Category: Press Release

സോളിഡാരിറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച. മണിശങ്കര്‍ അയ്യര്‍ പങ്കെടുക്കും

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. 1948-ല്‍ ഫലസ്തീനില്‍ നിന്ന് സ്വദേശികളെ പുറത്താക്കി ഇസ്രയേല്‍ എന്ന രാഷ്ട്രം അടിച്ചേല്‍പിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ഫലസ്തീനികള്‍ നടത്തു ഗ്രേറ്റ് റിറ്റേൺ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്. കാലങ്ങളായി ഫലസ്തീനികള്‍ നഖ്ബ ദിവസമായി ആചരിക്കുന്ന മെയ് 15-ന് ഈ വര്‍ഷം മാസങ്ങള്‍ക്ക് മുമ്പ്തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് അഹിംസയില്‍ ഊന്നിയ മാർച്ച് സംഘടിപ്പിച്ചിരുന്നു . എന്ത് പ്രകോപനമുണ്ടായാലും കല്ലടക്കം ഒരു ആയുധവും ഉയര്‍ത്തുകയില്ലെന്ന തീരുമാനത്തിലായിരുന്നു മാര്‍ച്ച്. ഈ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ 100-ല്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്. അവസാന സംഭവത്തില്‍ 35 പേരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്തു. യു.എസ് എംമ്പസി ജറൂസലമിലേക്ക് മാറ്റിസ്ഥാപിക്കുതിനെതിരെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടിക്കൊണ്ടും ഫലസ്തീനികള്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ...

Read More

ശ്രീജിത്തിന്റെ ഉരുട്ടി കൊല: എ.വി ജോർജിനെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണം -സോളിഡാരിറ്റി

കോഴിക്കോട്: വാരാപുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഉരുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിൽ അലുവ റൂറൽ എസ്.പി എ.വി ജോർജിനെതിരെ ആരോപണം ഉയർന്നിരിക്കെ അദ്ദേഹത്തെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണമെന്ന് കേരള സർക്കാറിനോട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ജനമൈത്രി പൊലീസെന്നും ജനസൗഹൃദ പൊലീസെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മറുവശത്ത് പൊലീസ് സേനയിൽ അനൗദ്യോഗിക സംഘങ്ങൾ രൂപീകരിച്ച് ജനങ്ങളെ അക്രമിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. പൊലീസ് സേനയുടെ മുസ് ലിം-ദലിത് വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തു വന്നതാണ്. വർഷങ്ങൾ പൊലീസ് മേധാവിയായിരുന്ന സെൻകുമാർ സ്ഥാനമൊഴിഞ്ഞ ശേഷം നടത്തിയ സംഘ്പരിവാറിന് സമാനമായ മുസ് ലിം വിരുദ്ധ പ്രസ്ഥാവനകൾ ഇതിന്റെ വ്യക്തമായ തെളിവായിരുന്നു. പൊലിസ് സേനയുടെ സമാന മനസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ് എ.വി ജോർജ്. മഅദനിയുടെ അൻവാർശ്ശേരി സ്ഥാപനത്തിലെ റെയ്ഡ്, മഅദനിയുടെ ആദ്യ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ ജോർജിന്റെ പങ്ക് വ്യക്തമായിരുന്നു. ബീമാപള്ളി വെടിവെപ്പ്, കുമളി തീവ്രവാദ...

Read More

ഹർത്താലിന്റെ പേരിലുള്ള മുസ് ലിം വേട്ട അവസാനിപ്പിക്കുക- സോളിഡാരിറ്റി

കോഴിക്കോട്: ആസിഫക്ക് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ ആഹ്വാനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിന്റെ മറവിൽ മുസ് ലിം യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ആവശ്യപ്പെട്ടു. ഹർത്താലിന്റെ ഭാഗമായി മലബാറിലെ ചില സ്ഥലങ്ങളിൽ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ മറ്റു പല പ്രദേശങ്ങളിലും സമാധാനപരമായി പ്രതിഷേധിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്ത ഹർത്താൽ അനുകൂലികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമാണ് സർക്കാർ ചെയ്തത്. അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാനും മറ്റും വന്നവരെയടക്കം മതസ്പർദ്ദ വളർത്താൻ ശ്രമിച്ചു എന്ന വകുപ്പുകളുപയോഗിച്ച് പൊലീസ് ജയിലിലടച്ചിരിക്കുകയാണ്. പല യുവാക്കളെയും അർധരാത്രി വീട്ടിൽകയറി അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിൽ ഇത് ആദ്യത്തെ ഹർത്താലോ ഹർത്താൽ അക്രമങ്ങളോ അല്ല. ഔദ്യോഗിക സംഘടനകളുടെ പിന്തുണയില്ലാതെ പ്രതിഷേധങ്ങളോ ഭരണകൂടത്തെ തിരുത്താനുള്ള സമരങ്ങളോ പാടില്ലെന്നത് മുഖ്യധാരാ പാർട്ടികളുടെ തറവാടിത്ത മനോഭാവത്തിന്റെ ഭാഗമാണ്. അടുത്ത കാലത്ത് ഗെയിൽ, ദേശീയപാത സമരങ്ങളെയെല്ലാം തീവ്രവാദ ആരോപണങ്ങളിലൂടെയാണ് സർക്കാർ...

Read More

ഫറൂഖ് കോളേജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കുക – സോളിഡാരിറ്റി

കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മതപ്രഭാഷണത്തിന്റെ പേരില്‍ ഫറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകന്‍ ഡോ. മുനവ്വര്‍ ജൗഹറിനെതിരെ ചാര്‍ത്തിയ കേസ് പൊലീസിന്റെയും സര്‍ക്കാറിന്റെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണെന്നും കേസ് പിന്‍വലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. മതവിഭാഗത്തിന്റെ അഭ്യന്തര പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. ചില ഗൂഢാലോചനകളുടെ ഫലമായാണ് മുമ്പ് നടന്ന പ്രഭാഷണത്തില്‍ നിന്നും ചെറിയ ഭാഗം മാത്രം മുറിച്ചെടുത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഫറൂഖ് കോളേജില്‍ നടന്ന അക്രമ സംഭവങ്ങളെ ഗതി തിരിച്ചു വിടാനും മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തി പകരാനുമാണ് ഈ കേസും പ്രചാരണങ്ങളും കാരണമാകുക. വിവാദമായ ഫറൂഖ് കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സദാചാര വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന ലിബറല്‍ വാദങ്ങളോടും സവര്‍ണ താല്‍പര്യങ്ങളോടും ചേര്‍ന്നു നില്‍ക്കാനുള്ള ധൃതിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അധ്യാപകന്റെ പ്രഭാഷണം വിവാദമായ പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം സര്‍ക്കാറിന് നടത്താവുന്നതാണ്. എന്നാല്‍, പൗരാവകാശങ്ങളെ വെല്ലുവിളിക്കും വിധം ഐ.പി.സി 354 A...

Read More

കെ.എ.എസ്: സംവരണം നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാറും പി.എസ്സിയും ഒത്തുകളിക്കുകയാണ്. 50 ശതമാനം സംവരണമെന്ന തത്വത്തിന് ഭിന്നമായി 16 ശതമാനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ത്തും പുതിയ തസ്തികയാണെന്നിരിക്കെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍ക്ക് സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ വിരുദ്ധരുടെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍. സംവരണത്തിനെതിരായ നിലപാടുകള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. കെ.എ.എസില്‍ 50 ശതമാനം സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ സംവരണ, പിന്നാക്ക സമുദായങ്ങളുടേയും സമാന മനസ്‌കരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജസ്റ്റിസ് പി. കെ.ശംസുദ്ധീന്‍, എം.ഐ. അബ്ദുള്‍ അസീസ്, പാണക്കാട് മുനവ്വറലി...

Read More

Recent Videos

Loading...