ദേശീയപാത സംരക്ഷണ പ്രക്ഷോഭ യാത്ര വടക്കഞ്ചേരിയില്‍ സമാപിച്ചു
Posted on Apr 13 2012

കൊല്ലങ്കോട്‌ : വടക്കഞ്ചേരിയില്‍ ടോള്‍ പിരിവ്‌ അനുവദിക്കില്ലെന്ന്‌ സോളിഡാരിറ്റി മുന്നറിയിപ്പുനല്‍കി. തൃശൂര്‍ പാലിയേക്കരയില്‍ നിന്നും വടക്കഞ്ചേരിയിലേക്ക്‌ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തിയ ദേശീയപാത സംരക്ഷണ പ്രക്ഷോഭ യാത്ര വടക്കഞ്ചേരിയില്‍ സമാപിച്ചു. സമാപന സമ്മേളനം പ്രശസ്‌ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു പൊതുനിരത്തുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കക്ഷിരാഷ്‌ട്രീയത്തിന്‌ അധീതമായി രംഗത്തുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന സര്‌ക്കാര്‍ ബി.ഒ.ടി യുടെ പേരില്‍ സാധാരണക്കാരില്‍ നിന്നും സഞ്ചാരത്തിനായി ചുങ്കങ്കം പിരിക്കുന്ന സമ്പ്രദായത്തിനെതിരെ പ്രതികരിക്കേത്‌ കാലത്തിന്റെ ആവശ്യമാണെന്നും.വഴിനടക്കാനുള്ള രാം സ്വാതന്ത്ര്യ സമരത്തിന്‌ സമയമായെന്ന്‌ അദ്ദേഹം പറഞ്ഞു.സി.ആര്‍.നീലകന്‍,ജോയ്‌ കൈതാരത്ത്‌,ജാഥാ ക്യാപ്‌ടന്‍ റസാഖ്‌ പാലേരി,അജിതന്‍,ശശീന്ദ്രന്‍ കുുപാറ,വിഴയോടി വേണുഗോപാല്‍,കളത്തില്‍ഫാറൂഖ്‌,ചന്ദ്രന്‍ പുതുക്കോട്‌,മിര്‍ഷാദ്‌ തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.സോളിഡാരിറ്റി ജില്ലാ സെക്രട്ടരി സാദിഖ്‌ സ്വാഗതവും അബബൂബക്കര്‍ നന്ദിയും പറഞ്ഞു.