
ചിലര്‍ നമ്മെ വഞ്ചിക്കുന്നത് നമ്മുടെ അറിവില്ലായ്‌മയെയോ ആര്‍ത്തിയെയോ ചൂഷണം ചെയ്‌തുകൊായിരിക്കും. പലപ്പോഴും നാം വഞ്ചിക്കപ്പെടുന്നത് നമ്മുടെ നിസ്സഹായത കൊാേ വഞ്ചിക്കുന്നവര്‍ക്ക് അധികാരികളുടെ പിന്തുണയുള്ളതുകൊാേ ആയിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നാം വിഢികളാക്കപ്പെടുന്നുവെന്ന് നമുക്ക് അറിയാം. പക്ഷെ പ്രതികരിക്കാനാകാത്ത, എന്നാല്‍ നിരന്തരം വഞ്ചിതനാകുന്നതിന്റെ വേദന നമ്മുടെ ഹൃദയത്തില്‍ ഉമിത്തീയായി എരിഞ്ഞുകൊേയിരിക്കും. ഒരവസരം കിട്ടിയാല്‍ അതൊരു തീയായി വഞ്ചകരെ കരിച്ചുചാമ്പലാക്കും. കോഴിക്കോട്-തൃശൂര്‍/ ഗുരുവായൂര്‍ ബസ് റൂട്ടിലെ യാത്രക്കാര്‍ ഇങ്ങിനെ നിരന്തരം വഞ്ചിക്കപ്പെടുകയും ബസ്സിനുള്ളില്‍ പൊട്ടിത്തെറിച്ചുകൊിരിക്കുകയും ചെയ്യുന്ന ഒരു വഞ്ചിത വിഭാഗമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ചില ബസുകാര്‍ നടത്തുന്ന വഴിവെട്ടിക്കൊള്ള ഇനിയെങ്കിലും അവസാനിപ്പിക്കേിയിരിക്കുന്നു. കേരളത്തിലെ ബസ് ചാര്‍ജ്ജ് നിര്‍ണയത്തിന് ശാസ്‌ത്രീയമായ മാര്‍ഗം ഇതുവരെ കുപിടിക്കാത്തതിന് ഹൈകോടതിയില്‍ നിന്ന് ശകാരം കേട്ട സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഫെയര്‍ സ്റ്റേജ് സംവിധാനം യാത്രക്കാരെ ചൂഷണം ചെയ്യുന്നതാണെന്നും അതു നവീകരിക്കണമെന്നും ആവശ്യപ്പെട്ടങ്കിലും ബസ് മുതലാളിമാരുടെ പണത്തിന് മുകളില്‍ ഒരു രാഷ്ട്രീയ പരുന്തും പറന്നില്ല. അതുകൊ് ജനങ്ങള്‍ വിശേഷിച്ച്, ഹ്രസ്വദൂര യാത്രക്കാരും വിദ്യാര്‍ഥികളും അമിതമായ ചാര്‍ജ്ജിനുപുറമേ ബസ് ജീവനക്കാരുടെ പരിഹാസത്തിനും ചീത്തവിളിക്കും വിധേയരാകേിവരികയാണ്. സാധാരണക്കാരായ ബസ് യാത്രക്കാര്‍ എങ്ങിനെയെല്ലാമാണ് പറ്റിക്കപ്പെടുന്നത്. സാധാരണ ലിമിറ്റഡ് ബസില്‍ യാത്ര ചെയ്യാന്‍ കിലോ മീറ്ററിന് 55 പൈസ, ഫാസ്റ്റ് പാസഞ്ചറിന് 57 പൈസ, സൂപ്പര്‍ഫാസ്റ്റിന് 60 പൈസ എന്നിങ്ങനെയാണ് നിരക്ക്. കോഴിക്കോട് നിന്ന് യൂണിവേഴസിറ്റിയിലേക്ക് 23 കി.മീറ്റര്‍. കണക്കുപ്രകാരം നല്‍കേത് 12.65 അഥവാ 13 രൂപ. പക്ഷെ നല്‍കേത് 15 രൂപ. സൂപ്പര്‍ഫാസ്റ്റ് ബസ് വാങ്ങുന്നത് 18 രൂപ. ഇതാണ് ചൂഷണത്തിന്റെ ഒരു രീതി. ഇനി കയറുന്ന ബസ് ഫാസ്റ്റോ സൂപ്പറോ ആണങ്കില്‍ കഥ മാറി. ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ സ്റ്റോപുകളില്‍ നിന്നെല്ലാം കയറാം. എവിടെയും ഇറങ്ങാം. യാത്രയുടെ സമയക്രമത്തിലും വ്യത്യാസമില്ല. പക്ഷെ കാശ് മാത്രം അധികം പിടിച്ചുവാങ്ങും. ഉദാഹരണത്തിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റിന് യൂനിവേഴ്‌സിറ്റിയാണ് അടുത്ത സ്റ്റേജ്. രാമനാട്ടുകരയില്‍ നിന്ന് കയറിയാലും കോഴിക്കോടു നിന്നുള്ള ചാര്‍ജ്ജ് കൊടുക്കണം. ഇനി `സ്റ്റിക്കര്‍' സൂപ്പര്‍ എക്‌സ്‌പ്രസിന്റേതാണെങ്കില്‍ മിനിമം 25 രൂപ നല്‍കണം. കാരണം, ഒരു താലൂക്കില്‍ ഒന്നാണ് അതിന്റെ സ്റ്റേജ്. രാത്രി സര്‍വീസ് നടത്തുന്ന ബസുകള്‍ അധികവും ഈ ഗണത്തിലാണ് പെടുക. ജനങ്ങളില്‍ നിന്ന് അന്യായമായി കാശ് പിടിച്ചുപറിക്കാന്‍ ഏറ്റവും ഉചിതം ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ മുതലാളിമാര്‍ ലിമിറ്റഡ് ബസുകളെ കൂട്ടത്തോടെ ഫാസ്റ്റും സൂപ്പറുമാക്കി മാറ്റുകയാണ്. ഫാസ്റ്റിനും സൂപ്പറിനും പാലിക്കപ്പെടേ ചട്ടങ്ങള്‍ ഒന്നും ഇതിനാവശ്യമില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്ല `ടിപ്പ്' നല്‍കിയാല്‍ മതി. അതിന്റെ മറ്റൊരു മെച്ചം വിദ്യാര്‍ഥികളുടെ ശല്യം ഒഴിവാക്കാം എന്നതാണ്. കാരണം ഓര്‍ഡിനറി ലിമിറ്റഡില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കൂ. കോഴിക്കോട്-തൃശൂര്‍-ഗുരുവായൂര്‍ റൂട്ടുകളില്‍ 70 ശതമാനത്തോളം ബസുകളും ഫാസ്റ്റ് പാസഞ്ചറോ സൂപ്പര്‍ ഫാസ്റ്റോ ആണെന്നതാണ് കണെക്കെടുപ്പ് വ്യക്തമാക്കുന്നത്. വിവരാവകാശനിയമപ്രകാരം അതിന്റെ കണക്ക് ചോദിച്ചപ്പോള്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറയുന്നത് കണക്ക് അവിടെ സൂക്ഷിച്ചിട്ടില്ല എന്നാണ്. കോഴിക്കോട് സ്റ്റാന്റില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രാവിലെ 7.50 മുതല്‍ 10.10 വരെയുള്ള സമയത്ത് നടത്തിയ കണക്കെടുപ്പിലെ വിവരം ഞെട്ടിപ്പിക്കുന്നതാണ്. പുറപ്പെട്ട 28 ബസുകളില്‍ 14 എണ്ണവും ഫാസ്റ്റ് പാസഞ്ചര്‍. ബാക്കിയുള്ള പതിനാലില്‍ ഏഴും സൂപ്പര്‍ ഫാസ്റ്റ്. ആകെ ഏഴ് ബസ്സാണ് ഓര്‍ഡിനറി ലിമിറ്റഡ്. ഇപ്പോള്‍ നമുക്ക് മനസ്സിലായില്ലേ?. സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ സാധാരണക്കാര്‍ എങ്ങനെ സ്ഥിരമായി വഞ്ചിക്കപ്പെടുന്നുവെന്ന്. കുട്ടികള്‍ സ്ഥിരമായി കോളേജിലെത്താനും തിരിച്ച് വീട്ടിലെത്താനും വൈകുന്നതിന്റെ ഒരു കാരണമെന്തെന്നും? ഇനി മറ്റൊരു കാര്യം. ഫാസ്റ്റ് പാസഞ്ചര്‍/ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റു കിട്ടണമെങ്കില്‍ പാലിക്കേ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചാണോ ഈ ബസുകള്‍ അനുവദിക്കപ്പെടുന്നത് എന്നതാണ്. ബസ് ജീവനക്കാര്‍ ആ മാനദണ്‌ഡങ്ങള്‍ യാത്രക്കാരോട് പാലിക്കാറുാേ.? ഒരു തവണയെങ്കിലും ബസ്സില്‍ കയറിയവന്‍ ആണയിട്ട് പറയും ഇല്ലേയില്ല എന്ന്. ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസിന് 3 വര്‍ഷത്തെ പഴക്കമേ പാടുള്ളൂ സൂപ്പറാണങ്കില്‍ 2 വര്‍ഷം മാത്രം. ബസ് മുതലാളി ഫ്‌ളീറ്റ് ഓണറാകണമെന്നാണ് ചട്ടം. അതായത് ചുരുങ്ങിയത് 50 ബസ്സെങ്കിലും സ്വന്തം പേരില്‍ വേണം. യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാനേ പാടില്ല. ര് സീറ്റുകള്‍ക്കിടയില്‍ മതിയായ ഗ്യാപ്പ്, തലവെക്കാന്‍ കുഷ്യന്‍ തുടങ്ങി ഒട്ടനവധി നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കുന്നു്. പക്ഷെ പാലിക്കുന്നത് ഒന്ന് മാത്രം, ബസിന്റെ അമിതമായ ചാര്‍ജ്ജ്. കേരളത്തില്‍ ഒറ്റ ഫ്‌ളീറ്റ് ഓണറുമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളിലൂടെ വ്യക്തമാകുന്നത്. ഒരു ബസിന്‌് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ മിനിമം 150 കി.മീ. ദൂരം സര്‍വീസ് നടത്തേതു്. അങ്ങിനെയെങ്കില്‍ കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഓടിക്കൊിരിക്കുന്ന ഒരു ബസും സൂപ്പര്‍ ഫാസ്റ്റാകില്ല. ഇത് ശ്രദ്ധിക്കേ ഉദ്യോഗസ്ഥര്‍ ബസ് മുതലാളിമാരുടെ പണത്തില്‍ മയങ്ങിയവരാണ്. പരാതികള്‍ക്ക് ചവറ്റുകൊട്ടയിലാണ് അവര്‍ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ ഈ ചൂഷണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയേ പറ്റൂ. നാം സര്‍ക്കാര്‍ അംഗീകരിച്ച പണം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഫാസ്റ്റിന്റേയും സൂപ്പറിന്റേയും പേരിലുള്ള തട്ടിപ്പ് അവസാനിപ്പിച്ചേ പറ്റൂ. നമ്മുടെ ജാഗ്രതയും ചുഷണത്തെ അറുതി വരുത്താനുള്ള സമരവുമാണ് വഞ്ചന അവസാനിപ്പിക്കാനുള്ള ഏക വഴി. സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് നാം എതിരല്ല. ദീര്‍ഘ യാത്രക്കാര്‍ക്ക് അത് പ്രയോജനകരമാണ്. എന്നാല്‍ ലിമിറ്റഡുകളെ സ്റ്റിക്കര്‍ മാറ്റിയൊട്ടിച്ച് ഫാസ്റ്റും സൂപ്പറുമാക്കി ക്ലാസ് കയറ്റം നല്‍കി പണം പിടുങ്ങുന്നത് അനുവദിക്കാന്‍ പാടില്ല. ആവശ്യത്തിന് ലിമിറ്റഡ് ബസുകളുാകണം. അതിനുശേഷമായിരിക്കണം എല്ലാ നിബന്ധനകളും പാലിച്ചിട്ടുള്ള ഫാസ്റ്റിനും സൂപ്പറിനും പെര്‍മിറ്റ് നല്‍കേത്. അതുപോലെ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് പാസഞ്ചറിലും കണ്‍സെഷന്‍ അനുവദിക്കണം. ഈ ആവശ്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും അനുവാദത്തിന് ഏകദേശം ധാരണയാകുകയും ചെയ്‌തതാണ്. പക്ഷെ ബസ് മുതലാളിമാരെ പേടിച്ച് അതനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാവിലെയും വൈകുന്നേരവും സ്റ്റുഡന്‍സ് ഓണ്‍ലി, വിമന്‍സ് ഓണ്‍ലി ബസുകള്‍ അനുവദിക്കുന്നത് ഈ ചൂഷണത്തിന് അറുതി വരുത്താനും ആശ്വാസത്തോടെ യാത്ര ചെയ്യാനും അത്യാവശ്യമാണ്. കോഴിക്കോട്- തൃശൂര്‍/ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ വിവിധ തരത്തിലുള്ള ചൂഷണത്തിന് അറുതി വരുത്തുന്നതിന് ഏറെ സഹായകരമായിരുന്നു സര്‍ക്കാര്‍ വക ഓര്‍ഡിനറി ലിമിറ്റഡ് ബസുകളും ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡുകളും. പക്ഷെ അവയില്‍ അധികവും ബസ്സ് ലോബികളുടെ `അള്ളില്‍' പഞ്ചറായി ഓട്ടം നിര്‍ത്തിയിരിക്കുന്നു. അവ എത്രയും വേഗത്തില്‍ പുനഃസ്ഥാപിക്കപ്പെടണം. കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍, സ്വകാര്യ ബസ് മാഫിയക്കാരുടെ അവിശുദ്ധ ബന്ധം അറുത്തുമാറ്റുന്നതിലൂടെ മാത്രമേ ഈ ചൂഷണത്തെ നമുക്ക് ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കൂ. ഇതിന് ജനകീയ കൂട്ടായ്‌മകളും ബഹുജന പ്രക്ഷോഭങ്ങളും ഉാകണം. നമുക്കും നമ്മുടെ മക്കള്‍ക്കും സുഗമമായി യാത്ര ചെയ്യാന്‍ ഈ ജനവഞ്ചന അവസാനിപ്പിക്കണം. കോഴിക്കോട്-തൃശൂര്‍/ഗുരുവായൂര്‍ റൂട്ടിലാണ് വഞ്ചനയുടെ ആധിക്യമുള്ളത്. അവിടെവെച്ചുതന്നെ ഇതിനെ നുള്ളിക്കളയുവാന്‍ നമുക്ക് സാധിക്കണം. ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനുവേി മുഴുവന്‍ ജനങ്ങളുടേയും സഹകരണത്തോടെ, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെ പിന്തുണയോടെ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി പ്രക്ഷോഭത്തിനിറങ്ങുകയാണ്. ഈ പോരാട്ടം ഒരു സമരവും സേവനവുമാണ്. നീതിക്കുവേിയുള്ള ഈ പോരാട്ടത്തില്‍ താങ്കളും പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.