വിളപ്പില്‍ശാല ജനകീയ സ,മരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തത് പ്രതിക്ഷേധാര്‍ഹം : സോളിഡാരിറ്റി
Posted on Mar 12 2012

തിരുനന്തപുരം .വിമാനത്താവളം വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവള്ളക്കടവ് വയ്യാമൂല നിവാസികള്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരില്‍ വള്ളക്കടവ് വയ്യാമൂല ഭാഗത്ത് നിന്ന് അന്യായമായി ഭൂമിതട്ടിയെടുക്കാനുള്ള അധികൃതരുടെ നീക്കം നിര്‍ത്തണമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അമീര്‍ കണ്ടല്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയെറ്റ് മാര്‍ച്ചിനെ അഭിസംബോധ ചെയ്യുകയായിരുനിന്നു അദ്ദേഹം.വിമാനത്തവളം വികസിപ്പിച്ച് പുതിയ ടെര്‍മിനല്‍ തുറന്ന് കൊടുത്ത ശേഷം ഉടനെ മറ്റൊരു വികസനത്തിന്റെ പേരില്‍ അറുന്നുറോളം കുടുംബങ്ങളെയും നിരവധി ആരാധാനലയങ്ങളെയും ഒഴിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്.അശാസ്ത്രീയ വികസനത്തിനെതിരെ രംഗത്തിറങ്ങുമെന്നും കുടയിറക്കിനെതിരെ സമരരംദത്തുള്ള ജോയിന്റ് കൌണ്‍സിലിന് പിന്തുണ നല്‍കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.