Category: Regional Updates

സോളിഡാരിറ്റി കലാജാഥ ശ്രദ്ധയമായി

പാലക്കാട്:  മതസ്വാതന്ത്യം പൗരാവകാശം – യൗവനം കേരളത്തിന് കാവലാവുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റ ഭാഗമായണ്   സോളിഡാരിറ്റി സംസ്കാരിക വേദി കലാജാഥ സംഘടിപ്പിച്ചത്. കലാജാഥയുടെ ഉദ്ഘാടനം  മണ്ണാർക്കാട് വച്ച് നടന്നു. തുടർന്ന് ചെർപ്പുളശ്ശേരി, പട്ടാമ്പി, പത്തിരിപ്പാല, ആലത്തൂർ എന്നി ടൗണികളിൽ കലാജാഥക്ക് സ്വീകരണം നൽകി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് കലാജാഥ സമപിച്ചു. സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ ഭീകരമുഖം തുറന്ന് കാട്ടുന്നതായിരുന്നു കലാജാഥയുടെ ഉള്ളടക്കം. ഇന്ത്യാ രാജ്യം നടന്ന് കൊണ്ടിരിക്കുന്ന പശു ഭീകരത, നോട്ട് നിരോധം, ജി എസ് ടി തുടങ്ങിയ വിഷയങ്ങളും ആനുകാലിക സംഭവ വികാസങ്ങളോടുള്ള ഇടതുപക്ഷ നിലപാടുകളിലെ കാപട്യവും കലാജാഥയിൽ തുറന്നു കാണിച്ചു. എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളും, വിദ്യാർത്ഥികളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ കലാജാഥയെ സ്വീകരിക്കുയും ജാഥ അംഗങ്ങളെ അഭിന്ദിക്കുകയും ചെയ്തു. സോളിഡാരിറ്റി ജില്ലാ സമതി അംഗങ്ങളായ നൗഷാദ് ആലവി, ജംഷീർ മാഷ്, ശാക്കിർ അഹമ്മദ്, സനോജ് കൊടുവായൂർ, ആഷിഖ്, എന്നിവർ ജാഥക്ക് നേതൃർത്യം...

Read More

ആലുവ അസ്ഹർ ഉലൂം കോളേജിന് സോളിഡാരിറ്റി എറണാകുളം ജില്ലാ സമിതിയുടെ ആദരം.

സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി “മത സ്വാതന്ത്ര്യം പൗരാവകാശം, യൗവനം കേരളത്തിന് കാവലാവുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു വരുന്ന കാമ്പയിനിന്റെ ഭാഗമായി എറണാകുളം ജില്ലാ സമിതി ജില്ലയിലുടനീളമായി നടത്തിയ വാഹന പ്രചരണ ജാഥയിൽ വ്യാപകമായി അവതരിപ്പിക്കപ്പെട്ട “ഭാരത ചരിതം നരക കാണ്ഡം” എന്ന തെരുവ് നാടകത്തിൽ മികച്ച അഭിനയശേഷി കാഴ്ചവെച്ച അസ്ഹർ ഉലൂം വിദ്യാർഥികളെ ജില്ലാ സമിതി ആദരിച്ചു. അസ്ഹർ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജിനുള്ള ഉപഹാരം ജില്ലാ വാഹന ജാഥാ കൺവീനർ മൊയ്നുദ്ദീൻ അഫ്സലിൽ നിന്ന് അസ്ഹർ കോളേജ് പ്രിൻസിപ്പൽ കുഞ്ഞുമുഹമ്മദ് പുലവത്ത് ഏറ്റുവാങ്ങി. പഠനം എന്നതിനൊപ്പം തന്നെ വിദ്യാർഥികളുടെ സർഗ, കായിക ശേഷി വർദ്ദിപ്പിക്കുന്നതിൽ അസ്ഹർ കോളേജ് മികച്ച ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് കലാ ജാഥയിൽ ദർശിച്ചതെന്നും കുഞ്ഞുമുഹമ്മദ് പലവത്ത് അഭിപ്രായപ്പെട്ടു. കാമ്പയിൻ ജനകീയമാക്കുന്നതിൽ അസ്ഹർ കോളേജ് വിദ്യാർഥികളുടെ സർഗശേഷി ഏറെ പ്രയോജനപ്പെട്ടെന്നും, ഇവരുടെ പ്രകടനം കാണാൻ ആളുകൾ വിവിധ കേന്ദ്രങ്ങളിൽ തടിച്ച് കൂടിയെന്നും,...

Read More

സംഘ് പരിവാർ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. സോളിഡാരിറ്റി പൊതുയോഗം.

തലശ്ശേരി.മത സ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാവുക എന്ന പ്രമേയവുമായി സോളിഡാരിറ്റി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി തലശ്ശേരി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ബി.എം.ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന സമിതിയംഗം ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഒരു പൗരന് അവന്റെ മതത്തെ സ്വീകരിക്കാനും ആശയപ്രചരണം നടത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേരളത്തിൽ മുമ്പ് യഥേഷ്‌ടം സംഭവിച്ചുകൊണ്ടിരുന്ന പലതും വർത്തമാനകാലത്ത് സംസാരിക്കാൻ പോലും ഭയമാണ്. അത്ര ഭയാനകമായ പ്രവർത്തനങ്ങളാണ് ആർ.എസ്.എസ്. സംഘ് പരിവാർ സമൂഹത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രസിഡണ്ട് എം.അബ്ദുന്നാസർ, എസ്.കെ.ഒ.ജില്ലാ സെക്രട്ടറി മിസ് ഹബ് ഷിബിലി, റാഷിദ് തലശ്ശേരി, അഷ്റഫ് തലശ്ശേരി എന്നിവർ സംസാരിച്ചു. കാമ്പയിന്റെ പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി തലശ്ശേരി മേഖലയിൽ നടന്നു വന്ന വാഹന പ്രചാരണ ജാഥ പാനൂർ, കരിയാട്, കടവത്തൂർ ,പെരിങ്ങത്തൂർ, ചൊക്ലി ,കവിയൂർ ,പുനോൽ, കൂത്തുപറമ്പ്...

Read More

ഭരണകൂടം പക്ഷപാതിത്വത്തോടെ പെരുമാറുന്നത് നാടിന് ആപത്ത് -കെ. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം: ഇന്ത്യയിലെ നിലവിലെ ഭരണകൂടം പക്ഷപാതപരമായാണ്​ പെരുമാറുന്നതെന്നും അത്​ നാടിന്​ ആപത്താണെന്നും ​െക.മുരളീധരൻ എം.എൽ.എ. സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ്​ സ്വാതന്ത്ര്യ ദിനത്തിൽ ‘സംഘപരിവാർ ഭ്രാന്തൻ ദേശീയതക്കെതിരായ ഫ്രീഡം സ്​ക്വയർ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വിഭാഗീയത പ്രോത്​സാഹിപ്പിക്കുകയാണ്​. ഇത്​ അവസാനം കണ്ടത്​ തിരുവനന്തപുരത്തെ ആർ.എസ്​.എസ്​ പ്രവർത്തക​െൻറ മരണത്തിലാണ്​. രാഷ്​ട്രീയ സംഘട്ടനങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ ഒരു വിഭാഗത്തി​െൻറ മാത്രം വീടുകൾ സന്ദർശിക്കുകയും അതിന്​ ഒൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയുമാണ്​ കേന്ദ്രം ചെയ്​തത്​. ഇത്​ ​ പക്ഷപാതപരമാണ്​. പുറ്റിങ്ങൽ അപകടം മുതൽ നാമിത്​ കാണുകയാണ്​. ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ മതവും രൂപവും അയാൾ കൈവശം വക്കുന്ന മാംസവും കൊല്ലപ്പെടാനുള്ള കാരണങ്ങളായി മാറിയിരിക്കുകയാണ്​. രാഷ്​ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ സമൺ ചെയ്​തെന്ന തരത്തിലുള്ള ഗവർണറുടെ നടപടികളോട്​ യോജിക്കാനാകില്ലെന്നും അ​േദ്ദഹം പറഞ്ഞു. സംസ്​ഥാന പ്രസിഡൻറ്​ സമദ്​ കുന്നക്കാവ്​ സ്വാഗതം പറഞ്ഞു. ദേശീയതയെ എല്ലാ കൊള്ളരുതായ്​മകള​ുേ​ടയും മറയായി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന്​...

Read More