Category: Regional Updates

സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ വി.മിഥുൻ നു സോളിഡാരിറ്റി ഉപഹാരം നൽകി

സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ എടക്കാട്‌ സൊദേശി വി.മിഥുൻ നു സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ കെ.കെ ഫിറോസ്‌ ഉപഹാരം നൽകുന്നു. ഷെറോസ്‌ പി.എം , കെ.എം അശ്ഫാക്ക്‌, ടി.പി ഇല്യാസ്‌, മുഹമ്മദ്‌ അസ്കർ,  കണ്ടത്തിൽ അസീസ്‌, അഫ്സൽ, മിഥുന്റെ അച്ചൻ മുരളി എന്നിവർ...

Read More

സോളിഡാരിറ്റി തെഞ്ചീരിപറമ്പ് ജനകീയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കൊടിയത്തൂർ: പ്രകൃതിയെ നശിപ്പിച്ച് നടത്തുന്ന വികസനം നാടിനും സമൂഹത്തിനും ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബ്റഹ്മാൻ. എരഞ്ഞിമാവ് തെഞ്ചീരിപ്പറമ്പിൽ സോളിഡാരിറ്റി നിർമിച്ച ജനകീയ കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ ഒടുവിലെത്തെ രക്തസാക്ഷിയാണ് മധുവെന്നും, കുടിവെള്ളം പോലുള്ള അടിസ്ഥാനാവശ്യങ്ങങ്ങൾക്കായുള്ള ഇത്തരം കൂട്ടായ്മകൾ ശ്ലാഘ നീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി കുടിവെള്ളത്തിനായ് അലയുന്ന നാൽപതോളം കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതാണ്  പദ്ധതി.  മാടാമ്പി, കാരക്കുറ്റി ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതികൾക്കു ശേഷം കൊടിയത്തൂർ പഞ്ചായത്തിൽ സോളിഡാരിറ്റി നിർമിച്ചു നൽകുന്ന മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണ് തെഞ്ചീരിപ്പറമ്പ് പദ്ധതി. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് കെ.ടി.അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല മുഖ്യപ്രഭാഷണം നിർവഹിച്ചു. പദ്ധതിക്കായി മാതൃകാ പ്രവർത്തനം നടത്തിയ കെ.പി.സി.മുഹമ്മദ് കുട്ടിയെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ സുജ ടോം, അഡ്വ. എ.കെ. ഇസ്മാഈൽ വഫ, സോളിഡാരിറ്റി ജില്ല...

Read More

റിഷാനക്ക് സോളിഡാരിറ്റി ലാപ്ടോപ്പ് നൽകി

കാസർകോട്: ഇനി റിഷാനയുടെ പഠനത്തിന് വേഗത കൂടും. ഒരു ലാപ്ടോപ് ഉണ്ടെങ്കിൽ പഠനം എളുപ്പമാവുമെന്ന ആഗ്രഹം മാധ്യമത്തിലൂടെയാണ് റിഷാന പങ്കു വെച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാന മുള്ളേരിയ ഗവ: വൊക്കേഷണൽ ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്.  സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയാണ് റിഷാനയ്ക്ക് ലാപ്ടോപ്പ് നൽകിയത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് സ്കൂളിലെത്തി റിഷാനയ്ക്ക്  ലാപ്ടോപ്പ് കൈമാറി. സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ , ജില്ലാ സെക്രട്ടറി എൻ.എം റിയാസ്, അമീർ മലബാർ, സ്കൂൾ പ്രിൻസിപ്പാൾ എ.വിഷ്ണു ഭട്ട്, അധ്യാപകൻ മാരായ  ആർ.ജി ഗിരീഷ്, സിബി ജേക്കബ്, രാജൻ, വിദ്യാർത്ഥികളായ മഖ്സൂമ , ജിഷ്ണു തുടങ്ങിയവർ ...

Read More

എം.എം.അക്ബറിന്റെ കസ്റ്റഡി:  മതപ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം – സോളിഡാരിറ്റി

കാസർകോട്: പ്രമുഖപണ്ഡിതനായ എം.എം. അക്ബറിനെ കസ്റ്റഡിയിലെടുത്തത് മത പ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കൈകടത്തലാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മറ്റി. വിവാദ പാഠപുസ്തകം പിന്‍വലിച്ചിട്ടും കേസെടുത്ത് സംശയത്തിന്റെ പുകമറ  സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. എം.എം.അക്ബറിനെതിരായുള്ള ഭരണകൂട ഇടപെടലുകള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ ജനവിഭാഗങ്ങളും ഒന്നിച്ചുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി -എസ്.ഐ.ഒ സംയുക്തമായി നഗരത്തിൽ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മായിൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കെ.വി. ഹഫീസുല്ലാഹ്, എൻ.എം. റിയാസ്, ഇമ്രാൻ മൂസ, എ.ജി. ജമാൽ എന്നിവർ പ്രസംഗിച്ചു. എസ്.ഐ.ഒ ജില്ലാ കമ്മറ്റി അംഗങ്ങളായ ബി.എ. അസ്റാർ സ്വാഗതവും  എൻ.എം. വാജിദ് നന്ദിയും പറഞ്ഞു. സലാം കുമ്പള, ഖാദർ മഞ്ചേശ്വരം, ആർ ബി ഷാഫി, അസീസ് കൊളവയൽ, എൻ.എം നൗഷാദ്, പി.എം.കെ നൗഷാദ്, തബ്ഷീർ ഹുസൈൻ, അദ്നാൻ മഞ്ചേശ്വരം എന്നിവർ...

Read More

അട്ടപ്പാടി കൊലപതകം, പരിഷ്കൃത സമൂഹത്തിന് അപമാനം-സോളിഡാരിറ്റി

പാലക്കാട്: അട്ടപ്പാടി മൂക്കാലി ചിണ്ടക്കി ഊരിൽ മധു എന്ന ആദിവാസി യുവാവിനേ ആൾക്കൂട്ടം കെട്ടിയിട്ട് തല്ലികൊന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രടറിയേറ്റ് പ്രസ്തവിച്ചു. മധുവിനെതിരെ മോഷണകുറ്റം ആരോപിച്ചാണ് തല്ലികൊന്നത്. അട്ടപ്പാടിയിലേ ആദിവാസി സമൂഹം ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും നടുവിലാണ് ജീവിച്ച്കൊണ്ടിരിക്കുന്നത്. ആദിവാസി സമൂഹത്തിന് തൊഴിലും അന്നവും എത്തിക്കേണ്ട പ്രബുദ്ധ സാമൂഹമാണ് മോഷണകുറ്റം ആരോപിച്ച് അവരെ ക്രൂരമായി കൊല ചെയ്യുന്നത്. ആദിവാസികളോടും- ദലിദരാടക്കമുള്ള പിന്നോക്ക ജന സാമൂഹങ്ങളോടുമുള്ള മലയാളികളുടെ നിഷേധത്മ സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മധുവിന്റ് കൊലപാതകം.മലയാളികളുടെ  പൊതുബോധം സവർണ്ണവൽക്കരിക്കപ്പെട്ടതിന്റെ  ഇര കൂടിയാണ് മധൂ എന്ന ആദിവാസി യുവാവ്. ആദിവാസികൾ കുറ്റവാളികളാണ് എന്ന ആൾകൂട്ട മനശാസ്ത്രം പുരോഗമ കേരളിയ സാമൂഹത്തിലും നിലനിൽക്കുന്നത് ചികിൽസിച്ച് ഭേദമക്കേണ്ട മാരകരോഗമാന്നെന്നും ജില്ലാ സെക്രടറ്റ് അഭിപ്രപ്പെട്ടു. ആദിവാസി യുവാവിന്റെ കൊലപതകത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരും, ജനപ്രതിനിധികളുമാണ്. പോഷകഹാര കുറവ് മൂലം  ശിശൂ മരണവും, പട്ടിണിയും അട്ടപ്പാടിയിൽ തുടർ കഥയായിട്ടും ക്രിയക്ത ഇടപ്പെടൽ ഇത് വരെ...

Read More

Recent Videos

Loading...