Author: abdulhaqph@gmail.com

പീപ്പ്ള്‍സ് ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ഡല്‍ഹി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഭീകരനിയമങ്ങളുടെ ഭാഗമായുള്ള കേസുകളുടെ ജനകീയ ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ ടി ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. എസ്.ഐ.ഒ ദേശീയ സമ്മേളനത്തില്‍ ‘നീതിന്യായ വ്യവസ്ഥ വിചാരണ ചെയ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ നടന്ന സെഷനിലാണ് പ്രകാശനം നടന്നത്. എം. ജിഷ എഡിറ്റ് ചെയ്ത് ‘റിപ്പോര്‍ട്ട്: പീപ്പ്ള്‍സ് ട്രിബ്യൂണല്‍ ഓണ്‍ ഡ്രാകോണിയന്‍ ലോ കേസസ്’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് പതിപ്പാണ് പ്രകാശനം ചെയ്തത്. യഹ്യാ കമ്മുക്കുട്ടി (ഹുബ്ലി ഗൂഢാലോചനാ കേസ്), സൂഫിയ മദനി (കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ്), പാനായിക്കുളം കേസ്, ബാംഗ്ലൂര്‍ സ്ഫോടന കേസിലെ മഅ്ദനി, സകരിയ്യ, ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്, കെ.കെ ഷാഹിന, വയനാട്, മാവേലിക്കര മാവോയിസ്റ്റ് കേസുകള്‍, ഡി.എച്ച്.ആര്‍.എം കേസ്, പ്രണേഷ്‌കുമാര്‍ വധം എന്നിവയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ഈ കേസുകളിലെ ചാര്‍ജ്ശീറ്റുകള്‍, സാക്ഷിമൊഴികള്‍ എന്നിവയും അവയെ വിലയിരുത്തി ട്രിബ്യൂണല്‍ അംഗങ്ങള്‍ നടത്തിയ...

Read More

സോളിഡാരിറ്റി നേതാക്കള്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: സോളിഡാരിറ്റി നേതാക്കള്‍ അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പാലക്കാട് ജില്ലാപ്രസിഡന്റ് എ.കെ നൗഫല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലുക്മാന്‍ ആലത്തൂര്‍, ജില്ലാ വൈസ്പ്രസിഡന്റ് ഷാജഹാന്‍ കൊല്ലംകോട്, ജില്ലാ സെക്രട്ടറി ശിഹാബ് നെന്മാറ,മണ്ണാർക്കാട്  ഏരിയാ പ്രസിഡന്റ് മൻസൂർ കൊറ്റിയോട് ജില്ലാസമിതിയംഗങ്ങളായ പി ഫൈസല്‍, നജീബ് ആലത്തൂര്‍ എന്നിവരാണ് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക്‌ചേര്‍ന്ന നേതാക്കള്‍ നിയമനടപടിക്കും കുടുംബത്തിന്റെ പുനരധിവാസത്തിനും പൂര്‍ണ പിന്തുണയറിയിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം വംശീയവും ജാതീയവുമായ മുന്‍വിധികളില്ലാതെ നിലനിര്‍ത്തല്‍ അനിവാര്യമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തങ്ങളുടെ സാംസ്‌കാരിക തനിമകള്‍ നിലനിര്‍ത്താനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സാമൂഹികാരോഗ്യം...

Read More

എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാനക്ക് സോളിഡാരിറ്റി ലാപ്ടോപ്പ് നൽകി

കാസർകോട്: ഇനി റിഷാനയുടെ പഠനത്തിന് വേഗത കൂടും. ഒരു ലാപ്ടോപ് ഉണ്ടെങ്കിൽ പഠനം എളുപ്പമാവുമെന്ന ആഗ്രഹം മാധ്യമത്തിലൂടെയാണ് റിഷാന പങ്കു വെച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാന മുള്ളേരിയ ഗവ: വൊക്കേഷണൽ ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്.  സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയാണ് റിഷാനയ്ക്ക് ലാപ്ടോപ്പ് നൽകിയത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് സ്കൂളിലെത്തി റിഷാനയ്ക്ക്  ലാപ്ടോപ്പ് കൈമാറി. സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ , ജില്ലാ സെക്രട്ടറി എൻ.എം റിയാസ്, അമീർ മലബാർ, സ്കൂൾ പ്രിൻസിപ്പാൾ എ.വിഷ്ണു ഭട്ട്, അധ്യാപകൻ മാരായ  ആർ.ജി ഗിരീഷ്, സിബി ജേക്കബ്, രാജൻ, വിദ്യാർത്ഥികളായ മഖ്സൂമ , ജിഷ്ണു തുടങ്ങിയവർ  സംബന്ധിച്ചു. ഫോട്ടോ: റിഷാനക്കുള്ള ലാപ്‌ടോപ്പ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ്...

Read More

എം.എം.അക്ബറിനെ കസ്റ്റഡിയില്‍ വെക്കല്‍: കേരളസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

കോഴിക്കോട്: പണ്ഡിതനും നേതാവുമായ എം.എം. അക്ബറിനെ കസ്റ്റഡിയിലെടുത്തത് മത പ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കൈകടത്തലാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ്. പീസ് സ്‌കൂളുമായും സിലബസുമായും ബന്ധപ്പെട്ട ചില ആരോപണങ്ങളുടെ പേരിലാണ് പൊലീസ് മുമ്പ് കേസെടുത്തിരുന്നത്. പുറത്തെ ഏജന്‍സി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേരിലാണ് പൊലീസ്സ് നടപടികളെടുത്തത്. പാഠപുസ്തകം പിന്‍വലിച്ചിട്ടും കേസെടുത്ത് സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്തത്. അക്ബറിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തതിലും ഒട്ടേറെ ദുരൂഹതകളും അവ്യക്തതകളുമുണ്ട്. ഏത് കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റേയും ഭീകരകേസുകളുടെയും പേരിലുള്ള മുസ് ലിംവിരുദ്ധ നടപടികള്‍ വ്യാപകമാക്കാനാണ് സംഘ്പരിവാര്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അതുതന്നെ ആവര്‍ത്തിക്കുന്ന വിധത്തിലുള്ള നടപടികളാണ് കേരള പൊലീസും പലപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എം.എം.അക്ബറിനെതിരായുള്ള ഭരണകൂട ഇടപെടലുകള്‍ അതിന്റെ തന്നെ തുടര്‍ച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ ജനവിഭാഗങ്ങളും ഒന്നിച്ചുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നിലപാട് വ്യക്തമാക്കണമെന്നും...

Read More

മഅദനി നരക ജീവിതം തുടരണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?

ഒരു കുറ്റവും ചുമത്താതെ വര്‍ഷങ്ങളായി വിചാരണ തടവുകാരനായി കഴിയുകയാണ് അബ്ദുന്നാസര്‍ മഅദനി. രണ്ട് പ്രാവശ്യമായി തമിഴ്‌നാട്ടിലും ബംഗളുരുവിലും ഇരുപത് വര്‍ഷമാണ് മഅദനി തടവില്‍ കഴിഞ്ഞത്. സംഘ്പരിവാര്‍ അക്രമത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മഅദനി രണ്ടാമത് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പൂര്‍ണ രോഗിയായിരുന്നു. അന്നു മുതല്‍ ഡോക്ടര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മഅദനിയുടെ ആരോഗ്യ സ്ഥിതി കോടതിയുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കോടതി ആരോഗ്യ സ്ഥിതിയില്‍ ആശങ്കകള്‍ അറിയിച്ചിട്ടുപോലും വേണ്ട പരിഗണന നല്‍കാത്ത നിലപാടാണ് സര്‍ക്കാറും പൊലീസും പുലര്‍ത്തിയത്. കേസ് അവസാനിപ്പിക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും സുപ്രീംകോടതി നല്‍കിയ അവസാന സമയം കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ പിന്നിട്ടു. എന്നിട്ടും മഅദനിക്ക് നീതിലഭ്യമാക്കാനോ സ്വതന്ത്രമായ രീതിയില്‍ ചികിത്സ നടത്താനോ ഭരണകൂടം സമ്മതിച്ചില്ല. കഴിഞ്ഞ ദിവസം വീണ്ടും മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന്‍തന്നെ അപകടത്തിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഏതൊരു തടവുകാരനും ലഭിക്കുന്ന മാനുഷിക പരിഗണനകള്‍ പോലും കുറ്റപത്രം വരെ സമര്‍പ്പിക്കപ്പെടാത്തതില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കുറ്റക്കാരാണ്. കേരളത്തിലെ ഇടത്...

Read More

Recent Videos

Loading...