Category: Regional Updates

മലപ്പുറം ജില്ല. വിദ്യാർഥികൾ നൽകിയ വസ്ത്രങ്ങൾ സേവന കേന്ദ്രത്തിലേക്ക്

ആ കുഞ്ഞുടുപ്പുകൾ പേരറിയാത്ത കൂട്ടുകാർ അണിയും – കാരുണ്യ വഴിയിൽ തുറക്കൽ HMSAUPS ൽ വസ്ത്ര ശേഖരണം നടത്തി ഒരു തവണ ഉപയോഗിച്ച് പിന്നെ എടുക്കാതെ അലമാരയിലിട്ടും കളറും നിറവും പിടിക്കാതെ മാറ്റിയിട്ടും വീടുകളിൽ വെറുതെ കിടക്കുന്ന ഉടുപ്പുകൾ കുരുന്നുകൾ ശേഖരിച്ചപ്പോൾ കാരുണ്യവഴിയിലെ പുതിയ കാൽവെപ്പായി,.മഞ്ചേരി തുറക്കൽ HMSAUP സ്കൂളിലെ വിദ്യാർഥികളാണ് പേരറിയാത്ത നിർധരായ കൂട്ടുകാർക്കായി പ്രത്യേക കവറുകളിലായി വലിപ്പവും ഇനവും തിരിച്ച് ശേഖരിച്ചത് “സുകൃതം ” ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിരുന്നു വസ്ത്ര ശേഖരണം. എല്ലാ വെള്ളിയാഴ്ചയും വിദ്യാർഥികൾ ശേഖരിക്കുന്ന ഒരു രൂപാ നാണയം ഉപയോഗിച്ചാണ് ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നത് സ്കൂളിൽ നടന്ന ചടങ്ങിൽ ഉമ്മർ MLA ഗവ: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സോളിഡാരിറ്റി സേവന കേന്ദത്തിലേക്ക് വസ്ത്രങ്ങൾ കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസി സമീർ കാളിക്കാവ് വസ്ത്രങ്ങൾ...

Read More

ഫാസിസത്തിനെതിരെ ജനകീയ ഐക്യ നിര ശക്തിപ്പെടണം – ശൈഖ് മുഹമ്മദ് കാരക്കുന്ന്

കാസർകോട്: ഫാസിസത്തിനെതിരെ ജനകീയ ഐക്യ നിര ശക്തിപ്പെടണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കേഡർ കോൺഫറൻസ് കാഞ്ഞങ്ങാട് ഹിറാ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേടിയെടുത്ത സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി തകർക്കുകയാണ് ഫാസിസത്തിന്റെ ലക്ഷ്യം. ഫാസിസത്തെ പിടിച്ചു കെട്ടിയില്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര സൗഹൃദ പാരമ്പര്യം തകർക്കപ്പെടും. നുണകളാലാണ് ഫാസിസം ശക്തി ആർജിക്കാൻ ശ്രമിക്കുന്നത്, നുണകൾ പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിച്ച് അധികാരം നിലനിർത്താനുള്ള ഫാസിസ്റ്റ് തന്ത്രം ജനകീയ ഐക്യത്തിലൂടെ തകർക്കാനാവുമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ അഹമ്മദ്, മുൻ ജില്ലാ പ്രസിഡന്റുമാരായ...

Read More

സാമൂഹിക വിപ്പ്ളവത്തിനു യുവാക്കൾ തിരുത്തൽ ശക്തിയാവണം – സോളിഡാരിറ്റി കേഡർ കോണ്ഫറൻസ്.

പാലക്കാട്: ആശയ അടിത്തറയിൽ ഊന്നി സാമൂഹിക വിപ്ലവത്തിന് യുവാക്കൾ നേതൃത്വം നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ വീ.ടി. അബ്ദുല്ലകോയ തങ്ങൾ ആഹ്വാനം ചെയ്‌തു. പാലക്കാട് ഓർഫനേജ് ഹാളിൽ സോളിഡാരിറ്റി ജില്ലാ സമിതി സങ്കടിപ്പിച്ച കേഡർ കോണ്ഫറന്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ചരിത്രഘറ്റങ്ങളിലായിരുന്നു വിപ്ലവങ്ങൾ സംഭവിച്ചിട്ടുള്ളത് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കേരളം യുവതക്കു സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പുതിയ സംസ്കാരം പകർന്നു നൽകിയ യുവജന സങ്കടനയാണ് സോളിഡാരിറ്റി എന്നു അദ്ദേഹം പറഞ്ഞു. ‘കർമ്മപാതയിൽ അഭിമാനത്തോടെ’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അങ്കം ശിഹാബ് പൂക്കോട്ടൂർ, ‘മനുഷ്യാവകാശ സമരവഴിയിലെ സോളിഡാരിറ്റി’ എന്ന വിഷയത്തിൽ സംസ്ഥാന പ്രവർത്തക സമിതിയങ്കം സാദിഖ് ഉളിയിൽ, ‘ആത്മീയതയുടെ രാജപാത’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്...

Read More

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സോളിഡാരിറ്റി ഇഫ്താർ സംഘടിപ്പിച്ചു.

തലശ്ശേരി:  സോളിഡാരിറ്റി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇതര സംസ്ഥാന തൊഴിലാളികൾക്ക്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എം.അബ്ദുന്നാസിർ ഉദ്ഘാടനം ചെയ്തു.  ഇമാം ഔസാഫ്  റമദാൻ സന്ദേശം കൈമാറി.  പൂർണമായും ഹിന്ദി ഉറുദു ഭാഷകളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് കെ.കെ മുഹമ്മദ്  അസ്ക്കർ അദ്ധ്യക്ഷത വഹിച്ചു. ഇഫ്താർ സംഗമത്തിന്  വൈസ് പ്രസിഡണ്ട് പി.എ സഹീദ് സെക്രട്ടറി അബ്ദുറഹൂഫ് എന്നിവർ നേതൃത്വം...

Read More

സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ വി.മിഥുൻ നു സോളിഡാരിറ്റി ഉപഹാരം നൽകി

സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ എടക്കാട്‌ സൊദേശി വി.മിഥുൻ നു സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ കെ.കെ ഫിറോസ്‌ ഉപഹാരം നൽകുന്നു. ഷെറോസ്‌ പി.എം , കെ.എം അശ്ഫാക്ക്‌, ടി.പി ഇല്യാസ്‌, മുഹമ്മദ്‌ അസ്കർ,  കണ്ടത്തിൽ അസീസ്‌, അഫ്സൽ, മിഥുന്റെ അച്ചൻ മുരളി എന്നിവർ...

Read More

Recent Videos

Loading...