Category: Articles

അസം: ആ നാല്‍പ്പതു ലക്ഷം വംശവെറിയുടെ ഇരകളാണ് – എസ്.ആര്‍ ദാരാപുരി

ഇന്ന് ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് എന്‍.ആര്‍.സി അഥവാ ദേശീയ പൗരത്വ രജിസ്റ്റര്‍. 1951-ലാണ് ഇത് അസമില്‍ നടപ്പിലാക്കപ്പെടുന്നത്. ഇപ്പോള്‍ മേഖലയില്‍ 40 ലക്ഷത്തോളം പേര്‍ ഇരകളാക്കപ്പെടുന്ന പ്രശ്നമായി അത് വളര്‍ന്നിരിക്കുന്നു. വിഭജനത്തോടടുത്ത കാലത്ത് വിവിധ പ്രശ്നങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. പുതിയ അതിര്‍ത്തി വരക്കപ്പെട്ടതോടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇടകലര്‍ന്നാണ് ജനവിഭാഗങ്ങളുണ്ടായിരുന്നത്. ചിലര്‍ പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്താനിലേക്ക് പോയി. ചിലര്‍ തിരിച്ചിങ്ങോട്ടു വന്നു. അങ്ങനെ പലതും സംഭവിച്ചു. 1946-നും 1951-നും ഇടക്ക് ധാരാളം ആളുകള്‍ അസമില്‍നിന്ന് ബംഗ്ലാദേശിലേക്ക് പോയിരുന്നു. തങ്ങളുടെ സ്വത്തും വീടുമെല്ലാം ഉപേക്ഷിച്ചാണവര്‍ പോയത്. അതുകൊണ്ടുതന്നെ അവരില്‍ ചിലര്‍ ഉടനെ തിരിച്ചുവന്നു. എന്നാല്‍ ബാക്കിയുള്ളവരുടെ സ്വത്തും മറ്റും പലവഴിക്കായി. പിന്നീട് തിരിച്ചുവന്നവര്‍ക്ക് അത് തിരിച്ചുകിട്ടിയില്ലെങ്കിലും വീണ്ടും തിരിച്ചുവരവുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇത്തരം തിരിച്ചുവരവുകള്‍ക്കെതിരെ ചിലര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ശക്തമായതും സംഘടിതമായതും 1979-മുതലാണ്. ആസു (ആള്‍ അസാം സ്റ്റുഡന്‍സ് യൂനിയന്‍) ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അസമികളല്ലാത്തവര്‍ അസമില്‍നിന്ന്...

Read More

Concept Note For ISLAMOPHOBIA ACT

On 7th July 2018, eight men convicted of lynching Alimuddin Ansari and sentenced to life by the lower courts were released on bail when the higher court suspended the sentence. On their release, they were felicitated and honoured by Union Minister Jayant Sinha and the fact that Jayant Sinha is an IIT and Harvard alumni, having worked in the upper echelons of global finance dispels the myth that illiteracy and backwardness are the ingredients responsible for proliferation of hate and violence. Such adulations from official quarters aid in normalizing anti-Muslim hate and provides a veneer of legitimacy and heroism...

Read More

വ്യാജവാര്‍ത്തകളുടെ കാലത്ത് ഗൗരി ലങ്കേഷ് / ഗൗരിയുടെ കുറിപ്പ്

പത്രപ്രവര്‍ത്തകരയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കഴിഞ്ഞ സെപ്റ്റംബര്‍ 5-ന് തന്റെ വീട്ടിന് മുന്നില്‍ സംഘ്ശക്തികളുടെ വെടിയേറ്റു മരിച്ചു. ഹിന്ദുത്വവാദികള്‍ രാജ്യത്തുണ്ടാക്കുന്ന വിദ്വേഷങ്ങള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ കീഴിലുള്ള ഗൗരി ലങ്കേഷ് പത്രിക തന്റെ ആശയപ്രചാരണത്തിനായി അവര്‍ ഉപയോഗിച്ചു. 16 പേജുകളടങ്ങിയ പത്രികയുടെ മൂന്നാമത്തെ പേജില്‍ ‘കണ്ട ഹാഗെ’ (ഞാന്‍ കണ്ടതുപോലെ) എന്ന തലക്കെട്ടില്‍ സമകാലിക സംഭവങ്ങളെ വിലയിരുത്തുന്ന പത്രാധിപക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. അവര്‍ അവസാനമായി ഈ കോളത്തിലെഴുതിയത് വ്യാജവാര്‍ത്തകളെ കുറിച്ചായിരുന്നു. അതിന്റെ മൊഴിമാറ്റമാണിത്.) ഈ ലക്കത്തില്‍ എന്റെ സുഹൃത്ത് ഡോ. വാസു ഗീബല്‍സിയന്‍ നുണപ്രചാരണങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്താ ഫാക്ടറികളെ കുറിച്ച് എഴുതുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്താ ഫാക്ടറികള്‍ മിക്കതും നടത്തുന്നത് മോഡിഭക്തരാണ്. ഇത്തരം ഫാക്ടറികള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ചാണ് ഞാനിവിടെ കുറിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗണേഷ് ചതുര്‍ത്തിയുമായി ബന്ധപ്പെടുത്തി സംഘ്ശക്തികള്‍ ഒരു വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഗണേഷ് ചതുര്‍ത്തിക്ക് ഗണേഷ വിഗ്രഹം...

Read More

ഫലസ്ത്വീന്റെ സ്വാതന്ത്ര്യം ആസന്നമാണ് ശൈഖ് ഇസ്മാഈല്‍ ഹനിയ്യ/ പ്രഭാഷണം

ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്, ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും നാടായ ഫലസ്ത്വീനില്‍നിന്ന്, ആത്മാഭിമാനത്തിന്റെ മണ്ണായ ഗസ്സയില്‍നിന്ന് സ്‌നേഹാഭിവാദ്യങ്ങള്‍. നിങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ത്യയിലെ സഹോദരങ്ങളോട് ആദ്യമായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളും വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ചരിത്രപരമായി ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഞങ്ങളോടൊപ്പമുണ്ട്. ദൈവാനുഗ്രഹത്താല്‍ അതങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫലസ്ത്വീന്റെ സ്വാതന്ത്ര്യസമരത്തിനും ഇവിടത്തെ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഇന്ത്യയുടെ പിന്തുണ ഞാന്‍ അഭിലഷിക്കുന്നു. ഖുദ്‌സിലെ സയണിസ്റ്റ് കടന്നുകയറ്റം പരാജയപ്പെടുകയും ഞങ്ങളുടെ സാഹസിക ചെറുത്തുനില്‍പ് വിജയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. തദ്‌സംബന്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമതായി പറയട്ടെ, അഖ്‌സ്വാ നിവാസികള്‍ ഒരു യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതിനാല്‍തന്നെ ലോക ജനതയുടെ വലിയ പിന്തുണ അവര്‍ക്ക് ലഭിച്ചു. അവരുടെ ചെറുത്തുനില്‍പും പോരാട്ടവും സയണിസ്റ്റ് ഭീകരതക്കും അധിനിവേശത്തിനും എതിരിലായിരുന്നു. അഖ്‌സ്വാ പിടിച്ചടക്കി, ഖുദ്‌സ് കൈയേറി, അതിന്റെ പവിത്രത മലിനമാക്കി. ദിനേന ഈ...

Read More

യൂസുഫ് എന്ന യൂത്ത് ഐക്കണ്‍ – ടി. മുഹമ്മദ് വേളം / കുറിപ്പ്

യവനം ജീവിതത്തിന്റെ വര്‍ണ ശഭളിമയാണ്. അതിന് എന്നും ചില പ്രതീകങ്ങള്‍ ഉണ്ടാകാറുണ്ട്. ചോരത്തിളപ്പിന്റെ, ശക്തിയുടെ, സൗന്ദര്യത്തിന്റെ, വിപ്ലവത്തിന്റെ പ്രതീകങ്ങള്‍. ചെഗുവേര മുതല്‍ സിനിമാ നടന്മാര്‍വരെ നമ്മുടെ കാലത്തെ യൂത്ത് ഐക്കണുകളാണ്. എന്നാല്‍, ചരിത്രത്തിലെ നിത്യ ഹരിത യൂത്ത് ഐക്കണാണ് ഖുര്‍ആനിലെ യൂസുഫ്. അദ്ദേഹത്തിന്റെമേല്‍ ദൈവത്തിന്റെ സമാധാനമുണ്ടാവട്ടെ. ചെറുപ്പക്കാരന്‍, സുന്ദരന്‍, പോരാളി, വിജയി; ഒരു യൗവ്വന പ്രതീകത്തിനുവേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ വ്യക്തിത്വനക്ഷത്രമാണ് ഖുര്‍ആനിലെ യൂസുഫ്. ജയില്‍വാസമനുഷ്ടിച്ച പോരാളിയാണ് യൂസുഫ്. ചരിത്രത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു കാരണത്തിന് വേണ്ടിയാണ് യൂസുഫ് ജയില്‍ വരിച്ചത്. സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളുടെ പേരില്‍ ചരിത്രത്തിന്റെ വ്യത്യസ്ത നാല്‍കവലകളില്‍ അനേകായിരങ്ങള്‍ കാരാഗൃഹം വരിച്ചിട്ടുണ്ട്. പക്ഷെ, സ്വന്തം സദാചാരത്തിന് വേണ്ടി ജയില്‍വാസം വരിച്ച അപൂര്‍വ പോരാളിയാണ് യൂസുഫ്. അദ്ദേഹം പ്രഖ്യാപിച്ചു: ‘നാഥാ അവര്‍ വിളിക്കുന്ന കാര്യത്തെക്കാള്‍ എനിക്കിഷ്ടം ജയിലാണ്.’ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നിരവധി ചെറുപ്പക്കാര്‍ രാഷ്ട്രീയ കാരണങ്ങള്‍ക്കുവേണ്ടി ജയിലറയെ മണിയറയായി കാണുന്നവരാണ്. കാരാഗൃഹങ്ങള്‍ പോരാളികളുടെ പരിശീലന...

Read More
  • 1
  • 2