Author: abdulhaqph@gmail.com

ബന്ന മുതല്‍ ആഖിഫ് വരെ: രക്തസാക്ഷിത്വങ്ങള്‍ വെറുതെയാകില്ല – അബ്ദുസ്സലാം വാണിയമ്പലം / പ്രഭാഷണം

ഈജിപ്തിലെ സമുന്നത ഇഖ്‌വാന്‍ നേതാവായിരുന്ന മുഹമ്മദ് മഹ്ദി ആഖിഫ് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷിയായി അദ്ദേഹത്തെ രേഖപ്പെടുത്തുകയും ചെയ്യട്ടെ. 2009 ഫെബ്രുവരി 7-നാണ് ഉസ്താദ് മഹ്ദി ആഖിഫിനെ കണ്ടത്. ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്ത് ഈജിപ്തിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും അസ്ഹര്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും ഈജിപ്തിലേക്ക് യാത്രതിരിച്ചപ്പോള്‍ ഇഖ്‌വാന്‍ ഹെഡ്‌കോട്ടേഴ്‌സില്‍ പോകാനും ആഗ്രഹിച്ചിരുന്നു. ഏകാധിപത്യഭരണത്തിന് കീഴില്‍ വളരെ അസ്വസ്ഥതകളുണ്ടാക്കുന്ന സന്ദര്‍ശനമായിരുന്നു അത്. അന്ന് കൂടെയുണ്ടായിരുന്ന ഇഖ്‌വാനികളായ സഹോദരങ്ങള്‍ ഹെഡ്‌കോട്ടേഴ്‌സ് സന്ദര്‍ശിക്കാനുള്ള എന്റെ പദ്ധതി അറിയിച്ചപ്പോള്‍ അവര്‍ എന്നെ ഒറ്റക്ക് ടാക്‌സിയില്‍ വിടുകയാണ് ചെയ്തത്. കാരണം സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സന്ദര്‍ശിക്കാനുള്ള സാഹചര്യങ്ങള്‍ അന്ന് ഇഖ്‌വാനികള്‍ക്കില്ലായിരുന്നു. ഒരു ടാക്‌സിയില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു. ഇഖ്‌വാന്റെ കേന്ദ്രആസ്ഥാനം എല്ലാവര്‍ക്കും അറിയാവുന്ന ഓഫീസും വലിയ ബോര്‍ഡുകൊക്കെയുള്ള കെട്ടിടമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എല്ലാവര്‍ക്കും അത് അറിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ടാക്‌സി പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും...

Read More

വിവിധ ജനവിഭാഗങ്ങളുടെ ഐക്യമാണ് ഫാഷിസത്തിനെതിരായ പ്രതിരോധം: ടീസ്റ്റ സെറ്റില്‍വാദ്

ചേളാരി: രാജ്യത്തെ അതിഭീകരമായ രീതിയില്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ പ്രതിരോധത്തിന് ഇവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സഹകരണങ്ങളിലൂടെയും ഐക്യത്തിലൂടെയും മാത്രമേ സാധ്യമാകൂയെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ്. ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ചേളാരിയില്‍ സംഘടിപ്പിച്ച ‘ഹിന്ദുത്വ ഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം’ എന്ന അക്കാദമിക സെമിനാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ഇന്ന് വളരെ പേടിപ്പെടുത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘ്ഫാഷിസത്തിന്റെ വിവിധ ഉപകരണങ്ങളിലൂടെ രാജ്യത്ത് പേടിയും പകയും വളര്‍ത്താനും പരത്താനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇവയെയെല്ലാം പ്രതിരോധിക്കാന്‍ എല്ലാ ഭിന്നതകളും മറന്ന് ജനങ്ങള്‍ ഒന്നിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന അക്കാദമിക സെഷനുകളില്‍ സഘ്പരിവാറിന്റെ അധീശപ്രത്യയശാസ്ത്രത്തെയും അതിന്റെ വളര്‍ച്ചയുടെ ചരിത്രവും വഴികളും...

Read More

ഫാഷിസത്തിന്റെ ഭീകരതകൾക്കെതിരെ പ്രതിരോധങ്ങൾ അനിവാര്യം- ഇ.ടി മുഹമ്മദ് ബഷീർ

ചേളാരി: ഫാഷിസത്തിന്റെ ഭീകരതകൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അത് ശക്തിപ്പെടാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഈ ഭീകരതകൾക്കെതിരെ പ്രതിരോധങ്ങൾ ഉയർന്ന് വരൽ അനിവാര്യമാണെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീർ. ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ചേളാരിയിൽ രണ്ടു ദിവസമായി നടക്കുന്ന ‘ഹിന്ദുത്വ ഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം’ പാഠശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഇത്തരം പാഠശാലകൾ ഫാഷിസ്റ്റ് പ്രതിരോധങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമായ റാണാ അയ്യൂബ് മുഖ്യാതിഥിയായിരുന്നു. മാധ്യമം-മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റൻറ് അമീർ പി.മുജീബ് റഹ്മാൻ, കെ അംബുജാക്ഷൻ, സി.വി ജമീല, സി.ടി സുഹൈബ്, അഫീദ അഹ്മദ് എന്നിവർ സമ്മേളനത്തെ അഭിസംബോധനം ചെയ്തു. ഉമർ ആലത്തൂർ സ്വാഗതവും ജലീൽ കോഡൂർ...

Read More

മാഞ്ഞാലി കേസ്: കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം – സോളിഡാരിറ്റി

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സിറയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് ഗുജറാത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എന്‍.ഐ.എ നടപടികള്‍ ഏകപക്ഷീയവും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ആയിശ എന്ന് പേര് മാറിയ പെണ്‍കുട്ടി ഭീഷണികളെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നതെന്നും നിയമപരമായി എന്റെ ഭാര്യയാണ് ആയിശയെന്നും വ്യക്തമാക്കി റിയാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിന് പുറമേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, തന്റെ നീതിതേടിയുള്ള നടപടികള്‍ക്ക് എന്‍.ഐ.എയുടെ നടപടികള്‍ തടസ്സമാകുമെന്നും നീതിപൂര്‍വമായ നിയമനടപടികള്‍ക്ക് സംവിധാനമൊരുക്കണമെന്നും പരാതിയില്‍ റിയാസ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലുരുവില്‍ പഠിക്കുന്നതിനിടെ കണ്ട് പ്രണയത്തിലായി വിവാഹിതരായതായിരുന്നു റിയാസും പെണ്‍കുട്ടിയും. പിന്നീട് അമ്മക്ക് അസുഖമാണെന്ന് അറിയിച്ച് പെണ്‍കുട്ടിയെ അച്ചനും വീട്ടുകാരും തടവിലാക്കിയിരുന്നു. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ കോടതി അവളുടെ ആഗ്രഹപ്രകാരം റിയാസിന്റെയും കുടുംബത്തിന്റെയും കൂടെ വിടുകയായിരുന്നു. ഈ സമയത്ത് താമസ...

Read More

ഫാഷിസത്തിനെതിരെ ജനമുന്നേറ്റമുണ്ടാകണം എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: ഫാഷിസത്തിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. സോളിഡാരിറ്റി സംഘടിപ്പിച്ച ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലകെട്ടിലുള്ള കാമ്പയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെയും കോടതികളടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും അപ്രസക്തമാക്കുന്ന നിലപാടുകളാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരെ ഇന്ന് വിവിധ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരുന്നത് വലിയ പ്രതീക്ഷയാണ്. അവസാനം രാജ്യത്തെ പരമോന്നത കോടതിയിലെ തലമുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ രംഗത്തുവരികയുണ്ടായി. രാജ്യത്തോടും ജനതയോടുമുള്ള കടമ ഇനിയും അരുതായ്മകളെ മറച്ചുവെക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അവര്‍ വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കുള്ള തുടക്കമാകട്ടെ ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും പല രീതിയില്‍ ഹനിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടതിന്റെ...

Read More

Recent Videos

Loading...