ദേശീയപാത; സഞ്ചാര സ്വാതന്ത്ര്യം തടവില്‍
Posted on May 14 2012

ആക്‌സിലേറ്ററില്‍ ആഞ്ഞമര്‍ത്തി, ഹോണ്‍ നീട്ടി മൂളിച്ച്‌, കറുത്ത്‌ നീ റോഡിലൂടെ പാഞ്ഞുപോകുമ്പോള്‍, സമ്പന്ന വരേണ്യ വര്‍ഗത്തിന്റെ കുത്തകയായിരുന്ന റോഡുകള്‍ പൊതുവഴിയാക്കാന്‍ വേി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ ത്യാഗോജ്ജ്വലമായ സമരചരിത്രം ഓര്‍ക്കാന്‍ നമുക്കെവിടെ നേരം ? ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍ മാരിറ്റ്‌സ്‌ ബര്‍ഗ്‌ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ എന്ന ഇരു നിറമുള്ള ഏഷ്യക്കാരനെ തീവിയുടെ ഒന്നാം നമ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന്‌ വെള്ളക്കാരന്‍ വലിച്ചെറിഞ്ഞപ്പോഴാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരനായ വിപ്ലവകാരിയായി മഹാത്മാഗാന്ധി ഉദയം കൊള്ളുന്നത്‌. പിന്നാക്കക്കാരന്‌ പൊതുവഴികളും പൊതു ഇടങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ വൈക്കത്തും ഗുരുവായൂരും നടന്ന വിമോചനപോരാട്ടങ്ങളായിരുന്നല്ലോ സഖാവ്‌ പി. കൃഷ്‌ണപിള്ള, സഖാവ്‌ എ.കെ.ജി. പോലുള്ള വിപ്ലവകാരികള്‍ക്ക്‌ ജന്മം നല്‍കിയത്‌. കീഴാളന്‌ സഞ്ചരിക്കണമെങ്കില്‍ മുന്നില്‍ തുപ്പല്‍കോളാമ്പിയും പിന്നില്‍ ചൂലും കയ്യില്‍ മണിയും കെട്ടിത്തൂക്കല്‍ നിയമമായിരുന്ന, സവര്‍ണന്റെ രാജവീഥിയിലൂടെയും ഗ്രാമവീഥിയിലൂടെയും അവന്‌ അയിത്തമുാക്കി കയറിവരുന്ന അസത്തുകളെ അടിച്ച്‌ പുറംപൊളിക്കാന്‍ കുന്തക്കാരും കോല്‍ക്കാരും അരട്രൗസറുകാരും കാവല്‍ നിന്നിരുന്ന കാലന്‍ചരിത്രത്തെ ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ തിരുത്തിക്കുറിച്ചാണ്‌ നാമിക്കാണുന്ന പൊതുവഴികള്‍ രൂപപ്പെട്ടതെന്ന്‌ കേരളീയനെങ്കിലും മറന്നു കൂടാത്തതാണ്‌. ചരിത്രം വീും പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുകയാണ്‌. നാം നമ്മുടേതെന്ന്‌ വീമ്പ്‌ പറഞ്ഞിരുന്ന ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ സ്വകാര്യ പാതകളാവുകയാണ്‌. ഈ പാതകളില്‍ ഇടക്കിടെ ബി.ഒ.ടിക്കാരന്‍ ആര്‍ത്തി മൂത്ത ദംഷ്‌ട്രങ്ങള്‍ കാട്ടി കമാനങ്ങള്‍ പോലം വാപൊളിച്ച്‌ നില്‍ക്കും. അവന്‍ ചോദിക്കുന്ന ചുങ്കം കൊടുത്താല്‍ നിങ്ങള്‍ക്ക്‌ കമാനങ്ങള്‍ കടന്നുപോകാം. കാശില്ലാത്ത അധകൃതനാണെങ്കില്‍, ചുങ്കം കൊടുക്കാന്‍ തയ്യാറല്ലാത്തവനാണെങ്കില്‍; പഴയ കുന്തത്തിനും കോലിനും പകരം പുതിയ കാക്കിയും തൊപ്പിയുമൊക്കെചേര്‍ന്ന്‌ നിങ്ങളുടെ കഴുത്ത്‌ പിരിക്കും. പൊതുവഴികളെ അധിനിവേശം ചെയ്‌ത്‌ ബി.ഒ.ടിക്കാരന്റെ ചുങ്കപ്പാതകളും ചുങ്കത്തറകളും യാഥാര്‍ത്ഥ്യമാകുമ്പോള്‍ കറത്തവന്റെയും കീഴാളന്റെയും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേി പോരാടിയ മഹാത്മാഗാന്ധിയുടെയും എ.കെ.ജി.യുടെയും കൃഷ്‌ണപിള്ളയുടെയും ആര്‍ജ്ജവമുള്ള പിന്‍മുറക്കാരെവിടെ എന്ന ചോദ്യം ഉത്തരം തേടുകയാണ്‌. മിന്നുന്നതെല്ലാം പൊന്നല്ല ടോളിനെകുറിച്ച്‌ പറയുമ്പോള്‍ ചിലരെങ്കിലും കഥയറിയാതെ ആട്ടം കാണുകയാണ്‌. റോഡിന്റെ മേനിയഴകിനെകുറിച്ചും വാഹനമോടിക്കുമ്പോഴുള്ള സുഖത്തെകുറിച്ചും വാചാലരാകുന്നവര്‍ ഉന്നയിക്കുന്നത്‌ ഇത്രനല്ല റോഡ്‌ നിര്‍മ്മിച്ചുനല്‍കിയ ബി.ഒ.ടിക്കാരന്‌ കാശ്‌ കൊടുത്താലെന്താ എന്ന ചോദ്യമാണ്‌. കുത്തകകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സര്‍ക്കാര്‍ ചെലവിലാണെന്ന കാര്യമറിയാതെ ബി.ഒ.ടി അനുകൂല അടിമബോധത്തിലാണ്‌ പൊതുസമൂഹം. കള്ളം പ്രചരിപ്പിക്കുന്ന രാഷ്‌ട്രീയ നേതാക്കളും കമ്പനി അനുകൂല വാര്‍ത്തകള്‍ മുഴപ്പിച്ച്‌ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഈ ദാസ്യവൃത്തിക്ക്‌ ഓശാന പാടുന്നു. ദേശീയ പാതയുടെ കാര്യം നോക്കുക. സംസ്‌ഥാനപൊതുമരാമത്ത്‌ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഒരു കിലോമീറ്റര്‍ 4 വരിപ്പാത നിര്‍മ്മിക്കാന്‍ 6 മുതല്‍ 7.5 കോടി വരെയാണ്‌ ചെലവ്‌. ബി.ഒ.ടി കണക്കില്‍ അത്‌ 17 മുതല്‍ 25 കോടി വരെയാകുന്നു. കൊടുങ്ങല്ലൂര്‍ ബൈപ്പാസ്‌ റോഡ്‌ (45 മീറ്ററില്‍ ബി.ഒ.ടി റോഡിന്റെ അതേ മാനദണ്‌ഡത്തില്‍) പൊതുമരാമത്ത്‌ വകുപ്പ്‌ ഒരുകി.മീറ്ററിന്‌ 7.5 കോടിക്ക്‌ പണിയുമ്പോള്‍ മണ്ണുത്തി-അങ്കമാലി റോഡിന്‌ ബി.ഒ.ടി ക്കാരന്റെ കണക്കില്‍ കി. മീറ്ററിന്‌ 25 കോടിയിലധികമാണ്‌. നിര്‍മ്മാണ ചെലവിന്റെ 40% ബി.ഒ.ടി കമ്പനിക്ക്‌ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കണമെന്ന വ്യവസ്ഥ പ്രകാരം കമ്പനിക്ക്‌ കിട്ടുന്നത്‌ പത്ത്‌ കോടി. ഇനി ഇടപ്പള്ളി-കാസര്‍കോഡ്‌ ദേശീയപാതയുടെ കണക്ക്‌ തന്നെയെടുക്കാം. മൊത്തം പാത 430 കി.മീറ്റര്‍. കണക്കനുസരിച്ച്‌ ഒരു കി.മീറ്റര്‍ നിര്‍മ്മാണചെലവ്‌ 6 കോടി രൂപ. 430 കി.മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ മൊത്തം ചെലവ്‌ 2,580 കോടി രൂപ. പാലങ്ങളും മറ്റ്‌ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ 3000കോടി വരുമെന്ന്‌ വിദഗ്‌ധ മതം. ഇതു തന്നെ ബി.ഒ.ടി. പദ്ധതി പ്രകാരം കി.മീറ്റര്‍ നിര്‍മ്മാണ ചെലവ്‌ 17.6 കോടി രൂപയാണ്‌. 430 കി.മീറ്റര്‍ ബി.ഒ.ടി. പാതയുടെ മൊത്തം നിര്‍മ്മാണ ചെലവ്‌ 8,000 കോടി രൂപ. 8000 കോടിയുടെ 40% ശതമാനം ഗ്രാന്റായി കിട്ടുക 3,200 കോടി. ഗ്രാന്റായി കിട്ടിയ പണംകൊ്‌ പണി പൂര്‍ത്തിയാക്കാന്‍ കുത്തകക്ക്‌ കഴിയുമെന്ന്‌ സാരം. എന്നിട്ടോ? നാലുവരിപ്പാതയില്‍ നിന്നും ഒരു വര്‍ഷം കി.മീറ്ററിന്‌ 6.1 കോടി രൂപ ടോള്‍ ഇനത്തില്‍ ഇവര്‍ പിരിച്ചെടുക്കും. 430 കി.മീറ്ററില്‍ നിന്ന്‌ ഒരു വര്‍ഷം 2,623 കോടി രൂപ പ്രകാരം 30 വര്‍ഷം കൊ്‌ കുത്തകയുടെ പോക്കറ്റിലെത്തുന്നത്‌ 78,690 കോടി രൂപ! സര്‍ക്കാര്‍ ഗ്രാന്റ്‌ കൊ്‌ റോഡ്‌ നിര്‍മ്മിച്ച്‌ പതിനായിരക്കണക്കിന്‌ രൂപ ഊറ്റിയെടുക്കുന്ന ഏര്‍പ്പാടാണ്‌ ബി.ഒ.ടി. ചുങ്കപ്പാതയെന്ന്‌ ഇനിയെങ്കിലും നാം തിരിച്ചറിയുമോ? ഖജനാവില്‍ കാശില്ലത്രെ വസ്‌തുത ഇങ്ങനെയൊക്കെയാണെങ്കില്‍ ഗവണ്‍മെന്റിന്‌ സ്വന്തം ഫ്‌ കൊ്‌ ദേശീയ പാത വികസിപ്പിച്ചുകൂടെ എന്ന ചോദ്യം ന്യായമാണ്‌. കുറ്റമറ്റ രീതിയില്‍ ദേശീയപാത നിര്‍മ്മിക്കാനാവശ്യമായ ഫ്‌ സര്‍ക്കാരിനില്ലെന്നതാണ്‌ ബി.ഒ.ടി വ്യവസ്ഥ സ്വീകരിക്കാനുള്ള പ്രധാനകാരണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാി നിരന്തരമായി പറയുന്നു. അങ്ങനെയെങ്കില്‍ ഗ്രാന്റായി കൊടുക്കാന്‍ പണമെവിടെ നിന്നാണ്‌?. കൂടാതെ, ഇന്ധനനികുതി, വാഹനനികുതി, റോഡ്‌ ടാക്‌സ്‌, രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്‌, ലൈസന്‍സ്‌ ഫീ, ഗതാഗത പിഴ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ പിഴിഞ്ഞുാക്കുന്ന കോടിക്കണക്കിന്‌ രൂപ സര്‍ക്കാര്‍ എന്തിന്‌ വേിയാണ്‌ ചെലവഴിക്കുന്നത്‌? ഹൈവേ വികസനത്തിന്‌ വേി മാത്രം സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന്‌ 3 രൂപ വീതം ഇന്ധനസെസ്സ്‌ പിരിക്കുന്നു്‌. ആ ഇനത്തില്‍ മാത്രം 10 വര്‍ഷംകൊ്‌ 10,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടു്‌. ഇന്ധനവിലയുടെ 52% തുക കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ പല നികുതികളായി പിരിച്ചെടുക്കുന്നു. 5840 കോടി രൂപ ഈയിനത്തിലും പൊതു ഖജനാവിനെ സമ്പന്നമാക്കുന്നു. സ്വകാര്യ മൂലധനമില്ലാതെ റോഡ്‌ നിര്‍മ്മാണവും വികസനവും സാധ്യമല്ലെന്ന്‌ അവകാശപ്പെടുന്നവര്‍ തന്നെയാണ്‌ ടോള്‍ പിരിക്കാതെ കേന്ദ്രസഹായം ലഭിക്കില്ലെന്നും വാദിക്കുന്നത്‌. പ്രതിശീര്‍ഷ ഇന്ധന ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്‌. ഇന്ധനത്തിന്‌ ജനങ്ങള്‍ നികുതിയും അതിന്‌ പുറമെ റോഡ്‌ സെസ്സും നല്‍കി വരുന്നു്‌. ഈ വന്‍തുകയുടെ ചെറിയൊരു ഭാഗമുെങ്കില്‍ ദേശീയ പാതകള്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ നിര്‍മ്മിക്കാനാകുമെന്ന്‌ എം.പി. വീരേന്ദ്രകുമാറിനെപോലെയുള്ളവര്‍ (മാതൃഭൂമി ദിനപത്രം 2011 ജൂലൈ 27) പറയുമ്പോഴും ബി.ഒ.ടി മുതലാളിമാര്‍ പഠിപ്പിച്ചതേ പാടൂ എന്ന്‌ മന്ത്രിമാരും ഉദ്യേഗസ്ഥന്മാരും വാശിപിടിച്ചാല്‍ അതിന്‌ മരുന്ന്‌ വേറെ തന്നെ നല്‍കേിവരും. വിവരക്കേട്‌ പറയുവാന്‍ യാതൊരു മടിയുമില്ലാതായിരിക്കുന്നു നമ്മുടെ അധികാരികള്‍ക്ക്‌.. 45 മീറ്ററില്‍ ബി.ഒ.ടി. പാത പണിയാന്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ സ്ഥലം മതിയായ നഷ്‌ടപരിഹാരം നല്‍കി ഭൂമിക്കും കെട്ടിടങ്ങള്‍ക്കും യഥാര്‍ത്ഥ മാര്‍ക്കറ്റ്‌ വില കൊടുക്കുമെന്ന്‌ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇത്‌ ശരിയെങ്കില്‍ (ലഭിക്കുകയില്ലെന്നറിയാന്‍ വടക്കഞ്ചേരി-മണ്ണുത്തിക്കാരോട്‌ ചോദിച്ചാല്‍ മതി) ഇടപ്പള്ളി കാസര്‍കോട്‌ പാതയില്‍ മാത്രം നിലവിലെ റോഡും സര്‍ക്കാര്‍ ഭൂമിയും ഒഴിച്ച്‌ 45 മീറ്റര്‍ പാതക്ക്‌ 3300 ഏക്കര്‍ ഭൂമിയും 20,000 കെട്ടിടങ്ങളും ഏറ്റെടുക്കണം. സെന്റൊന്നിന്‌ ശരാശരി 3 ലക്ഷവും കെട്ടിടമൊന്നിന്‌ 5 ലക്ഷവുമെന്ന ഏറ്റവും കുറഞ്ഞ നിരക്ക്‌ കണക്കാക്കിയാല്‍ പോലും 10,900 കോടി രൂപ സര്‍ക്കാര്‍ കെത്തണമെന്നര്‍ത്ഥം. 3,000 കോടി പൊതുമരാമത്ത്‌ വകുപ്പിന്‌്‌ കൊടുത്ത്‌ 30 മീറ്ററില്‍ പാത വികസിപ്പിക്കുവാന്‍ ഫില്ലാത്ത സര്‍ക്കാരാണ്‌ ബി.ഒ.ടികാരന്‌ വേി 10,900 കോടി മുടക്കി സാധാരണക്കാരന്റെ ഭൂമിയും കെട്ടിടവും ഏറ്റെടുക്കാന്‍ പോകുന്നത്‌. ജനവഞ്ചനയിലൂടെയും കള്ള പ്രചാരണങ്ങളിലൂടെയും പൊതുവഴികള്‍ വിറ്റതിന്‌ ആര്‍ക്കൊക്കെ എത്ര രൂപ കമ്മീഷനായും പാര്‍ട്‌ണര്‍ഷിപ്പായും കിട്ടിയെന്ന്‌ മാത്രമാണ്‌ ഇനി അറിയാനുള്ളത്‌. സര്‍ക്കാര്‍ ചെലവില്‍ പൊതുമുതല്‍ കടത്ത്‌ 40% ഗ്രാന്റ്‌, പതിനായിരക്കണക്കിന്‌ കോടികള്‍ മുടക്കി സ്ഥലം ഏറ്റെടുത്ത്‌ നല്‍കല്‍, 30 വര്‍ഷം വരെ ടോള്‍ പിരിവ്‌.... തീര്‍ന്നില്ല ബി.ഒ.ടി കമ്പനിക്കാരന്‌ നമ്മുടെ ഭരണകൂടം നല്‍കുന്ന ഇളവുകള്‍. നികുതിയില്ലാതെ എത്ര മെഷീനറികളും വിദേശത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്യാനുള്ള അനുവാദം, ടോള്‍ പ്ലാസകളോട്‌ ചേര്‍ന്നും ജംഗ്‌ഷനുകളിലും വ്യാപാര-വാണിജ്യ-വിനോദ-വിശ്രമ സമുച്ചയങ്ങള്‍ സ്ഥാപിക്കാനുള്ള അനുവാദം, ടോള്‍ പിരിവിന്‌ ആദ്യ 5 വര്‍ഷം സമ്പൂര്‍ണ്ണ നികുതിയിളവ്‌. ശേഷമുള്ള 5 വര്‍ഷം 30% നികുതിയിളവ്‌, കാലാകാലങ്ങളില്‍ ടോള്‍ കാലാവധിയും നിരക്കും കൂട്ടാനുള്ള വ്യവസ്ഥകള്‍, 30 വര്‍ഷക്കാലയളവില്‍ ബി.ഒ.ടി പാതകള്‍ക്ക്‌ സമാന്തരമായി സര്‍ക്കാരിന്‌ മറ്റ്‌ റോഡുകള്‍ നിര്‍മ്മിക്കാന്‍ അവകാശമില്ല എന്ന വ്യവസ്ഥ.... ഇങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങളാണ്‌ സര്‍ക്കാര്‍ ബി.ഒ.ടിക്കാര്‍ക്ക്‌ നല്‍കുന്നത്‌. മറുവശത്ത്‌ ബി.ഒ.ടി പാതക്ക്‌ വേി സ്ഥലം വിട്ടുകൊടുക്കുന്ന സാധാരണക്കാരന്‌ മാന്യമായ നഷ്‌ടപരിഹാരം പോലും നല്‍കുന്നില്ല. നഷ്‌ടപരിഹാര തുകയില്‍ നിന്ന്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്‌ തുടങ്ങിയവക്ക്‌ പുറമെ 11 ശതമാനം ആദായനികുതി കൂടി പിടിച്ചെടുക്കുന്ന സമീപനമാണ്‌ നഷ്‌ടപരിഹാരത്തിന്റെ കാര്യത്തില്‍ അധികാരികളുടേത്‌. ഫിന്റെ അപര്യാപ്‌തതയും കേന്ദ്ര മാനദണ്‌ഡവുമൊക്കെ നിരത്തി ഈ ജനവഞ്ചനക്ക്‌ കൂട്ട്‌ നില്‍ക്കുന്ന വ്യവസ്ഥാപിത രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ബി.ഒ.ടി പദ്ധതികളില്‍ നിന്നും ബിനാമി ഷെയര്‍ (വിയര്‍പ്പ്‌ ഓഹരി) എന്ന ശതകോടികളുടെ അക്ഷയഖനി അനുവദിക്കുന്നുന്നെ്‌ പറഞ്ഞാല്‍ ജനങ്ങള്‍ എന്തിനത്‌ അവിശ്വസിക്കണം? ദേശീയപാത വികസനം 2ജി സ്‌പെക്‌ട്രം അഴിമതിയേക്കാള്‍ ഭീകരമാണെന്ന ശ്രീ. വി.എം. സുധീരന്റെ അഭിപ്രായം കൂടി ചേര്‍ത്തുവെച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തം. ടോളിന്റെ കളിയും കണക്കും ബി.ഒ.ടിയിലെ സ്വകാര്യവത്‌കരണത്തെയും ജനവിരുദ്ധതയേയും മനസ്സിലാക്കാന്‍ കഴിയാതെ ബുദ്ധിപരമായ ഷണ്ഡത്വം ബാധിച്ച വര്‍ഗ ബഹുജന സംഘടനകള്‍ തട്ടിമൂളുന്നത്‌ ടോള്‍ കുറക്കാനും ശാസ്‌ത്രീയമാക്കാനുമാണ്‌. കുമ്പളത്തെ ടോളിനെ അപേക്ഷിച്ച്‌ പാലിയേക്കര ടോള്‍ ഭയങ്കരമായി നമുക്ക്‌ തോന്നാം. കുമ്പളത്ത്‌ ടോള്‍ പിരിക്കുന്നത്‌ 16.5 കി.മീറ്ററിനും, പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്‌ മണ്ണുത്തി മുതല്‍ അങ്കമാലി വരെ 40 കി.മീറ്റര്‍ സ്വന്തം പണിത വകയിലും ഇടപ്പള്ളി വരെ 26 കി.മീറ്റര്‍ അറ്റകുറ്റപണി നടത്തിയ വകയിലും 66 കി.മീറ്ററിനുമാണ്‌. കുമ്പളത്തേയും പാലിയക്കരയിലേയും ടോള്‍ റേറ്റ്‌ തുല്യമാണ്‌. ഇത്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയാതെ പോകുന്നത്‌ ആര്‍ക്കുവേിയാണെന്നറിയാന്‍ മോസ്‌കോവരെ പോകേതില്ല. 2 വര്‍ഷം മുമ്പ്‌ കി.മീറ്ററിന്‌ 60 പൈസ ടോള്‍ നിശ്ചയിച്ച ഹൈവേ അതോറിറ്റിയാണ്‌ മൊത്തവില സൂചികയിലെ വര്‍ദ്ധനവ്‌ കണക്കാക്കി 85 പൈസയെന്ന്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചത്‌. മൊത്തവില സൂചികയിലെ വര്‍ദ്ധനവ്‌ അനുസരിച്ച്‌ വര്‍ഷംതോറും ടോള്‍നിരക്കുകള്‍ ഇനിയും കൂടുമെന്നര്‍ത്ഥം. ഹാ... എത്ര ശാസ്‌ത്രീയം ഈ ടോള്‍ പിരിവ്‌. ചുങ്കപ്പാതയിലെ ചതിക്കുഴികള്‍ ബി.ഒ.ടി പാതയുടെ പവറും പത്രാസും പറയുന്നവര്‍ അതിനുവേി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കണ്ണീരിന്റെയും വേദനയുടെയും പരിഹാരത്തെക്കുറിച്ച്‌ മാത്രം നേരെ ചൊവ്വേ ഒന്നും പറയുന്നില്ല. എത്ര പേരെ കുടിയൊഴിപ്പിക്കേി വരും എന്ന ചോദ്യത്തിനുമില്ല അധികാരികളുടെ കൈയ്യില്‍ കൃത്യമായ ഉത്തരം. 2010 മെയ്‌ 20ന്‌ കേന്ദ്രസഹമന്ത്രി ആര്‍.പി.എന്‍. സിങ്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ പറഞ്ഞത്‌ ബി.ഒ.ടി റോഡ്‌ നിര്‍മ്മാണത്തിന്‌ 11,000 കുടുംബങ്ങളെ ഒഴിപ്പിക്കേിവരുമെന്നാണ്‌. 2 ആഴ്‌ച കഴിയും മുമ്പേ എന്‍.എച്ച്‌. അതോറിറ്റി ചെയര്‍മാന്‍ അത്‌ 50,000 എന്ന്‌ തിരുത്തി. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, പെട്ടിക്കടകള്‍, തട്ടുകടകള്‍, തൊഴിലാളികള്‍, 2006ന്‌ ശേഷം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താതെ ഇടപ്പള്ളി കുറ്റിപ്പുറം 110 കി.മീറ്റര്‍ റോഡ്‌ നിര്‍മ്മിക്കാന്‍ 34,155 കുടുംബങ്ങളെ ഒഴിപ്പിക്കേിവരുമെന്ന്‌ വില്‍ബര്‍സ്‌മിത്തിന്റെ പ്രൊജക്‌റ്റ്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കേരളത്തിലൂടെയുള്ള 8 ദേശീയപാതകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നിത്യേന ബന്ധപ്പെടുന്ന 2 പ്രധാന യാത്രാമാര്‍ഗങ്ങളാണ്‌ എന്‍.എച്ച്‌. 17ഉം, 47ഉം. ഈ പാതകളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതാകട്ടെ ധാരാളക്കണക്കിന്‌ ഇടറോഡുകളും. ചേറ്റുവ കോട്ടപ്പുറം റോഡില്‍ മാത്രം 352 ഇടറോഡുകളുന്നെ്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സര്‍വ്വേ വ്യക്തമാക്കുന്നു. ബി.ഒ.ടി റോഡിന്റെ രൂപകല്‍പനയില്‍ ഈ ഇടറോഡുകളുടെ പ്രവേശനങ്ങള്‍ അടക്കപ്പെടും. ഇതുമൂലം പ്രാദേശിക യാത്രക്കാര്‍ക്കുപോലും നാലോ അഞ്ചോ കി.മീറ്റര്‍ സഞ്ചരിച്ച്‌ യു-ടേണ്‍ എടുക്കാതെ ഈ പാതയില്‍ നിന്ന്‌ പുറത്ത്‌ കടക്കാനാവില്ല. മഞ്ചേശ്വരത്ത്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന ഒരു ഭാരവാഹനത്തിന്‌ ചുങ്കത്തറകള്‍ താി എത്തുമ്പോഴേക്കും 3,000 രൂപയിലധികം ടോള്‍ ഇനത്തില്‍ മാത്രം ചെലവായിട്ടുാവും. അടിക്കടി വര്‍ദ്ധിച്ചുകൊിരിക്കുന്ന ഇന്ധനവിലയോടൊപ്പം ഭീമമായ ചുങ്കപ്പിരിവ്‌ കൂടിയാകുമ്പോള്‍ വിലക്കയറ്റംകൊ്‌ ഇപ്പോള്‍ തന്നെ നെട്ടോട്ടമോടുന്ന കേരളീയര്‍ക്ക്‌ ഭക്ഷ്യവസ്‌തുക്കളടക്കം അവശ്യസാധനങ്ങളുടെ വന്‍വിലവര്‍ദ്ധനക്കിത്‌ നിമിത്തമാകും. ബി.ഒ.ടി മുതലാളിമാരുടെ മൂലധന താല്‌പര്യങ്ങള്‍ സംരക്ഷിക്കുക എന്നത്‌ അധികാരികള്‍ തങ്ങളുടെ നയമായി സ്വീകരിച്ചാല്‍ ഉള്ള റോഡുകളും കൂടി കൈവിട്ടുപോകുമെന്നതായിരിക്കും ഫലം. 2008ലെ കേരള റോഡ്‌ പോളിസിയും ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജിന്റെ നയപ്രഖ്യാപനവും അസന്ദിഗ്‌ദമായി വെളിപ്പെടുത്തുന്നത്‌ സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും ബി.ഒ.ടിയാക്കുമെന്നാണ്‌. പാതകളുടെ വികസനമല്ല, നാട്ടുവഴികളിലേക്ക്‌ വരെ ടോളിന്റെ വികസനമാണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ നാം ഓരോരുത്തരും അനുഭവിച്ചറിയാന്‍ പോവുകയാണ്‌. മുതലാളിത്തത്തിന്റെ അധിനിവേശ യുക്തികളെ ദീര്‍ഘവീക്ഷണത്തോടെ കാണാനുള്ള കണ്ണാണ്‌ കേരളീയന്‍ വീെടുക്കേത്‌. നിര്‍വികാരതയും നിസ്സംഗതയും നയമായി സ്വീകരിച്ച്‌ അവസാനം വീടിന്റെ ഉമ്മറപ്പടിയില്‍ കയറിവന്ന്‌ കുത്തകശക്തികള്‍ ഇറങ്ങിപ്പോടാ എന്നലറുമ്പോള്‍ വലിയ വായില്‍ നിലവിളിച്ചിട്ട്‌ കാര്യമില്ല. വകതിരിവും വിവേകവും കൈമുതലാക്കി പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ബലിഷ്‌ടമായ കോട്ടകള്‍ തീര്‍ത്താല്‍ അത്രയും നന്ന്‌; പക്ഷേ നേരം കളയരുത്‌.