Author: abdulhaqph@gmail.com

സോളിഡാരിറ്റിക്യാമ്പയിന്‍: മണ്ണ്, വെള്ളം രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി

പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തില്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാന്‍ ശ്രമിച്ച യുവജനപ്രസ്ഥാനം ആണ് സോളിഡാരിറ്റി. പുതിയ കേരളത്തെ കെട്ടിപ്പടുക്കാന്‍ ഈ കാമ്പയിനിലുടെ സോളിഡാരിറ്റി ബദല്‍ വികസനമാതൃക മലയാളികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും ഉമര്‍ ആലത്തൂര്‍ കൂട്ടിച്ചേര്‍ത്തു. മൈക്രോബയോളജിസ്റ്റും സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ:വി.എം.നിഷാദ് ബോധവത്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് പ്രദേശത്തെ മണ്ണിന്റെയും, വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് അദ്ദേഹം നേതൃത്വം നല്‍കി....

Read More

‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ പത്തുശതമാനം കുറച്ചിരുന്നെങ്കില്‍ പിന്നീട് വന്ന വെള്ളം അണക്കെട്ടുകളില്‍ ശേഖരിച്ച് നിര്‍ത്താമായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ദുരന്തത്തിന് ശേഷവും പറയാന്‍ പാടില്ലെന്നാണ് അധികാരികള്‍ പറയുന്നത്. ഇനിയും ഇതുതന്നെ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞുവക്കുന്നത്. ഒരു നദിയില്‍ ഒന്നില്‍കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പാടില്ലെന്നാണ് അന്താരാഷ്ട്ര നിയമങ്ങള്‍ പറയുന്നത്. കേരളത്തിലെ പ്രധാന അണക്കെട്ടുകളെല്ലാം നില്‍ക്കുന്നത് ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാണ്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായാല്‍ മൂന്നോ നാലോ ജില്ലകള്‍ വരെ കടലില്‍...

Read More

മലപ്പുറം ജില്ല. വിദ്യാർഥികൾ നൽകിയ വസ്ത്രങ്ങൾ സേവന കേന്ദ്രത്തിലേക്ക്

ആ കുഞ്ഞുടുപ്പുകൾ പേരറിയാത്ത കൂട്ടുകാർ അണിയും – കാരുണ്യ വഴിയിൽ തുറക്കൽ HMSAUPS ൽ വസ്ത്ര ശേഖരണം നടത്തി ഒരു തവണ ഉപയോഗിച്ച് പിന്നെ എടുക്കാതെ അലമാരയിലിട്ടും കളറും നിറവും പിടിക്കാതെ മാറ്റിയിട്ടും വീടുകളിൽ വെറുതെ കിടക്കുന്ന ഉടുപ്പുകൾ കുരുന്നുകൾ ശേഖരിച്ചപ്പോൾ കാരുണ്യവഴിയിലെ പുതിയ കാൽവെപ്പായി,.മഞ്ചേരി തുറക്കൽ HMSAUP സ്കൂളിലെ വിദ്യാർഥികളാണ് പേരറിയാത്ത നിർധരായ കൂട്ടുകാർക്കായി പ്രത്യേക കവറുകളിലായി വലിപ്പവും ഇനവും തിരിച്ച് ശേഖരിച്ചത് “സുകൃതം ” ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിരുന്നു വസ്ത്ര ശേഖരണം. എല്ലാ വെള്ളിയാഴ്ചയും വിദ്യാർഥികൾ ശേഖരിക്കുന്ന ഒരു രൂപാ നാണയം ഉപയോഗിച്ചാണ് ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നത് സ്കൂളിൽ നടന്ന ചടങ്ങിൽ ഉമ്മർ MLA ഗവ: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സോളിഡാരിറ്റി സേവന കേന്ദത്തിലേക്ക് വസ്ത്രങ്ങൾ കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസി സമീർ കാളിക്കാവ് വസ്ത്രങ്ങൾ...

Read More

Recent Videos

Loading...