
ബി.ഒ.ടി അഴിയാക്കുരുക്കാണ് വി.ടി.അനീസ് അഹമ്മദ് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ വികസനം ബി.ഒ.ടി. അടിസ്ഥാനത്തിലാക്കുമെന്ന് കേരള ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മാര്‍ച്ച് ഒന്നിന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 33000 കിലോമീറ്റര്‍ റോഡ് ശൃംഖലയുടെ ഗുണമേന്മ ഉറപ്പാക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കേന്ദ്രമന്ത്രി കെ.വി. തോമസ് കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊ് പറഞ്ഞത് മലയാളികളെ ടോളിന്‍െറ അനിവാര്യത പഠിപ്പിക്കണമെന്നാണ്. ലോകത്ത് ടോളിന്‍െറ പ്രാധാന്യം ബോധ്യ മാവാത്ത ഏക സമൂഹം മലയാളികളാണ് എന്നും മന്ത്രി പരിഭവിച്ചു. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ടോള്‍ വിരുദ്ധ സമരം കത്തിയാളുന്ന പശ്ചാത്തലത്തില്‍ ഇരുവരുടെയും പ്രസ്‌തവനകള്‍ക്ക് കൃത്യമായ ഉദ്ദേശ്യമു്. ഗവര്‍ണറുടേത് സംസ്ഥാന സര്‍ക്കാറിന്‍െറ നയപ്രഖ്യാപനം എന്ന നിലക്ക് ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കേതു്. ജനത്തിന്‍െറ പൊതു നടവഴികള്‍ കുത്തകകള്‍ക്ക് തീറെഴുതാന്‍ പോകുന്നുവെന്നാണ് നയപ്രഖ്യാപനത്തിന്‍െറ വിവക്ഷ. റോഡില്‍ സ്വതന്ത്രമായ സഞ്ചാരം അസാധ്യമാകാന്‍ പോകുന്നു. ദേശീയപാതകള്‍ മാത്രമല്ല നാട്ടുപാതകളിലും ബി.ഒ.ടി ക്ക് കപ്പം കൊടുത്ത് മാത്രം യാത്രചെയ്യാനാവുന്ന കൊടും ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് ചുരുക്കം. പക്ഷേ, ഈ ചതി തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുന്ന നാട്ടുകാര്‍ക്ക് വെളിവില്ലെന്നാണ് മലയാളിയുടെ വോട്ടുവാങ്ങി ഡല്‍ഹിയില്‍ കസേരയൊപ്പിച്ച മന്ത്രി മുതലാളി പറഞ്ഞതിന്‍െറ അര്‍ഥം. അതിനാല്‍, ബി.ഒ.ടി മഹത്വം ആട്ടക്കഥ പാഠപുസ്‌തകങ്ങളില്‍ ഇടം പിടിച്ചേക്കാനുള്ള സാധ്യത തള്ളേതില്ല. 2009 ആഗസ്‌തില്‍ പ്രധാനമന്ത്രി നിയമിച്ച ആസൂത്രണകമ്മീഷന്‍ അംഗം ബി.കെ ചതുര്‍വേദി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 2010 മുതലുള്ള ിവറു സാമ്പത്തിക പദ്ധതികള്‍ മന്ത്രിമാരുടെ എംപവേഡ് ഗ്രൂപ്പിന്‍െറ ഋാുീംലൃലറ ഏൃീൗു ീള ങശിശേെലൃ െ(ഋഏീങ) പരിഗണനക്ക് വിടണമെന്ന്‌സര്‍ക്കാര്‍ തീരുമാനിക്കുകയുായി. ധന, ഗതാഗത മന്ത്രിമാരടങ്ങിയ ഋഏീങ ഒരു വര്‍ക് പ്ലാന്‍ തയാറാക്കി. 60 ശതമാനം പദ്ധതികള്‍ ബി.ഒ.ടി അടിസ്ഥാനത്തിലും 25 ശതമാനം ബി.ഒ.ടി അനോയിറ്റി (ഇതില്‍ ടോള്‍ പിരിക്കുക സര്‍ക്കാറാണ്) അടിസ്‌ഥാനത്തിലും അവശേഷിക്കുന്ന 15 ലിഴശിലലൃശിഴ ുൃീരൗൃലാലി േരീിേൃമര േ(ഋജഇ) (പദ്ധതിയുടെ ഡിസൈനിംഗ്, നിര്‍മാണം, ടോള്‍ പിരിവ് എല്ലാം കമ്പനി നിര്‍വഹിക്കും) അടിസ്‌ഥാനത്തിലും നടപ്പിലാക്കാനാണ് ഋഏീങ അംഗീകരിച്ച ഈ വര്‍ക് പ്ലാനിലെ നിര്‍ദേശം. ദേശീയപാത വികസന രംഗത്ത് സര്‍ക്കാറിന് നേരിട്ട് ഒന്നും ചെയ്യേതില്ലെന്നാണ് പ്ലാനിന്‍െറ സൂചനയെന്ന് വ്യക്‌തം. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കാര്യം സാധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയപാത വികസനത്തിന് സര്‍ക്കാറിന്‍െറ വശം പണമില്ലെന്നതാണ് ആവര്‍ത്തിക്കുന്നതും സാധാരണക്കാരെ എളുപ്പത്തില്‍ `ബോധ്യപ്പെടുത്താമെന്ന്' ഭരണകൂടം കരുതുന്നതുമായ ഒന്നാമത്തെ ന്യായം. ഈ പണപ്രശ്‌നപരിഹാരത്തിനാണ് ബി.ഒ.ടി സൂത്രവാക്യം. വന്‍ സാമ്പത്തിക ആസ്‌തിയുള്ള സ്വദേശ വിദേശ കമ്പനികള്‍ നമ്മുടെ റോഡും പാലവും നിര്‍മിക്കും. അതില്‍ ടോള്‍ പ്ലാസകള്‍ നിര്‍മിക്കും. നിശ്‌ചിതകാലം യൂസേഴ്‌സ് ഫീ ഈടാക്കും. നിങ്ങളുടെ വീടിനുമുന്നിലൂടെ പോകുന്ന റോഡാണെങ്കിലും ഉപയോഗിക്കണമെങ്കില്‍ അവര്‍ നിശ്‌ചയിച്ച കാശ് കൊടുക്കണം. മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ പിന്നെ റോഡ് `നാട്ടുകാര്‍ക്ക് സ്വന്തം'. കേട്ടാല്‍ കുഴപ്പമില്ലെന്ന് ഏത് സന്ദേഹവാദിയും സമ്മതിക്കും. എന്നാല്‍, മുപ്പത് വര്‍ഷത്തിന്‍െറ കാര്യമെടുക്കാം. മുപ്പത് വര്‍ഷം കഴിഞ്ഞ് തിരിച്ച് നല്‍കേ?46;രു റോഡ് അറുപത് വര്‍ഷത്തെ ആയുസ്സില്‍ നിര്‍മിക്കാന്‍ ലാഭം ക് കടന്നുവരുന്ന കുത്തക തയാറാവുമോ? അതിനാല്‍ 30 വര്‍ഷം ഗ്യാരിയോടെ നിര്‍മിക്കുന്ന പാതകള്‍ കരാര്‍ കാലാവധി കഴിയുന്നതോടെ മിക്കവാറും ഉപയോഗ ശൂന്യമാവും. റോഡ് സമ്പൂര്‍ണമായ അഴിച്ചുപണിക്കുള്ള സ്‌ഥിതിയിലായിക്കഴിഞ്ഞിരിക്കും. എന്ന് പറഞ്ഞാല്‍ ബി.ഒ.ടി റോഡ് നമ്മുടെ ഉപയോഗത്തിന് പറ്റാതെയാവും. ആ ഘട്ടത്തില്‍ സര്‍ക്കാറിന് ഇതേ ന്യായം ആവര്‍ത്തിക്കാം. പണമില്ലെന്ന്. അതിനാല്‍ ബി.ഒ.ടി തന്നെ ശരണം. വീും അടുത്ത ബി.ഒ.ടി. അതിനാല്‍ ഇത്തരം ഊളത്തരങ്ങള്‍ കൊ് റോഡ് നന്നാക്കി നാട് രക്ഷിക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അവരോട് പൊറുക്കുക. ബി.ഒ.ടി നമ്മുടെ കഴുത്തില്‍ വലിഞ്ഞു മുറുകി നമ്മെ ഞെരിച്ചു കൊല്ലുന്ന ഒരു രക്ഷസ്സാണെന്ന് തിരിച്ചറിയുക. കാലാകാലം നിലനില്‍ക്കുന്ന അഴിയാകുരുക്കാണത്. സ്വകാര്യകമ്പനികളുടെ കറവപ്പശുക്കളായി ഇവിടുത്തെ റോഡുകള്‍ മാറാന്‍ പോകുകയാണ്. അവര്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ റോഡുകളില്‍ നിന്ന് പോലും ആജീവനാന്തം പണം പിരിച്ച് കൊഴുക്കും. കുത്തകകളെ കയറൂരിവിട്ട് സാധാരണക്കാരന്‍െറ പണം ഊറ്റിയെടുക്കുന്ന ഇടനിലക്കാരന്റെ ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്ന തിരിച്ചറിവാണ് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന സമരങ്ങളുടെ മൂലധനം. ഇത് അഞ്‌ജതയല്ല; ്രപബുദ്ധതയാണെന്ന് കാണാനുള്ള വിവേകമാണ് ജനപ്രതിനിധികള്‍ക്കുവേത്. പണമില്ലാ വാദത്തിലേക്ക് തന്നെ വരാം. സെന്‍ട്രന്‍ റോഡ് ഫാണ് (ഇഞഎ) ദേശീയപാതയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍െറ പ്രധാന അവലംഭം. ഡീസല്‍ പെട്രോള്‍ എന്നിവയുടെ നികുതിയാണ് ഈ ഫിന്‍െറ സ്രോതസ്. ഒരു ലിറ്ററിന് രുരൂപയാണ് സര്‍ക്കാര്‍ സെസ് ചുമത്തുന്നത്. ഡീസല്‍ സെസില്‍ നിന്നുള്ള 50 ശതമാനവും പെട്രോളില്‍ നിന്നുള്ള 57. 5 ശതമാനവും ദേശീയപാതകള്‍ക്കാണ് ഉപയോഗിക്കുന്നത്. 2,882,000 ബാരല്‍ എണ്ണയാണ് ഒരു ദിവസത്തെ ദേശീയ ഉപഭോഗം. അതായത് (160 ലിറ്ററാണ് ഒരു ബാരല്‍.) 2,882,000 ഃ 160= 461120000ത2 =922240000. ഇപ്പോഴത്തെ ഇന്ധന ഉപഭോഗത്തിന്‍െറ തോതനുസരിച്ച് 92 കോടിയില്‍ പരം രൂപയാണ് ഒരു ദിവസം സര്‍ക്കാറിന് സെസ് മുഖേന ലഭിക്കുന്നത്. അതിന്‍െറ പകുതിയില്‍ അല്‍പം കൂടിയ തുകയാണ് ദേശീയപാത വികസനത്തിനും നിര്‍മാണത്തിനുമായി ലഭിക്കുന്നത്. 2008 നുശേഷം ബി.ഒ.ടി പ്രകാരം കരാര്‍ ചെയ്‌ത റോഡുകള്‍ക്ക് കണക്കാക്കിയ തുക 50000 കോടിയാണെന്ന് ഓര്‍ക്കുക. ര് വര്‍ഷത്തെ ഇന്ധന സെസ് വഴി ഈ പണം കത്തൊവുന്നതാണെന്ന് വരുമ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ബി.ഒ.ടി ക്ക് പിന്നാലെ പായുന്ന സര്‍ക്കാറിന്‍െറ മനസ്സിലിരിപ്പ് പിടികിട്ടും. ഇന്ധന ഉപഭോഗം ദൈനംദിനം വര്‍ധിക്കുകയാണ് എന്ന കാര്യം ഓര്‍ക്കുക. വാഹനനികുതി, റോഡ് ടാക്‌സ്, റജിസ്‌ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ, പിഴ, തുടങ്ങി പലവിധേന ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയു്. ലോകത്ത് എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 10 രാഷ്‌ട്രങ്ങളില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. 3.12 മില്യന്‍ ബാരല്‍ ആയി ദൈനംദിന ഇന്ധന ഉപഭോഗം വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, കേന്ദ്രം പെട്രോള്‍ സെസ് മുഖേന ലഭിച്ച സംഖ്യ പുറത്ത്‌വിടാറില്ലെന്നതാണ് സത്യം. ഇഞഎ മുഖേന ിവറു സ്വന്തം നിലക്ക് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പുറമെ വേള്‍ഡ്‌ബാങ്ക്, എ.ഡി.ബി, ബി.ഒ.ടി, ഖമുമി ആമിസ ളീൃ കിലേൃിമശേീിമഹ ഇീീുലൃമശേീി (ഖആകഇ) എന്നിവയില്‍നിന്ന് വായ്‌പ എടുത്താണ് പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍, 2005 ന് ശേഷം ഒരു പദ്ധതിക്കും ഇത്തരം വായ്‌പകള്‍ സ്വീകരിച്ചിട്ടില്ല. പകരം ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. 2001 മുതല്‍ 48 വിവിധ പദ്ധതികള്‍ ദേശീയപാത വികസന പദ്ധതി (ിവറു) നേരിട്ട് നടത്തിയിരുന്നെങ്കില്‍ 2007 - ല്‍ ബാംഗ്‌ളൂര്‍ -ഹൊസൂര്‍ 33 കി.മീ ദൂരമുള്ള ആറുവരിപാത മാത്രമാണ് ഏറ്റെടുത്തത്. 2011 ലാവട്ടെ 180 കി.മീ യുള്ള തുമ്പൈപാടി -സേലം റോഡ് മാത്രവും. അതേ സ്‌ഥാനത്ത് 2008 മുതല്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കരാര്‍ ചെയ്‌ത പദ്ധതികള്‍ നൂറുകവിയും. ഇന്ധന സെസ് 2 രൂപയാക്കി വര്‍ധിപ്പിച്ചതിനു ശേഷമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഈ പിന്നോട്ടു പോക്ക് നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്. പാതകള്‍ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുകയെന്ന നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയപാത വികസനത്തിനു് വേി 2005-06 കാലത്ത് കേന്ദ്ര ബഡ്‌ജറ്റ് വിഹിതം 700 കോടിയായിരുന്നു. 06 -07 ല്‍ 110 കോടി, 07-08 ല്‍ 265 കോടി, 08-09 ല്‍ 159 കോടി എന്നിങ്ങനെ ചുരുങ്ങി വന്നു. പൊതുപാത നിര്‍മാണ/വികസന രംഗം സര്‍ക്കാര്‍ ബി.ഒ.ടി കുത്തകകള്‍ക്ക് പൂര്‍ണമായും തീറെഴുതുന്ന ദുരന്തചിത്രമാണ് ഈ കണക്കുകളിലൂടെ വ്യക്‌തമാവുന്നത്. 2008-09 ബജറ്റില്‍ ദേശീയപാത വികസനത്തിന് 159 കോടി കേന്ദ്രബജറ്റില്‍ വകയിരുത്തിയെങ്കില്‍ ഈ കാലയളവില്‍ ഒരു പദ്ധതിയും ിവറു ഏറ്റെടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ നല്‍കുന്ന സൂചന. അപ്പോള്‍ ഇന്ധനസെസായും ബജറ്റ് വിഹിതമായും ലഭ്യമാവുന്ന കോടിക്കണക്കിന് രൂപ എന്ത് ചെയ്യുന്നുവെന്ന് പൊതുജനത്തോട് വിളിച്ചു പറയേ ബാധ്യത പണമില്ലെന്ന് പരിഭവിക്കുന്ന മന്ത്രിമാര്‍ക്കു്. മാത്രവുമല്ല അടിക്കടി വര്‍ധിച്ചുകൊിരിക്കുന്ന ഇന്ധന വിലക്ക് ഭാരിച്ച സെസ് ചുമത്തപ്പെട്ടതിനു ശേഷം റോഡില്‍ ടോള്‍ നല്‍കാന്‍ കൂടി നിര്‍ബന്ധിതരാവുമ്പോള്‍ ഇരട്ടനികുതിയാണ് ഉപഭോക്‌താവ് നല്‍കേിവരുന്നത്. സംസ്ഥാന പൊതുമരാമത്തിന്‍െറ കണക്കനുസരിച്ച് ഒരു കിലോമീററര്‍ നാലുവരിപാത നിര്‍മിക്കാന്‍ 6 മുതല്‍ 7.5 കോടി വരെയാണ് ചെലവ്. ബി.ഒ.ടി 17 മുതല്‍ 25 വരെയാണ് ഇതിനു കണക്കാക്കിയിരിക്കുന്നത്. ഇതുവഴി ചെലവ് പെരുപ്പിച്ച് കാണിച്ച് ടോള്‍ സംഖ്യ വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. നിര്‍മാണച്ചിലവിന്‍െറ (ബി.ഒ.ടി നിശ്‌ചയിക്കുന്ന ചെലവ്) 40 ശതമാനം സര്‍ക്കാര്‍ ബി.ഒ.ടിക്ക് ഗ്രാന്‍റായി നല്‍കണമെന്നാണ് വ്യവസ്ഥ. ഗ്രാന്‍റ് ലഭിക്കുന്ന തുക കൊ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതാണ് മേല്‍ കണക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. മൂലധനത്തിന്‍െറ പെരുപ്പിച്ച കണക്കിന്‍െറ മറവില്‍ സര്‍ക്കാര്‍ ഫ് ഉപയോഗിച്ച് ലാഭം െകായ്യുന്ന അങ്ങേയറ്റം വഞ്ചനാപരവും ലജ്ജാകരവുമായ ഒരു വശം കൂടി ഇതിലു്. കുും കുഴിയുമില്ലാത്ത നല്ലറോഡുകള്‍, സമയലാഭം, വാഹനത്തിന്‍െറ മെയിന്‍റനന്‍സ് കമ്മി, തുടങ്ങിയവയിലൂടെ ലഭിക്കുന്ന ലാഭത്തിന്‍െറ 40 ശതമാനം മാത്രമാണ് ടോള്‍ കൊടുക്കേിവരികയുള്ളൂവെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഒരു വാദം. യാത്രചെയ്യാന്‍ ചില്ലറ ചെലവാക്കിയാലെന്ത്, നല്ലറോഡിലൂടെ വേഗത്തില്‍ ലക്ഷ്യത്തിലെത്താമെല്ലോ എന്ന നാട്ടുമ്പുറ വര്‍ത്തമാനം ഇതിന്‍െറ അടിസ്ഥാനത്തിലുള്ളതാണ്. ഈ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ജനജീവിതവുമായി ധനാത്‌മക ബന്ധം പുലര്‍ത്താന്‍ കഴിയാത്ത ഒരു വഴിമുടക്കിയാണെന്ന് വിലയിരുത്തേി വരും. യഥാര്‍ഥത്തില്‍ ഈ വിലയിരുത്തല്‍ നവലിബറല്‍ സാമ്പത്തിക ക്രമത്തിന്‍െറ വിജയപ്രഖ്യാപനവുമാണ്. സര്‍ക്കാര്‍ കഴിവുകെട്ട ഒരു സംവിധാനമാവുകയും എല്ലാറ്റിനും പരിഹാരം സ്വകാര്യമുതലാളി കമ്പനികളാണെന്നുമുള്ള പൊതുസമ്മിതി നിര്‍മിച്ചെടുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാല്‍, നല്ല ചികില്‍സ, നല്ല വിദ്യാഭ്യാസം, നല്ല കുടിവെള്ളം, നല്ല ഭക്ഷണം, നല്ലറോഡ്, നല്ല പാലം, എന്നിവ പാക്കേജുകളായും കരാറുകളായും കുപ്പിയിലും പാക്കറ്റുകളിലും നാം സ്വീകരിക്കേിവരുന്നു. അതിനു നമ്മുടെ മനസ് പാകപ്പെടുത്തുന്നതില്‍ സര്‍ക്കാറുകള്‍ വിജയിച്ചിരിക്കുന്നുവെന്നതാണ് ശരി. റേഷനരി ഗുണമില്ലാതാക്കി റേഷന്‍ സംവിധാനം തന്നെ ഗുണമില്ലാത്തതാണ് അതുവേ എന്ന് തീരുമാനിച്ചതു പോലെയുള്ള ഒരു പ്രശ്‌നം ഇതിലു്. സര്‍ക്കാര്‍ റോഡുാക്കിയാല്‍ ന ന്നാവില്ലെന്ന് പറയുന്നതിലെ അപകടം കാ ണാതെ പോകുകയുമരുത്. കേരളത്തിലേക്ക് വരുമ്പോള്‍ മറ്റൊരു കാര്യം കൂടി പ്രസക്‌തമാണ്. ബി.ഒ.ടി ടോള്‍ പിരിക്കാന്‍ തയാറെടുക്കുന്നവയില്‍ ഭൂരിഭാഗവും അവര്‍ പുതുതായി നിര്‍മിച്ചവയല്ല. നേരത്തെ സൗജന്യമായി ജനം ഉപയോഗിച്ചിരുന്ന റോഡുകള്‍ വിപുലീകരിച്ചും മോഡികൂട്ടിയുമാണ് വന്‍ ടോള്‍പിരിവിന് സര്‍ക്കാര്‍ ഒത്താശയോടെ കമ്പനികള്‍ ഒരുങ്ങുന്നത്. രാജ്യത്തിന്‍െറ പശ്‌ചാത്തല വികസനം സ്വകാര്യകുത്തകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത് ഭാവിയില്‍ പ്രയോജനമാണോ അതോ വന്‍ ആഘാതമാണോ സൃഷ്‌ടിക്കുകയെന്ന് അധികാരികള്‍ ചിന്തിക്കുന്നത് നന്ന്. പശ്‌ചാത്തല വികസനത്തില്‍ പണം മാത്രമാണോ പരിഗണിക്കപ്പെടേത്? സാമൂഹ്യനീതി, ജനാധിപത്യം, സ്വാതന്ത്ര്യം, വഴിയാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം, തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളും മൗലികാവകാശങ്ങളും സംരക്ഷിച്ചുകൊുവേ.െ..? അതിനാല്‍, ബി.ഒ.ടി നമ്മുടെ സ്വയം നിര്‍ണയാവകാശത്തിന്‍െറ പ്രശ്‌നമാണ്. മൗലികാവകാശ ലംഘനത്തിന്‍െറ പ്രശ്‌നമാണ്. അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് നന്നേ പ്രയാസപ്പെടുന്ന ഒരു സമൂഹത്തെ കടുത്ത നിയന്ത്രണങ്ങളുള്ള പശ്‌ചാത്തല സൗകര്യങ്ങളില്‍ കുരുക്കിയിടുന്ന ദയാരഹിത വ്യവസ്ഥിതിയാണിതില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യവല്‍ക്കരണത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നത്. ഇതില്‍നിന്ന് റോഡും പൊതുവഴികളും ഒഴിവായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ഏതായാലും ഭരിക്കുന്നവര്‍ക്കുാവില്ല. അതിനാല്‍, റോഡ് നിര്‍മാണത്തിന് പണമില്ലെന്ന് പറയുന്നത് ഒരു കബളിപ്പിക്കലായി മനസ്സിലാക്കുക നമ്മള്‍. സേവന മേഖലയില്‍നിന്ന് പൂര്‍ണമായി വിട്ടു നിന്ന് രംഗം സ്വകാര്യകുത്തകകള്‍ക്ക് പതിച്ചു നല്‍കുന്ന ആഗോളവല്‍ക്കരണ നയം കള്ളന്യായങ്ങള്‍ പറഞ്ഞ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വ്യക്‌തം. റോഡുകള്‍ സ്വകാര്യ സമ്പനികളെ ഏല്‍പിക്കുന്നതിലൂടെ ഇരട്ടിഭാരം മാത്രമല്ല കമ്പനികളുടെ ചൂഷണത്തിനും ജനം ഇരയാവുമെന്നതാണ് ഭീകരമായ വസ്‌തുത. നാട്ടിന്‍പുറത്തെ റോഡുകളടക്കം ബി.ഒ.ടി ക്കാരന് തീറെഴുതാന്‍ പോകുന്നതിന്‍െറ സൂചനകള്‍ ഗവര്‍ണര്‍ നല്‍കി കഴിഞ്ഞു. ഇത് കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ സൃഷ്‌ടിക്കുന്ന ദുരന്തങ്ങള്‍ ചില്ലറയല്ല.