ബന്ന മുതല്‍ ആഖിഫ് വരെ: രക്തസാക്ഷിത്വങ്ങള്‍ വെറുതെയാകില്ല – അബ്ദുസ്സലാം വാണിയമ്പലം / പ്രഭാഷണം

ഈജിപ്തിലെ സമുന്നത ഇഖ്‌വാന്‍ നേതാവായിരുന്ന മുഹമ്മദ് മഹ്ദി ആഖിഫ് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷിയായി അദ്ദേഹത്തെ രേഖപ്പെടുത്തുകയും ചെയ്യട്ടെ. 2009 ഫെബ്രുവരി 7-നാണ് ഉസ്താദ് മഹ്ദി ആഖിഫിനെ കണ്ടത്. ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്ത് ഈജിപ്തിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും അസ്ഹര്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും ഈജിപ്തിലേക്ക് യാത്രതിരിച്ചപ്പോള്‍ ഇഖ്‌വാന്‍ ഹെഡ്‌കോട്ടേഴ്‌സില്‍ പോകാനും ആഗ്രഹിച്ചിരുന്നു. ഏകാധിപത്യഭരണത്തിന് കീഴില്‍ വളരെ അസ്വസ്ഥതകളുണ്ടാക്കുന്ന സന്ദര്‍ശനമായിരുന്നു അത്. അന്ന് കൂടെയുണ്ടായിരുന്ന ഇഖ്‌വാനികളായ സഹോദരങ്ങള്‍ ഹെഡ്‌കോട്ടേഴ്‌സ് സന്ദര്‍ശിക്കാനുള്ള എന്റെ പദ്ധതി അറിയിച്ചപ്പോള്‍ അവര്‍ എന്നെ ഒറ്റക്ക് ടാക്‌സിയില്‍ വിടുകയാണ് ചെയ്തത്. കാരണം സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സന്ദര്‍ശിക്കാനുള്ള സാഹചര്യങ്ങള്‍ അന്ന് ഇഖ്‌വാനികള്‍ക്കില്ലായിരുന്നു. ഒരു ടാക്‌സിയില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു. ഇഖ്‌വാന്റെ കേന്ദ്രആസ്ഥാനം എല്ലാവര്‍ക്കും അറിയാവുന്ന ഓഫീസും വലിയ ബോര്‍ഡുകൊക്കെയുള്ള കെട്ടിടമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എല്ലാവര്‍ക്കും അത് അറിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ടാക്‌സി പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും...

Read More