Category: Press Release

സോളിഡാരിറ്റി ആരോഗ്യ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

‘കരുത്തരാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിനിന്റെ ലോഗോ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്തു. ജൂലൈ 15 മുതല്‍ 31 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി മാരത്തോണ്‍, ക്രോസ് കണ്‍ട്രി, നീന്തല്‍, റെയ്ന്‍ ഫുട്‌ബോള്‍ എന്നീ മത്സരങ്ങളും നീന്തല്‍ പരിശീലനം, രക്തദാനം, കിഡ്‌നി-കാന്‍സര്‍ ചെക്കപ്പ് ക്യാമ്പുകള്‍ എന്നീ പരിപാടികളും നടക്കും. ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകളും യൂത്ത് മീറ്റുകളും നടത്തം, വ്യായാമം, കളികള്‍ എന്നിവയും കാമ്പയിനിന്റെ ഭാഗമായി നടക്കും. കാമ്പയിന്‍ കാലയളവില്‍ എല്ലാ പ്രവര്‍ത്തകരും വ്യായാമം ജീവിതശീലമാക്കുകയും നീന്തലടക്കമുള്ള കഴിവുകള്‍ നേടിയെടുക്കുകയും ചെയ്യും. കൊണ്ടോട്ടിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, മുന്‍കേരളാ താരം ഫാറൂഖ് മമ്പാട്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ്, സെക്രട്ടറി മിയാന്‍ദാദ് എന്നിവര്‍...

Read More

വേണുവിനെതിരായ കേസ്: പത്രപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗം- സോളിഡാരിറ്റി

മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനെതിരെ 153 എ വകുപ്പ് ചുമത്തി കേസെടുത്തത് സര്‍ക്കാര്‍ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വേണു ഉന്നയിച്ച ചോദ്യങ്ങള്‍ മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സര്‍ക്കാറിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകളോ ചോദ്യങ്ങളോ ഉണ്ടാകുമ്പോള്‍ അവയെ അധികാരമുപയോഗിച്ച് തടയാനുള്ള ഇടതുസര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് വേണുവിനെതിരായ കേസ്. മുഖ്യമന്ത്രിയും ഓഫീസുമെല്ലാം പലവിഷയങ്ങളിലും പത്രപ്രവര്‍ത്തകരോട് ഇത്തരം നിലപാട് സ്വീകരിച്ചിരുന്നു. വിമര്‍ശനങ്ങളെ ശക്തിയുപയോഗിച്ച് തടയുകയെന്ന ഫാഷിസ്റ്റ് ശൈലിതന്നെയാണ് ഇവിടെ സര്‍ക്കാര്‍ പിന്തുടരുന്നത്. പത്രസ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമ ലോകവും സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും വേണുവിനെതിരായ കേസില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. ഈ നിശബ്ദത ഫാഷിസത്തിന് ശക്തിപകരുകയാണ് ചെയ്യുകയെന്നും പി.എം സാലിഹ്...

Read More

പശുവിന്റെ പേരിലുള്ള ആക്രമണം : സംഘ് പരിവാര്‍ വര്‍ഗ്ഗീയ അജണ്ട തിരിച്ചറിയുക – സോളിഡാരിറ്റി

കൊല്ലം: പശുക്കടത്ത് ആരോപിച്ച് കൊട്ടാരക്കയില്‍ വ്യാപാരികള്‍ക്കു നേരെയുണ്ടായ ആര്‍.എസ്സ്.എസ്സ് ആക്രമണത്തില്‍ സോളിഡാരിറ്റി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യവ്യാപകമായി പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ആക്രമണങ്ങള്‍ കേരളത്തിലും നടപ്പിലാക്കാനുള്ള സംഘ് പരിവാറിന്റെ വര്‍ഗീയ അജണ്ട പൊതു സമൂഹം തിരിച്ചറിയണമെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള മേല്‍ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ.കെ.സുജാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്സ്.സലാഹുദ്ദീന്‍, സെക്രട്ടറിയേറ്റ് അഗങ്ങളായ തന്‍സീര്‍ ലത്തീഫ്, അബുല്ലൈസ്, എം. ഉസ്മാന്‍ തുടങ്ങിയവര്‍...

Read More

സോളിഡാരിറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച. മണിശങ്കര്‍ അയ്യര്‍ പങ്കെടുക്കും

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. 1948-ല്‍ ഫലസ്തീനില്‍ നിന്ന് സ്വദേശികളെ പുറത്താക്കി ഇസ്രയേല്‍ എന്ന രാഷ്ട്രം അടിച്ചേല്‍പിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ഫലസ്തീനികള്‍ നടത്തു ഗ്രേറ്റ് റിറ്റേൺ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്. കാലങ്ങളായി ഫലസ്തീനികള്‍ നഖ്ബ ദിവസമായി ആചരിക്കുന്ന മെയ് 15-ന് ഈ വര്‍ഷം മാസങ്ങള്‍ക്ക് മുമ്പ്തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് അഹിംസയില്‍ ഊന്നിയ മാർച്ച് സംഘടിപ്പിച്ചിരുന്നു . എന്ത് പ്രകോപനമുണ്ടായാലും കല്ലടക്കം ഒരു ആയുധവും ഉയര്‍ത്തുകയില്ലെന്ന തീരുമാനത്തിലായിരുന്നു മാര്‍ച്ച്. ഈ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ 100-ല്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്. അവസാന സംഭവത്തില്‍ 35 പേരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്തു. യു.എസ് എംമ്പസി ജറൂസലമിലേക്ക് മാറ്റിസ്ഥാപിക്കുതിനെതിരെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടിക്കൊണ്ടും ഫലസ്തീനികള്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ...

Read More

ശ്രീജിത്തിന്റെ ഉരുട്ടി കൊല: എ.വി ജോർജിനെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണം -സോളിഡാരിറ്റി

കോഴിക്കോട്: വാരാപുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഉരുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിൽ അലുവ റൂറൽ എസ്.പി എ.വി ജോർജിനെതിരെ ആരോപണം ഉയർന്നിരിക്കെ അദ്ദേഹത്തെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണമെന്ന് കേരള സർക്കാറിനോട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ജനമൈത്രി പൊലീസെന്നും ജനസൗഹൃദ പൊലീസെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മറുവശത്ത് പൊലീസ് സേനയിൽ അനൗദ്യോഗിക സംഘങ്ങൾ രൂപീകരിച്ച് ജനങ്ങളെ അക്രമിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. പൊലീസ് സേനയുടെ മുസ് ലിം-ദലിത് വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തു വന്നതാണ്. വർഷങ്ങൾ പൊലീസ് മേധാവിയായിരുന്ന സെൻകുമാർ സ്ഥാനമൊഴിഞ്ഞ ശേഷം നടത്തിയ സംഘ്പരിവാറിന് സമാനമായ മുസ് ലിം വിരുദ്ധ പ്രസ്ഥാവനകൾ ഇതിന്റെ വ്യക്തമായ തെളിവായിരുന്നു. പൊലിസ് സേനയുടെ സമാന മനസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ് എ.വി ജോർജ്. മഅദനിയുടെ അൻവാർശ്ശേരി സ്ഥാപനത്തിലെ റെയ്ഡ്, മഅദനിയുടെ ആദ്യ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ ജോർജിന്റെ പങ്ക് വ്യക്തമായിരുന്നു. ബീമാപള്ളി വെടിവെപ്പ്, കുമളി തീവ്രവാദ...

Read More

Recent Videos

Loading...