Author: abdulhaqph@gmail.com

ശ്രീജിത്തിന്റെ ഉരുട്ടി കൊല: എ.വി ജോർജിനെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണം -സോളിഡാരിറ്റി

കോഴിക്കോട്: വാരാപുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഉരുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിൽ അലുവ റൂറൽ എസ്.പി എ.വി ജോർജിനെതിരെ ആരോപണം ഉയർന്നിരിക്കെ അദ്ദേഹത്തെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണമെന്ന് കേരള സർക്കാറിനോട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ജനമൈത്രി പൊലീസെന്നും ജനസൗഹൃദ പൊലീസെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മറുവശത്ത് പൊലീസ് സേനയിൽ അനൗദ്യോഗിക സംഘങ്ങൾ രൂപീകരിച്ച് ജനങ്ങളെ അക്രമിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. പൊലീസ് സേനയുടെ മുസ് ലിം-ദലിത് വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തു വന്നതാണ്. വർഷങ്ങൾ പൊലീസ് മേധാവിയായിരുന്ന സെൻകുമാർ സ്ഥാനമൊഴിഞ്ഞ ശേഷം നടത്തിയ സംഘ്പരിവാറിന് സമാനമായ മുസ് ലിം വിരുദ്ധ പ്രസ്ഥാവനകൾ ഇതിന്റെ വ്യക്തമായ തെളിവായിരുന്നു. പൊലിസ് സേനയുടെ സമാന മനസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ് എ.വി ജോർജ്. മഅദനിയുടെ അൻവാർശ്ശേരി സ്ഥാപനത്തിലെ റെയ്ഡ്, മഅദനിയുടെ ആദ്യ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ ജോർജിന്റെ പങ്ക് വ്യക്തമായിരുന്നു. ബീമാപള്ളി വെടിവെപ്പ്, കുമളി തീവ്രവാദ...

Read More

ഹർത്താലിന്റെ പേരിലുള്ള മുസ് ലിം വേട്ട അവസാനിപ്പിക്കുക- സോളിഡാരിറ്റി

കോഴിക്കോട്: ആസിഫക്ക് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ ആഹ്വാനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിന്റെ മറവിൽ മുസ് ലിം യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ആവശ്യപ്പെട്ടു. ഹർത്താലിന്റെ ഭാഗമായി മലബാറിലെ ചില സ്ഥലങ്ങളിൽ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ മറ്റു പല പ്രദേശങ്ങളിലും സമാധാനപരമായി പ്രതിഷേധിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്ത ഹർത്താൽ അനുകൂലികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമാണ് സർക്കാർ ചെയ്തത്. അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാനും മറ്റും വന്നവരെയടക്കം മതസ്പർദ്ദ വളർത്താൻ ശ്രമിച്ചു എന്ന വകുപ്പുകളുപയോഗിച്ച് പൊലീസ് ജയിലിലടച്ചിരിക്കുകയാണ്. പല യുവാക്കളെയും അർധരാത്രി വീട്ടിൽകയറി അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിൽ ഇത് ആദ്യത്തെ ഹർത്താലോ ഹർത്താൽ അക്രമങ്ങളോ അല്ല. ഔദ്യോഗിക സംഘടനകളുടെ പിന്തുണയില്ലാതെ പ്രതിഷേധങ്ങളോ ഭരണകൂടത്തെ തിരുത്താനുള്ള സമരങ്ങളോ പാടില്ലെന്നത് മുഖ്യധാരാ പാർട്ടികളുടെ തറവാടിത്ത മനോഭാവത്തിന്റെ ഭാഗമാണ്. അടുത്ത കാലത്ത് ഗെയിൽ, ദേശീയപാത സമരങ്ങളെയെല്ലാം തീവ്രവാദ ആരോപണങ്ങളിലൂടെയാണ് സർക്കാർ...

Read More

ആസിഫയുടെ രക്ത സാക്ഷ്യവും പാഴാവുകയില്ല – പി.എം. സാലിഹ്

ആസിഫക്ക് നേരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടന്ന ഭീകരാക്രമണമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുമെന്ന വിപല്‍സന്ദേശമാണ് സംഘ്പരിവാര്‍ ഇത്തരം കിരാത നടപടികളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മുസ്ലിം സമൂഹത്തിന്റെ ആത്മധൈര്യത്തെ കെടുത്തി കളയാമെന്നാണ് സംഘ് പരിവാര്‍ ഫാഷിസ്റ്റുകള്‍ വ്യാമോഹിക്കുന്നത്. എന്നാല്‍, രക്തസാക്ഷികളാകുന്ന ഓരോ ആസിഫമാരുടെ രക്തവും മുസ് ലിം സമൂഹത്തിന് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജമാണ് പ്രസരിക്കുന്നത്. കാശ്മീരിലെ ജനങ്ങള്‍ക്ക് നേരെ എന്തുമാകാം എന്ന കേന്ദ്രഭരണകൂടത്തിന്റെ കിരാത നയത്തിന്റെ പ്രത്യാഘാതം കൂടിയാണ് ആസിഫയുടെ കൊല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അവിടുത്തെ ജനങ്ങളെ ദേശീയതക്ക് പുറത്ത് നിര്‍ത്തുകയായിരുന്നു സ്വാന്ത്ര്യലബ്ദി മുതല്‍ നമ്മുടെ സര്‍ക്കാരുകള്‍. ദേശത്തിനകത്തും ദേശീയതക്ക് പുറത്തും അപരത്വം കല്‍പിക്കപ്പെട്ട ഇന്ത്യയിലെ വംശീയ വിഭാഗമായി കാശ്മീരികള്‍ മാറി. അവരോടുള്ള ഭരണകൂട വേട്ടകള്‍ അതിനാല്‍ ദേശ താല്‍പര്യമാണെന്ന് മനസിലാക്കപെട്ട് പോരുകയാണ്. പട്ടാളവും പോലീസും നടത്തുന്ന എല്ലാ അതിക്രമങ്ങളും ദേശതാല്‍പര്യത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു. ഇപ്പോള്‍ ആസിഫയെന്ന...

Read More

Recent Videos

Loading...