
കോഴിക്കോട്-തിരുവനന്തപുരംഛ ഒരു ദേശത്തെതന്നെ ഒറ്റിക്കൊടുക്കുന്ന ജനാധിപത്യ ഭരണകൂട വ്യവസ്ഥയാണ് ഇന്നുള്ളതെന്ന് എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി. കൊറിയന്‍ ഉരുക്കു കമ്പനിയായ പോസ്‌കൊക്കെതിരെ ഒഡീഷയില്‍ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മേയ് 22 മുതല്‍ ജൂണ്‍ 22 വരെ നടത്തുന്ന പോസ്‌കോ വിരുദ്ധ കാമ്പയിനിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൂല്യ രഹിത പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നിലപാടുകളും മനുഷ്യത്വമില്ലായ്‌മയുടെ പ്രത്യയശാസത്രങ്ങളാണെന്നും ഇതിന് കൂട്ടുനില്‍ക്കുകയാണ് കോടതികളും മാധ്യമങ്ങളുമെന്നും അദ്ധേഹം പറഞ്ഞു. കൊറിയന്‍ കമ്പനിയാണ് പോസ്‌കൊ എങ്കിലും മൂലധനത്തിന്റെ ഭൂരിഭാഗവും അമേരിക്കയുടേതാണ്. സോളിഡാരിറ്റി പോലുള്ള യുവജന സംഘടനകള്‍ ഇരകള്‍ക്കുനല്‍കുന്ന സഹായങ്ങളിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നതെന്നും അനീതിക്കെതിരെ പൊരുതുന്ന സഖാക്കെളെ സൃഷ്ടിക്കുകകൂടിയാണെന്നും രാമനുണ്ണി പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. എം.എന്‍ ശ്രീകുമാര്‍, കെ.സനീഷ്, കെ.പി.ഹാരിസ്, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ എന്നിവര്‍ സംസാരിച്ചു. എം.സി.സുബ്‌ഹാന്‍ ബാബു സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കുത്തകകള്‍ക്കെതിരായ ജനകീയ സമരങ്ങളോട് സമഭാവം പുലര്‍ത്തണം - പോസ്‌കോ വിരുദ്ധ ഐക്യദാര്‍ഢ്യ സമ്മേളനം
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെങ്ങും നടക്കുന്ന കുത്തക വിരുദ്ധ സമരങ്ങളോട് സമഭാവത്തില്‍ വര്‍ത്തിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു . തിരുവനന്തപുരത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പോസ്‌കോ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാചനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെങ്ഹും നടക്കുന്ന സാമ്രാജ്യത്വ വിരൂദ്ധ സമരങ്ങളുടെ ഭാഗമാണ് ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമരവും. സമരത്തെ ശക്തിപ്പെടുത്താന്‍ എല്ലാ ിഭാഗമാളുകളും എന്നിച്ചമി നിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോസ്‌കോ വിരൂദ്ധ സമരത്തെ ഒഡീഷ സര്‍ക്കാര്‍ നേരിടുന്ന രീതി ജനകീയ സമരങ്ങളോട് എത്രമാത്രം പുറന്തിരിഞ്ഞാണ് ജനാധിപത്യ സര്‍ക്കാരുകള്‍ നിലകൊള്ളുന്നതിന്റെ വ്യക്തമായ സൂചനയാണെന്നു ഐക്യദാര്‍ഡ്യസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഛാന സെക്രട്ടറി കെ.സജീദ് ചൂണ്ടിക്കാട്ടി. കര്‍ഷകര്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നീ അടിസ്ഥാന ജനവിഭാഗങ്ങാണ് പോസ്‌കോ യുടെ വരവോടെ വഴിയാധാരമാകുന്നത്. അതുകൊണ്ട് തന്നെ ഡിങ്കിയ പഞ്ചായത്തിലെ കര്‍ഷകര്‍ നടത്തുന്ന ശക്തമായ ചെറുത്തു നില്‍പിനെ എല്ലാ വിധത്തിലും പിന്തുണയ്ക്കണംകമ്പനിയുടെ ഗുണ്ടകള്‍ കര്‍ഷരെ ആക്രമിക്കുന്നത് പോലീസില്‍ പരാതിപ്പെട്ടാല്‍ പരാതിക്കാരെ പ്രതികളാക്കുന്ന നടപടിയാണ് പോലീസ് കൈക്കൊള്ളുന്നത്. സമര നേതാക്കള്‍ക്കും ഗ്രാമവാസികള്‍ക്കുമെതിരെ നൂറ്കണക്കിന് കള്ളക്കേസുകള്‍ സൃഷ്ടിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ തടഞ്ഞ് വച്ച് ഇരുപതിനായിരത്തോളം ഗ്രാമവാസികളെ ബന്ദികളാക്കിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. കേരള ജനത സമരത്തെ സഹായി്കകാന്‍ രംഗത്തുവരണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.
ആക്ടിവിസ്റ്റ് ആര്‍. അജയന്‍, എസ്.യു സി.ഐ നേതാവ് എം ഷാജര്‍ഖാന്‍, വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് അയൂബ്ഖാന്‍, സാസ്‌കാരിക പ്രവര്‍ത്തകന്‍ സാഗര്‍ , സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അമീര്‍ കണ്ടല്‍, ജില്ലാ സെക്രട്ടറി ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചുരാഷ്ട്രീയ പാര്‍ട്ടികള്‍ കുത്തകകള്‍ക്കെതിരായ ജനകീയ സമരങ്ങളോട് സമഭാവം പുലര്‍ത്തണം - പോസ്‌കോ വിരുദ്ധ ഐക്യദാര്‍ഢ്യ സമ്മേളനം