Author: abdulhaqph@gmail.com

ഫാഷിസം ഹിംസയെ ആദര്‍ശ വല്‍ക്കരിക്കുന്നു – കെ.ഇ.എന്‍, സംഘര്‍ഷങ്ങളെ സാവാദത്മകമാക്കി തീര്‍ക്കാന്‍ ആഹ്വാനം ചെയ്ത് സോളിഡാരിറ്റി ചര്‍ച്ച

മണ്ണാര്‍ക്കാട്: ഹിംസയെ സദാ സാധ്യമാകുന്ന തരത്തില്‍ സൈദ്ധാന്തിക വല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി യാണ് ഫാഷിസം സ്വീകരിക്കുന്നത്. എപ്പോള്‍ കൊല നടത്തുന്നു എന്നല്ല കൊലയെ ഏത് സമയവും തങ്ങളല്ലാത്തവര്‍ക്ക് നേരെ തിരിച്ചു നില്‍ക്കുന്ന് സാഹചര്യം അപകരടരമാണെന്ന് പ്രമുഖ ചിന്തകള്‍ കെ.ഇ.എന്‍. സംഘര്‍ഷങ്ങളെ സംവാദം കൊണ്ടാണ് നേരിടേണ്ടതെന്നും സവാദത്തിന്റെ ലോകത്തെ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഒരു അനുഭൂതിയാക്കിത്തീര്‍ത്താല്‍ വര്‍ത്തമാന കാലം കൂടുതല്‍ സുന്ദരമാവുമെന്നും എന്ന് പറഞ്ഞു. ‘എല്ലാ ജീവനും വിലപ്പെട്ടതാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ തുടന്ന ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയയായിരുന്നുപ അദ്ദേഹം. എല്ലാ ജീവനും വിലപ്പെട്ടതും, തുല്ല്യവുമാണ്. സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച തുറന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യരും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും, ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും പ്രഖ്യാപിച്ച ജീവിത ദര്‍ശനമാണ് ഇസ്്‌ലാമെന്ന്  ഉദ്ഘാടനം ചെയ്ത് കൊണ്ട് ജമാഅത്തെ ഇസ്്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. അനാഥയെ ആട്ടിയകറ്റുന്നവനും, ദരിദ്രന് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ദൈവ...

Read More

എല്ലാ ജീവനും വിലപ്പെട്ടതാണ് സോളിഡാരിറ്റി തുറന്ന ചർച്ച ഇന്ന്

പാലക്കാട്: സാമൂഹിക സൗഹാർദത്തിന്റെയും- സഹോദര്യത്തിന്റെയും കാര്യത്തിൽ കേരളം ഇന്ത്യ രാജ്യത്തിന് മാതൃകയാണ് .എന്നാൽ രാഷ്ട്രീയ കൊലപതകങ്ങൾ എല്ലാ കാലത്തും കേരളത്തെ വേട്ടയാടിയിട്ടുണ്ട്. വർത്തമാന കാലത്ത് കൊലപതകങ്ങൾ കേരളത്തിൽ നിത്യസംഭവമായിരിക്കുകയാണ്. കണ്ണുരിലെ  ശുഐബ് അതിന്റ് ഇരയാണ്.എന്നാൽ കേരളത്തിൽ പൊതുവേ സാമുഹിക സൗഹാർദവും- സമധാനവും നിലനിൽക്കുന്നു. മണ്ണാർക്കാട് സൗഹാർദ പാരമ്പര്യം കത്ത് സുക്ഷിക്കുന്ന മണ്ണാണ്. അതിന് കരിനിഴൽ വിഴ്ത്തികൊണ്ട് അട്ടപ്പടിയിൽ ആൾക്കൂട്ടം മധു എന്ന ആദിവാസി യുവാവിന്റെയും രാഷ്ടീയ പാർട്ടികൾ സംരക്ഷിക്കുന്ന ഗുണ്ടകൾ  സഫിർ എന്ന ചെറുപ്പക്കാരന്റെയും ജീവനെടുത്തു. ഈ പശ്ചതലത്തിൽ പതിറ്റാണ്ടുകളായി മണ്ണാർക്കാട്ടെ ജനങ്ങൾ പുലർത്തി വന്ന സ്നേഹത്തിനും ,സൗഹാർദത്തിനും പിൻബലമെകനും മനുഷ്യ ജീവന്റെ വിലയെയും, പവിത്രതെയെയും സംബന്ധിച്ച് പൊതു ജനങ്ങളോട് സംസാരിക്കാനും, കൊലപതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജന അഭിപ്രായം സ്വാരൂപിക്കാനും വേണ്ടിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി തുറന്ന ചർച്ച സംഘടിപ്പിക്കുന്നത്. എല്ലാ ജീവനും വിലപെട്ടതാണ് എന്ന പ്രമേയത്തിലാണ് തുറന്ന ചർച്ച. *ഇന്ന് വൈകുന്നേരം 5 മണിക്ക് മണ്ണാർക്കാട്...

Read More

കെ.എ.എസ്: സംവരണം നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാറും പി.എസ്സിയും ഒത്തുകളിക്കുകയാണ്. 50 ശതമാനം സംവരണമെന്ന തത്വത്തിന് ഭിന്നമായി 16 ശതമാനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ത്തും പുതിയ തസ്തികയാണെന്നിരിക്കെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍ക്ക് സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ വിരുദ്ധരുടെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍. സംവരണത്തിനെതിരായ നിലപാടുകള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. കെ.എ.എസില്‍ 50 ശതമാനം സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ സംവരണ, പിന്നാക്ക സമുദായങ്ങളുടേയും സമാന മനസ്‌കരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജസ്റ്റിസ് പി. കെ.ശംസുദ്ധീന്‍, എം.ഐ. അബ്ദുള്‍ അസീസ്, പാണക്കാട് മുനവ്വറലി...

Read More

പീപ്പ്ള്‍സ് ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ഡല്‍ഹി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഭീകരനിയമങ്ങളുടെ ഭാഗമായുള്ള കേസുകളുടെ ജനകീയ ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ ടി ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. എസ്.ഐ.ഒ ദേശീയ സമ്മേളനത്തില്‍ ‘നീതിന്യായ വ്യവസ്ഥ വിചാരണ ചെയ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ നടന്ന സെഷനിലാണ് പ്രകാശനം നടന്നത്. എം. ജിഷ എഡിറ്റ് ചെയ്ത് ‘റിപ്പോര്‍ട്ട്: പീപ്പ്ള്‍സ് ട്രിബ്യൂണല്‍ ഓണ്‍ ഡ്രാകോണിയന്‍ ലോ കേസസ്’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് പതിപ്പാണ് പ്രകാശനം ചെയ്തത്. യഹ്യാ കമ്മുക്കുട്ടി (ഹുബ്ലി ഗൂഢാലോചനാ കേസ്), സൂഫിയ മദനി (കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ്), പാനായിക്കുളം കേസ്, ബാംഗ്ലൂര്‍ സ്ഫോടന കേസിലെ മഅ്ദനി, സകരിയ്യ, ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്, കെ.കെ ഷാഹിന, വയനാട്, മാവേലിക്കര മാവോയിസ്റ്റ് കേസുകള്‍, ഡി.എച്ച്.ആര്‍.എം കേസ്, പ്രണേഷ്‌കുമാര്‍ വധം എന്നിവയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ഈ കേസുകളിലെ ചാര്‍ജ്ശീറ്റുകള്‍, സാക്ഷിമൊഴികള്‍ എന്നിവയും അവയെ വിലയിരുത്തി ട്രിബ്യൂണല്‍ അംഗങ്ങള്‍ നടത്തിയ...

Read More

സോളിഡാരിറ്റി നേതാക്കള്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: സോളിഡാരിറ്റി നേതാക്കള്‍ അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പാലക്കാട് ജില്ലാപ്രസിഡന്റ് എ.കെ നൗഫല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലുക്മാന്‍ ആലത്തൂര്‍, ജില്ലാ വൈസ്പ്രസിഡന്റ് ഷാജഹാന്‍ കൊല്ലംകോട്, ജില്ലാ സെക്രട്ടറി ശിഹാബ് നെന്മാറ,മണ്ണാർക്കാട്  ഏരിയാ പ്രസിഡന്റ് മൻസൂർ കൊറ്റിയോട് ജില്ലാസമിതിയംഗങ്ങളായ പി ഫൈസല്‍, നജീബ് ആലത്തൂര്‍ എന്നിവരാണ് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക്‌ചേര്‍ന്ന നേതാക്കള്‍ നിയമനടപടിക്കും കുടുംബത്തിന്റെ പുനരധിവാസത്തിനും പൂര്‍ണ പിന്തുണയറിയിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം വംശീയവും ജാതീയവുമായ മുന്‍വിധികളില്ലാതെ നിലനിര്‍ത്തല്‍ അനിവാര്യമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തങ്ങളുടെ സാംസ്‌കാരിക തനിമകള്‍ നിലനിര്‍ത്താനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സാമൂഹികാരോഗ്യം...

Read More

Recent Videos

Loading...