Category: Press Release

രാജസ്ഥാന്‍ കൊലപാതകം: രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സങ്കത അപലപനീയം

കോഴിക്കോട്: രാജസ്ഥാനില്‍ അഫ്രസുല്‍ ഖാന്‍ എന്ന മുസ്‌ലിമിനെ അടിച്ച് വീഴ്ത്തി ജീവനോടെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും പുലര്‍ത്തുന്ന നിസ്സങ്കത അപലപനീയമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്. രാജ്യത്ത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോള്‍ പ്രധാനമന്ത്രി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നുണകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഇതുവരെ പ്രധാനമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വിഷയത്തില്‍ പ്രതികരിക്കാന്‍ സന്നദ്ധരായിട്ടില്ല. മറ്റു ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും ഈ വിഷയത്തിലുള്ള പ്രതികരണമില്ലായ്മയും ഞെട്ടിക്കുന്നതാണ്. ഡല്‍ഹിയിലെ നിര്‍ഭയ കൊലയിലും മറ്റും രാജ്യം ഒന്നാകെ പ്രതികരിച്ചിരുന്നെങ്കില്‍ എല്ലാവരും കാണുന്ന തരത്തില്‍ ക്രൂരതക്ക് ഇരയായിട്ടും വേണ്ടത്ര പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. ലൗജിഹാദ് പോലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി മുസ്‌ലിം ന്യൂനപക്ഷത്തെ ബ്രാന്റ് ചെയ്യാന്‍ അവസരങ്ങളുണ്ടാക്കിയ മാധ്യമങ്ങളും മതേതര പൊതുബോധവും ഈ കൊലപാതകത്തില്‍ കുറ്റക്കാരാണ്. ക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്നു എന്നത് മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ സാധാരണ സംഭവമായി വിലയിരുത്തപ്പെടുന്ന...

Read More

അഫ്രസുലിന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് നിര്‍മിച്ച് നല്‍കും

സോളിഡാരിറ്റി നേതാക്കള്‍ അഫ്രസുല്‍ ഖാന്റെ കുടുംബത്തെ സന്ദര്‍ശിച്ചു മാള്‍ഡ: രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് പണിത് നല്‍കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ ബംഗാളിലെ മാള്‍ഡയിലുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ ഭാര്യയെയും മൂന്ന് മക്കളെയും സഹോദരങ്ങളെയും കണ്ട് ദുഖത്തില്‍ പങ്ക് ചേരുകയും മുഴുവന്‍ കാര്യങ്ങളിലും സോളിഡാരിറ്റിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സോളിഡാരിറ്റിയുടെ സാമ്പത്തിക സഹായവും നേതാക്കള്‍ പ്രഖ്യാപിച്ചു. വീട് പണിക്കാവശ്യമായ പണത്തിന്റെ ആദ്യഗഡുവായി 3 ലക്ഷം രൂപയുടെ ചെക്ക് പി.എം സാലിഹ് അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹറിന് കൈമാറി. സമാന മനസ്‌കരുമായി സഹകരിച്ച് ബാക്കി പണികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങള്‍ സോളിഡാരിറ്റി കാണുമെന്നും നേതാക്കള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ്ബംഗാള്‍ സെക്രട്ടറി ജര്‍ജിസ് സാലിം, എസ്.ഐ.ഒ മുന്‍അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍ എന്നിവര്‍ നേതാക്കള്‍കൊപ്പമുണ്ടായിരുന്നു. രാജ്യത്ത് വംശീയവും മതപരവുമായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്....

Read More

മാഞ്ഞാലി കേസ്: കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം – സോളിഡാരിറ്റി

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സിറയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് ഗുജറാത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എന്‍.ഐ.എ നടപടികള്‍ ഏകപക്ഷീയവും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ആയിശ എന്ന് പേര് മാറിയ പെണ്‍കുട്ടി ഭീഷണികളെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നതെന്നും നിയമപരമായി എന്റെ ഭാര്യയാണ് ആയിശയെന്നും വ്യക്തമാക്കി റിയാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിന് പുറമേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, തന്റെ നീതിതേടിയുള്ള നടപടികള്‍ക്ക് എന്‍.ഐ.എയുടെ നടപടികള്‍ തടസ്സമാകുമെന്നും നീതിപൂര്‍വമായ നിയമനടപടികള്‍ക്ക് സംവിധാനമൊരുക്കണമെന്നും പരാതിയില്‍ റിയാസ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലുരുവില്‍ പഠിക്കുന്നതിനിടെ കണ്ട് പ്രണയത്തിലായി വിവാഹിതരായതായിരുന്നു റിയാസും പെണ്‍കുട്ടിയും. പിന്നീട് അമ്മക്ക് അസുഖമാണെന്ന് അറിയിച്ച് പെണ്‍കുട്ടിയെ അച്ചനും വീട്ടുകാരും തടവിലാക്കിയിരുന്നു. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ കോടതി അവളുടെ ആഗ്രഹപ്രകാരം റിയാസിന്റെയും കുടുംബത്തിന്റെയും കൂടെ വിടുകയായിരുന്നു. ഈ സമയത്ത് താമസ...

Read More

Recent Videos

Loading...