Author: abdulhaqph@gmail.com

അട്ടപ്പാടി കഥയല്ലാത്തത് ഡോക്യൂമെന്ററി പ്രകാശനം ചെയ്തു.

മണ്ണാർക്കാട് : അട്ടപ്പാടിയിലേ ആദിവാസി ജീവിതത്തെയും-സംസ്കാരിക തനിമയെയും പകർത്തിയെടുത്തു സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയും-ഓൺഎയർ മീഡിയയും സംയുക്തമായി തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. അട്ടപ്പാടിയുടെ ചരിത്രത്തെയും- ജീവിതത്തെയും സംബന്ധിച്ച് ഊര് മുപ്പൻ തന്നെ സംസാരിക്കുന്നു എന്നതാണ് അട്ടപ്പാടി കഥയല്ലാത്തത് എന്ന ഡോക്യൂമെന്ററിയുടെ പ്രത്യേക്ത. അട്ടപ്പാടിയുടെ സമ്പന്നമായ ഭുതകാലത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം വർത്തമാന കാല അവസ്ഥായെ അനവരണം ചെയ്യുന്നു എന്ന ദൗത്യമാണ് ഡോക്യൂമെന്ററി നിർവഹിക്കുന്നത്. പരിസ്ഥിതി- മനുഷ്യാവകാശ പ്രവർത്തകനായ സുന്ദർ രാജ് ഡോക്യുമെന്ററിയുടെ  ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററിയുടെ പ്രകാശനം സംസ്കാരിക പ്രവർത്തകനും-നാടകകൃത്തുമായ കെ.പി.എസ് പയ്യനടം നിർവഹിച്ചു.  ഡോക്യുമെന്ററിയിൽ അട്ടപ്പാടിയുടെ ചരിത്രത്തേയും-സംസ്കാരത്തേയും സംബന്ധിച്ച് സംസാരിക്കുന്ന വട്ടലക്കി ഊരിലേ ചോറിയ മൂപ്പൻ ഡോക്യൂമെന്ററി എറ്റ് വാങ്ങി. സാമൂഹിക പ്രവർത്തകനും, തമ്പ് കൺവീനാറുമായ കെ.എ.രാമു, ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസിഡന്റെ അബ്ദുസ്സലാം പുലാപ്പറ്റ ഡോക്യുമെന്ററി സംവിധായകൻ സാജിദ് അജ്മൽ, ഓൺ എയർ മീഡിയാ കൺവീനർ നൗഷാദ് ആലവി എന്നിവർ...

Read More

ദുരിതാശ്വാസ പ്രവർത്തകരെ സോളിഡാരിറ്റി ആദരിച്ചു

പാലക്കാട്: നൂറ്റാണ്ടിൻറെ പ്രളയത്തെയാണ് കേരളം അഭിമുഖീകരിച്ചത്. പാലക്കാടും വലിയ ദുരന്തമാണ് ഉണ്ടായത്. ഈ ദുരന്തത്തിന് ആഘാതം കുറക്കുന്നതിൽ ജനപ്രതിനിധികൾക്കും മറ്റു സംവിധാനങ്ങളും ഒപ്പം മനുഷ്യസ്നേഹികളായ ഒരുപറ്റം ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവരെ ആദരിക്കുന്നതിലൂടെ സോളിഡാരിറ്റി മനുഷ്യത്വത്തെ യാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശാന്തകുമാരി പറഞ്ഞു. ദുരിതത്തെ ഒറ്റകെട്ടായി പ്രളയത്തെ അഭിമുഖികരിച്ചതിലുടെ മലയാളികൾ ലോകത്തിന് തന്നെ വലിയ മാത്രകയാണ് സമർപ്പിച്ചത് എന്ന് അവർ കുട്ടി ചേർത്തു. പ്രളയത്തെ തുടർന്ന്  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾ അടക്കമുള്ളവരെ ആദരിക്കാൻ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വക്കറ്റ് ശാന്തകുമാരി. സോളിഡാരിറ്റി ജില്ലാ  പ്രസിഡണ്ട്  ഏ.കെ നൗഫൽ  അധ്യക്ഷതവഹിച്ചു. പീപ്പിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. റിട്ട. ഡിവൈഎസ്പിയും സൗഹൃദ വേദി വൈസ് ചെയർമാനുമായ മുഹമ്മദ് കാസിം, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ എന്നിവർ ആശംസകളർപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ്...

Read More

തസ്‌ലീമിന് ജാമ്യം

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവര്‍ഷമായി കാക്കനാട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലിമിന് കേരള ഹൈക്കോടതി ജാമ്യം നല്‍കി. കുറ്റംചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. തസ്‌ലീമിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് സോളിഡാരിറ്റിയടക്കമുള്ള സംഘടനകളും നിരവധി മനുഷ്യവകാശ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. തസ്ലീമിന്റെ വിമോചനത്തിനായി സോളിഡാരിറ്റി നടത്തിയ പൗരാവകാശ പരിപാടികളിൽ കെ.എൻ.പണിക്കർ, സച്ചിദാനന്ദൻ, കെ.ഇ.എൻ,അബ്ദുന്നാസർ മഅദനി സെബാസ്റ്റ്യൻ പോൾ, മുതലായവർ പങ്കുകൊള്ളുകയും ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. തസ്‌ലീമിനെ സ്വീകരിക്കാന്‍ കുടുംബക്കാരോടൊപ്പം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഹനാസ് ഉസ്മാന്‍, സ്വാലിഹ് താമരശ്ശേരി, സിറാജ് പറവൂര്‍, എ.പി.സി.ആര്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സാദിഖ് ഉളിയില്‍, സജീദ് കൊല്ലം എന്നിവര്‍...

Read More

Recent Videos

Loading...