Author: abdulhaqph@gmail.com

പ്രളയത്തിന്റെ മറവില്‍ എ.വി ജോര്‍ജിനെ തിരിച്ചെടുത്തത് പ്രതിഷേധാര്‍ഹം – സോളിഡാരിറ്റി

കോഴിക്കോട്: പ്രളയക്കെടുതിയുടെയും പുനരധിവാസങ്ങളുടെയും മറവില്‍ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട എ.വി ജോര്‍ജിനെ പോലുള്ളവരെ പൊലീസ് സേനയില്‍ തിരിച്ചെടുത്തത് കേരള ജനതയോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. കസ്റ്റഡി മരണത്തില്‍ പങ്കുണ്ടെന്നും പൊലീസ് സേനക്കുളളില്‍ അനൗദ്യോഗിക ഗുണ്ടാസംഘത്തെ വളര്‍ത്തിയെന്നും വ്യക്തമായതിനാലാണ് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ മാസങ്ങള്‍ക്ക് മുമ്പ് മാറ്റിനിര്‍ത്തിയത്. കേസുകളും പരാതികളും തീര്‍പ്പാകാതെ, ജനങ്ങളും മാധ്യമങ്ങളും ജനങ്ങളുടെ ദുരിതങ്ങളില്‍ ശ്രദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ അദ്ദേഹത്തെ ഇന്റലിജന്‍സ്സിന്റെ ഉത്തരവാദിത്വം നല്‍കിയാണ് തിരിച്ചെടുത്തിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും  എതിരെ യു.എ.പി.എ അടക്കമുള്ള കേസുകള്‍ ചുമത്തി കള്ളക്കേസുകള്‍ ചമച്ചതായി ആരോപിക്കപ്പെട്ട എ.വി ജോര്‍ജിനെ ഇന്റലിജന്‍സ് ചുമതലയില്‍ തിരിച്ചെത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനമൈത്രി പൊലീസ് എന്നൊക്കെ ഇടക്കിടെ പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും സേനയുടെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്. പ്രളയക്കെടുതിയുടെ മറവിലുള്ള ഇത്തരം തിരുകിക്കയറ്റലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പി.എം സാലിഹ്...

Read More

മനുഷ്യ ജീവന്‍ കൊണ്ടല്ല കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ രാഷ്ട്രീയം കളിക്കേണ്ടത് – പി.എം. സ്വാലിഹ്.

ആധുനിക കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും തരണം ചെയ്യുക മനുഷ്യ പ്രയത്നം കൊണ്ട് മാത്രം സാധിക്കുന്നതല്ല. എങ്കിലും സര്‍ക്കാരും ജനങ്ങളും ഇതുവരെയും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. മരണമുഖത്ത് നിന്ന് പതിനായിരങ്ങളെ രക്ഷിക്കാനും രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും ഇനിയും ഒരുപാട് അധ്വാനം ആവശ്യമാണ്. 8316 കോടി രൂപയുടെ നാശനഷ്ടങ്ങളുടെ കണക്കാണ് ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടതെങ്കിലും അതിലൊതുങ്ങുന്നതല്ല നഷ്ടത്തിന്റെ തോത്. ഈ സാഹചര്യത്തിലാണ് ദുരിതബാധിതരും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ഈ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ വിന്യസിക്കാനും ഉള്ള ആവശ്യം ഉയരുന്നതും. ഇത്ര വലിയ ദുരന്തം അഭിമുഖീകരിക്കുമ്പോള്‍ ഏതാനും കോടികളുടെ സഹായമാണ് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി എം.പിമാരുടെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 4800 കോടി രൂപയും സര്‍ദാര്‍ പട്ടേല്‍ സ്തൂപനിര്‍മാണത്തിന് 3000 കോടി...

Read More

Recent Videos

Loading...