Category: Uncategorized

അസം: സോളിഡാരിറ്റി പ്രതിഷേധ സംഗമം ഇന്ന്

അസമില്‍ സംശയകരമായ പൗരത്വമുള്ളവരെന്ന പേരില്‍ 40 ലക്ഷം പേരെ അഭയാര്‍ഥികളാക്കി മാറ്റുന്ന രീതിയില്‍ നടപ്പാക്കുന്ന പൗരത്വ രജിസ്ട്രേഷന്‍ നടപടികളിലെ ജനാധിപത്യവിരുദ്ധതക്കും അനീതിക്കുമെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന്. കോഴിക്കോട് ഹോട്ടല്‍ യാരയില്‍ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പരിപാടിയില്‍ യു.പി മുന്‍ ഐ.ജി എസ്.ആര്‍ ദാരാപുരി മുഖ്യാതിഥിയായി പങ്കെടുക്കും. യുനൈറ്റഡ് എഗെയ്നിസ്റ്റ് ഹേറ്റിന്റെ മേല്‍നനോട്ടത്തില്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍്ട്ടിന്റെ മലയാളം പ്രകാശനവും അസം പ്രശ്നത്തെ അടിസ്ഥാനമാക്കി ശഹീന്‍ അബ്ദുല്ല സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, പി.എ പൗരന്‍, കെ.കെ സുഹൈല്‍, സി. ദാവൂദ്, ഷഹീന്‍ അബ്ദുല്ല, പി.എം സാലിഹ് എന്നിവര്‍...

Read More

സോളിഡാരിറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച. മണിശങ്കര്‍ അയ്യര്‍ പങ്കെടുക്കും

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. 1948-ല്‍ ഫലസ്തീനില്‍ നിന്ന് സ്വദേശികളെ പുറത്താക്കി ഇസ്രയേല്‍ എന്ന രാഷ്ട്രം അടിച്ചേല്‍പിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ഫലസ്തീനികള്‍ നടത്തു ഗ്രേറ്റ് റിറ്റേൺ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്. കാലങ്ങളായി ഫലസ്തീനികള്‍ നഖ്ബ ദിവസമായി ആചരിക്കുന്ന മെയ് 15-ന് ഈ വര്‍ഷം മാസങ്ങള്‍ക്ക് മുമ്പ്തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് അഹിംസയില്‍ ഊന്നിയ മാർച്ച് സംഘടിപ്പിച്ചിരുന്നു . എന്ത് പ്രകോപനമുണ്ടായാലും കല്ലടക്കം ഒരു ആയുധവും ഉയര്‍ത്തുകയില്ലെന്ന തീരുമാനത്തിലായിരുന്നു മാര്‍ച്ച്. ഈ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ 100-ല്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്. അവസാന സംഭവത്തില്‍ 35 പേരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്തു. യു.എസ് എംമ്പസി ജറൂസലമിലേക്ക് മാറ്റിസ്ഥാപിക്കുതിനെതിരെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടിക്കൊണ്ടും ഫലസ്തീനികള്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ...

Read More

എല്ലാ ജീവനും വിലപ്പെട്ടതാണ് സോളിഡാരിറ്റി തുറന്ന ചർച്ച ഇന്ന്

പാലക്കാട്: സാമൂഹിക സൗഹാർദത്തിന്റെയും- സഹോദര്യത്തിന്റെയും കാര്യത്തിൽ കേരളം ഇന്ത്യ രാജ്യത്തിന് മാതൃകയാണ് .എന്നാൽ രാഷ്ട്രീയ കൊലപതകങ്ങൾ എല്ലാ കാലത്തും കേരളത്തെ വേട്ടയാടിയിട്ടുണ്ട്. വർത്തമാന കാലത്ത് കൊലപതകങ്ങൾ കേരളത്തിൽ നിത്യസംഭവമായിരിക്കുകയാണ്. കണ്ണുരിലെ  ശുഐബ് അതിന്റ് ഇരയാണ്.എന്നാൽ കേരളത്തിൽ പൊതുവേ സാമുഹിക സൗഹാർദവും- സമധാനവും നിലനിൽക്കുന്നു. മണ്ണാർക്കാട് സൗഹാർദ പാരമ്പര്യം കത്ത് സുക്ഷിക്കുന്ന മണ്ണാണ്. അതിന് കരിനിഴൽ വിഴ്ത്തികൊണ്ട് അട്ടപ്പടിയിൽ ആൾക്കൂട്ടം മധു എന്ന ആദിവാസി യുവാവിന്റെയും രാഷ്ടീയ പാർട്ടികൾ സംരക്ഷിക്കുന്ന ഗുണ്ടകൾ  സഫിർ എന്ന ചെറുപ്പക്കാരന്റെയും ജീവനെടുത്തു. ഈ പശ്ചതലത്തിൽ പതിറ്റാണ്ടുകളായി മണ്ണാർക്കാട്ടെ ജനങ്ങൾ പുലർത്തി വന്ന സ്നേഹത്തിനും ,സൗഹാർദത്തിനും പിൻബലമെകനും മനുഷ്യ ജീവന്റെ വിലയെയും, പവിത്രതെയെയും സംബന്ധിച്ച് പൊതു ജനങ്ങളോട് സംസാരിക്കാനും, കൊലപതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജന അഭിപ്രായം സ്വാരൂപിക്കാനും വേണ്ടിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി തുറന്ന ചർച്ച സംഘടിപ്പിക്കുന്നത്. എല്ലാ ജീവനും വിലപെട്ടതാണ് എന്ന പ്രമേയത്തിലാണ് തുറന്ന ചർച്ച. *ഇന്ന് വൈകുന്നേരം 5 മണിക്ക് മണ്ണാർക്കാട്...

Read More