിലും, മുകളില്‍ ആകാശവും താഴെ ഭൂമിയുമെന്നകണക്കെ ദുരിതജീവിതം അനുഭവിക്കുന്ന ജനതക്കായി നമ്മുടെ അര്‍ഥവും അധ്വാനവും അല്‍പ്പം വിനിയോഗിക്കുവാന്‍, സമരവും സേവനവും ഇഴയടുപ്പം പുലര്‍ത്തുന്ന ഈ പദ്ധതി നമ്മുടെ മനഃസാക്ഷിയോട്‌ ആവശ്യപ്പെടുന്നു. പശ്ചിമകൊച്ചിയെ അടുത്തറിയുവാനും പദ്ധതിയില്‍ പങ്കാളിയാകാനും താങ്കളേയും സുഹൃത്തുക്കളേയും സോളിഡാരിറ്റി ഹൃദയപൂര്‍വം ക്ഷണിക്കുന്നു. വികസന കച്ചവടചന്തയില്‍ നിന്നും അടിച്ചറിക്കപ്പെട്ടവര്‍ സമരങ്ങളിലൂടെ നല്‍കിയ തിരിച്ചടികള്‍ ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിച്ചതിന്‌ സോളിഡാരിറ്റിയുടെ ചരിത്രം സാക്ഷിയാണ്‌. നിലനില്‍പ്പിനും അതിജീവനത്തിനും വേിയുള്ള അത്തരം സമരപോരാട്ടങ്ങളെ ഏറ്റെടുക്കാനും മുന്നില്‍നിന്ന്‌ നയിക്കാനും ഈ യുവജനപ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്‌. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണയാണ്‌ സമരവിജയത്തിന്റെ ഇന്ധനം. ഭൂമിയും ഭവനവുമില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പദ്ധതിയില്‍ പ്രഥമപരിഗണന സോളിഡാരിറ്റി നല്‍കുന്നു. സ്വന്തമായി ഭൂമിയും ഭവനവുമില്ലാത്തവരാണ്‌ ഇവിടത്തെ നിവാസികളില്‍ മഹാഭൂരിഭാഗവും. അവര്‍ ചെറുമുറികളില്‍ വാടകക്കോ പണയത്തിനോ താമസിക്കുന്നു. പതിനൊന്നുമാസം കൂടുമ്പോള്‍ കൂടുമാറുവാന്‍ അവര്‍ നിര്‍ബന്ധിതരാണ്‌. സ്ഥലപരിമിതി മൂലം ഒന്നും രും മൂന്നും തലമുറകള്‍ ഒരു മുറിയില്‍ തന്നെ അന്തിയുറങ്ങേിവരുന്നു. കുട്ടികളുടെ പഠനം ഇതുമൂലം പ്രതിസന്ധിയിലാകുന്നു. പുരുഷന്മാരില്‍ പലരും അധികസമയവും തെരുവില്‍ ചെലവഴിക്കുന്നു. സ്വന്തമായി ഭൂമിയും ഭവനവുമില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുമ്പില്‍ കൊുവന്ന്‌ പരിഹരിക്കുവാനാണ്‌ സോളിഡാരിറ്റി ഉദ്ദേശിക്കുന്നത്‌. അതിനായി ഭൂമിയും ഭവനവുമില്ലാത്തവരുടെ വിശാലമായ സംഘടനകള്‍ പറമ്പുകള്‍ കേന്ദ്രീകരിച്ചു രൂപുപ്പെടുത്തും. സംഘടനയില്‍ അംഗങ്ങള്‍ക്ക്‌ ഭൂമിയും ഭവനവും നേടിയെടുക്കുന്നതിന്‌ കോടതിയെ സമീപിക്കുന്നതടക്കമുള്ള പ്രക്ഷോഭപദ്ധതികള്‍ ആവിഷ്‌കരിക്കും. പശ്ചിമകൊച്ചിയില്‍ ഏക്കര്‍കണക്കിന്‌ വരുന്ന സര്‍ക്കാര്‍ പാട്ടഭൂമികള്‍ അനധികൃതമായി കൈയടക്കിവെച്ചിരിക്കുന്നവരില്‍ നിന്നും ആ ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നതിന്‌ പരിശ്രമിക്കും. സര്‍ക്കാര്‍ പാട്ടഭൂമികളിലും വഖ്‌ഫ്‌ ഭൂമികളിലും സ്വന്തം വീടുവെച്ചു താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ ഭൂമി അവരുടെ പേരിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തും. ഈ വിഭാഗങ്ങള്‍ അവരുടെ കൈവശമുള്ള രേഖകള്‍ കൈമാറുന്നമുറക്ക്‌ അതിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലുടനീളം ആയിരത്തിലേറെ ഭവനങ്ങള്‍ കനിവിന്റെ മേല്‍ക്കൂര എന്ന പദ്ധതിയിലൂടെ സമര്‍പ്പിച്ച സോളിഡാരിറ്റി ഈ പദ്ധതിയുടെ ഭാഗമായും സ്വന്തമായി ഭൂമിയുള്ളവര്‍ക്ക്‌ പാര്‍പ്പിടങ്ങളും കൂരകളും നിര്‍മിച്ചുനല്‍കും. അതിനായുള്ള തുടക്കങ്ങള്‍ കുറിച്ചുകഴിഞ്ഞു. നിങ്ങളുടെ പണം, ഞങ്ങളുടെ അദ്ധ്വാനം, പാവങ്ങള്‍ക്കൊരു വീട്‌ എന്നതാണ്‌ മുദ്രാവാക്യം. സഹായം നല്‍കാന്‍ തയ്യാറുള്ളവരുടെ ആഗ്രഹമനുസരിച്ച്‌ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകും. ഒന്നായി സ്ഥലം വാങ്ങി പാര്‍പ്പിടസമുഛയങ്ങള്‍ നിര്‍മിച്ച്‌ സാമൂഹികവികസനം സാധ്യമാക്കുന്ന ബ്രഹദ്‌പദ്ധതിയും ആവിഷ്‌കരിച്ചിട്ടു്‌. മഹാനഗരങ്ങളായ മുംബൈയിലും ബാംഗ്ലൂരിലും ആവിഷ്‌കരിച്ചിട്ടുള്ളതുപോലെയുള്ള ഫ്‌ളാറ്റു സംവിധാനങ്ങളിലൂടെ ഭൂദാരിദ്ര്യം പരിഹരിക്കാനാകും. സര്‍ക്കാരിനും നഗരസഭക്കും മാതൃകയാക്കാന്‍ കഴിയുംവിധം പദ്ധതിയെ വിശാലമാക്കണമെന്നാണ്‌ ആഗ്രഹം. നിലവിലുള്ള ജനങ്ങളുടെ ഭൂമി ഉള്‍പ്പെടുത്തി സഹകരണാടിസ്ഥാനത്തില്‍ അവര്‍ക്കും മാറ്റൊരാള്‍ക്കും കൂടി പാര്‍പ്പിടമൊരുക്കാന്‍ കഴിയും വിധം പരസ്‌പര സഹകരണപാര്‍പ്പിട പദ്ധതിക്കും സോളിഡാരിറ്റി വഴിയൊരുക്കുന്നു. സമൂഹത്തിന്റെ പുരോഗതിയുറപ്പുവരുത്താന്‍ അവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തേത്‌ അനിവാര്യമാണ്‌. മുന്‍കാലങ്ങളെയപേക്ഷിച്ച്‌ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഈ പ്രദേശത്തിന്‌ പുരോഗതി കൈവന്നിട്ടു്‌. എസ്‌.എസ്‌.എല്‍.സി വരേയുള്ള പാഠശാലകള്‍ പശ്ചിമകൊച്ചിയില്‍ സര്‍വസാധാരണമാണ്‌. എന്നാല്‍, ഉപരിപഠനത്തിനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നു തന്നെ പറയുന്നതാകും ശരി. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി ഉയര്‍ന്ന വിദ്യാസ്ഥാപനങ്ങള്‍ ഈ പ്രദേശത്തുാകുന്നതിനുള്ള സമ്മര്‍ദ്ധം അനിവാര്യമാണ്‌. പശ്ചിമകൊച്ചിയിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന ഉദ്യോഗത്തിലേക്ക്‌ അവരെ പ്രാപ്‌തരാക്കുന്നതിനുമുള്ള ഗുണപ്രാപ്‌തിപദ്ധതിയാണ്‌ സോളിഡാരിറ്റി നടപ്പാക്കുന്നത്‌. പശ്ചിമകൊച്ചിയിലെ മികച്ച വിദ്യാര്‍ഥികളെ പ്ലസ്‌ടു തലത്തില്‍ തെരഞ്ഞെടുത്ത്‌ പഠനപരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുകൊ്‌ പ്രൊഫഷണല്‍ മേഖലയിലേക്ക്‌ അവരെ കൈപിടിച്ചുയര്‍ത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികച്ച വിദ്യാര്‍ഥികള്‍ക്കും സഹായപദ്ധതികള്‍ നടപ്പിലാക്കുന്നു. പി.എസ്‌.സിയടക്കമുള്ള ഉദ്യോഗ മല്‍സരപ്പരീക്ഷകളില്‍ ഈ പ്രദേശത്തുകാര്‍ക്ക്‌ വിജയം ലഭിക്കുംവിധം പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങളും സജ്ജമാക്കുന്നു. വിദ്യാഭ്യാസത്തിന്‌ പ്രോല്‍സാഹനമാകും വിധം ഈമേഖലയില്‍ ഉന്നതവിജയം നേടിയവര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കുന്നു. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ലൈബ്രറിയുള്‍പ്പെടെയുള്ള പരിശീലനസംരംഭങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്നു. കുടുംബിനികളുടെ ശാക്തീകരണത്തിന്‌ പദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഫാമിലി കൗണ്‍സിലിംഗിനുള്ള സംരംഭങ്ങള്‍ അവര്‍ക്കായി സംഘടിപ്പിക്കുന്നു. സ്‌ത്രീകളുടെ സുരക്ഷയും പരിരക്ഷയും ഉറപ്പുവരുത്തിക്കൊ്‌ വിവിധ തൊഴിലുകളിലേര്‍പ്പെടാന്‍ അവരെ പ്രാപ്‌തമാക്കും വിധം പരിശീലനങ്ങള്‍ നല്‍കുന്നു. വ്യക്തിപരമായും സംഘമായും ഉപജീവനസംരംഭങ്ങളിലേര്‍പ്പെടാന്‍ അവരെ പ്രാപ്‌തമാക്കുന്നു. സ്‌ത്രീകള്‍ക്ക്‌ വ്യാപകമായി തൊഴില്‍ ലഭ്യമാകുന്നതിന്‌ നിര്‍മാണയൂണിറ്റുകള്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. ഇവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്‌ സത്രീ ശാക്തീകരണ പരിശീലനകേന്ദ്രം ആരംഭിക്കും തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളും പശ്ചിമകൊച്ചിയില്‍ അതിരൂക്ഷമാവുകയാണ്‌. കൊച്ചിന്‍ പോര്‍ട്ടിനെ ആശ്രയിച്ചുകഴിഞ്ഞിരുന്ന തൊഴിലാളികള്‍ നിര്‍ബന്ധിതപിരിച്ചുവിടലിന്‌ വിധേയമായിക്കഴിഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ കൊച്ചിന്‍ ഹാര്‍ബര്‍ സ്ഥലം മാറ്റുന്ന ചര്‍ച്ചകള്‍ നടന്നുവരികയാണ്‌. ഏറെ പ്രതാപത്തോടെ തലയുയര്‍ത്തിനിന്നിരുന്ന മട്ടാഞ്ചേരി ബസാര്‍ ആളും ആരവവുമൊഴിഞ്ഞ തൊഴില്‍ രഹിതമേഖലയായി പരിണമിക്കുകയാണ്‌. തൊഴില്‍മേഖലകളോരോന്നോരോന്നായി മുരടിക്കുമ്പോഴും കാര്യമായ പ്രതികരണങ്ങളില്ലാതെ തോറ്റുകൊടുക്കുകയായിരുന്നു യൂണിയന്‍ നേതാക്കളെന്ന്‌ തൊഴിലാളികള്‍ ഇപ്പോള്‍ ആരോപിക്കുന്നു. തൊഴില്‍ മേഖലകളില്‍ കടുത്ത അനിശ്ചിതത്വമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. തൊഴില്‍രാഹിത്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധരൂപത്തിലുള്ള ഉപജീവനപദ്ധതികള്‍ ആരംഭിക്കുവാന്‍ സോളിഡാരിറ്റി ഉദ്ദേശിക്കുന്നു. പലകാരണങ്ങളാലും വിദ്യാഭ്യാസം തുടര്‍ന്നുകൊുപോകാന്‍ കഴിയാതിരുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്നവിധത്തിലുള്ള മൂന്നുമാസം ദൈര്‍ ഘ്യമുള്ള ടെക്‌നിക്കല്‍ കോളേജ്‌ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചുകഴിഞ്ഞു. വിദേശത്തും സ്വദേശത്തും തൊഴില്‍ കിട്ടുന്നതിനും ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനും ഇതുവഴി സാധ്യമാകുന്നു. തൊഴില്‍രഹിതിരായ ചെറുപ്പക്കാര്‍ക്ക്‌ ഓട്ടോറിക്ഷകള്‍ വാങ്ങി നല്‍കുന്ന സഹായപദ്ധതിയും ആസൂത്രണം ചെയ്‌തിട്ടു്‌. വിവിധ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ അര്‍ഹരായ സംരംഭകര്‍ക്ക്‌ പദ്ധതിയിലൂടെ പരിശീലനം നല്‍കുകയും അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ നല്‍കുന്ന വിവിധ സാമൂഹ്യസുരക്ഷാപദ്ധതികള്‍ അര്‍ഹരായവര്‍ക്ക്‌ ലഭിക്കുന്നതിനുള്ള സേവനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊ്‌ പൊതുജനങ്ങള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. അഗതികള്‍, അനാഥകള്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനുള്ള അശരണകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി വിഭാവന ചെയ്യുന്നു. മാനവശേഷി വികസനത്തിന്‌ പദ്ധതി വലിയ പ്രധാന്യം കല്‍പ്പിക്കുന്നു. അതിനായുള്ള പരിശീലനകേന്ദ്രം പശ്ചിമകൊച്ചിയില്‍ സ്ഥാപിക്കുന്നതാണ്‌. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പശ്ചിമകൊച്ചിയിലെ ശ്രദ്ധേയമായ മേഖലയില്‍ ഒരു ഡയാലിസിസ്‌ സെന്ററിനുള്ള പരിശ്രമം ആരംഭിച്ചുകഴിഞ്ഞു. പദ്ധതി പ്രഖ്യാപിക്കുന്ന ദിവസം തന്നെ പശ്ചിമകൊച്ചിയില്‍ ഒരു ആംബുലന്‍സ്‌ പ്രവര്‍ത്തനസജ്ജമാകും. എല്ലാ ഡിവിഷനുകളിലും ആരോഗ്യബോധവല്‍ക്കരണപരിപാടികള്‍ സംഘടി പ്പിക്കും. ആശുപത്രികളുമായി സഹകരിച്ചുകൊ്‌ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. സൗജന്യനിരക്കില്‍ മരുന്നുകള്‍ ലഭ്യമാകുന്നതിന്‌ `സേവന'യുമായി സഹകരിച്ചുകൊുള്ള മെഡിക്കല്‍ഷാപ്പുകള്‍ ആരംഭിക്കും. പശ്ചിമകൊച്ചിയിലെ ആശുപത്രികളുടെ സേവനങ്ങള്‍ പാവങ്ങള്‍ക്ക്‌ ലഭ്യമാകുന്നുാേയെന്ന്‌ സസൂക്ഷ്‌മം നിരീക്ഷിക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്‌ പ്രക്ഷോഭം സംഘടിപ്പിക്കും. പശ്ചാത്തലവികസനത്തിന്റെ കാര്യത്തില്‍ പശ്ചിമകൊച്ചി വളരേ പിന്നിലാണ്‌. വെള്ളക്കാര്‍ നിര്‍മിച്ച്‌ സൗജന്യമായി സാധാരണക്കാര്‍ യാത്ര ചെയ്‌തിരുന്ന പാലത്തിനുപകരമായി വന്ന തോപ്പുംപടി പാലം ചൂഷണത്തിന്റെ ടോള്‍പാലമാണ്‌. ഈ പ്രദേശത്തേക്ക്‌ രാത്രികാലങ്ങളില്‍ സഞ്ചാരം ദുഷ്‌കരമാണ്‌ . ദീര്‍ഘദൂരബസ്സുകള്‍ വൈറ്റില മൊബിലിറ്റിവഴി തിരിച്ചുവിടുന്നതോടെ തോപ്പുംപടിയിലേക്കുള്ള രാത്രികാല കെ.എസ്‌.ആര്‍.ടി.സി സംവിധാനവും നിലക്കാന്‍ പോവുകയാണ്‌. എറണാകുളം നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്‌ എളുപ്പമായ ജലഗതാഗതം സാധ്യമാണെന്നിരിക്കെ അതിനുവേ യാതൊരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാനാവാതെ ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടി വീര്‍പ്പുമുട്ടുകയാണ്‌. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മെട്രോറെയില്‍ പദ്ധതിയിലും പശ്ചിമകൊച്ചി ഔട്ടാണെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. വികസനം നഗരത്തിന്റെ മൊത്തക്കുത്തകയാകുമ്പോള്‍ പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ അവഗണനയുടെ നിശബ്‌ദമായ ഗൂഢാലോചനക്ക്‌ വിധേയമാകുന്നത്‌ അവര്‍ തന്നെയറിയുന്നില്ലായെന്നതാണ്‌ വാസ്‌തവം. കൊച്ചി പ്രദേശത്തെ ജനങ്ങളനുഭവിക്കുന്ന ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന്‌ കുടിവെള്ള പദ്ധതികളും ചേരികളിലുള്ളവരുടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശൗച്യാലയങ്ങളും ചേരികളിലെ ഡ്രൈനേജ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ശാസ്‌ത്രീയ രീതിയിലുള്ള ശുചിത്വ പദ്ധതികളും അനാഥര്‍, വിധവകള്‍ തുടങ്ങി നിരാലംബരായ നിത്യവൃതിക്ക്‌ പ്രയാസമനുഭവിക്കുന്നവര്‍ക്ക്‌ പ്രതിമാസ റേഷന്‍ പദ്ധതിയും സണ്‍റൈസില്‍ വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസം, സ്‌ത്രീ തൊഴില്‍ കേന്ദ്രങ്ങള്‍, ഫാമിലി കൗണ്‍സിലിംഗ്‌ സെന്റര്‍, വയോജന വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിവരങ്ങള്‍, ഗൈഡന്‍സ്‌ സെന്റര്‍, കമ്യൂണിറ്റി വികസന കേന്ദ്രം, യൂത്ത്‌ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ സണ്‍റൈസ്‌ ലൈവിലി ഹുഡ്‌ സെന്റര്‍ ആരംഭിക്കും. പശ്ചിമകൊച്ചി പദ്ധതി സോളിഡാരിറ്റിയുടെ മാത്രം നിയോഗമാകേതല്ല. പതിറ്റാുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാക്കളും സംഘടനകളും അവരുടെ പ്രവര്‍ത്തനപദ്ധതിയായി ഇത്‌ ഏറ്റെടുക്കണമെന്നാണ്‌ ഞങ്ങളുടെ താല്‍പര്യം. ഉദാരമതികളായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നിസ്സീമമായ സഹകരണവും പിന്തുണയും ഈ പദ്ധതിക്കായി ഞങ്ങള്‍ തേടുകയാണ്‌. പശ്ചിമകൊച്ചിയിലെ രാഷ്‌ട്രീയപ്രവര്‍ത്തകരും സാംസ്‌കാരികനായകരും ഉദ്യോഗസ്ഥരും സംഘടനാനേതാക്കളും കൂട്ടായി പ്രയത്‌നിച്ചാല്‍ മാത്രമേ ഇവിടത്തെ ജനങ്ങളുടെ ദുരിതജീവിതത്തിന്‌ അറുതിവരുത്താനാവൂ. ഭരണകൂടം ഇക്കാര്യത്തില്‍ കണ്ണുതുറന്നു പ്രവര്‍ത്തിക്കണം. അവകാശങ്ങള്‍ക്കായുള്ള നിരന്തര പോരാട്ടവും സേവനത്തിന്റെ കയ്യൊപ്പും വിജയം സമ്മാനിക്കുമെന്നതിന്‌ സോളിഡാരിറ്റിയുടെ ചരിത്രം സാക്ഷിയാണ്‌. നിലനില്‍പ്പിനും അതിജീവനത്തിനും വേി പ്രയാസപ്പെടുന്ന ഏത്‌ സമൂഹങ്ങളെയും ഏറ്റെടുക്കാന്‍ ഈ യുവജന പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്‌. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണയാണ്‌ വിജയത്തിന്റെ ഇന്ധനം.